മു​തി​ര​പ്പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ലുള്ളവ​ർ​ക്ക് ജാ​ഗ്ര​താ നി​ർദേ​ശം
Wednesday, June 26, 2024 3:54 AM IST
മൂ​ന്നാ​ർ: ക​ന​ത്ത മ​ഴ​യി​ൽ മു​തി​ര​പ്പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​വാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് മു​തി​ര​പ്പു​ഴ​യാ​റി​ന്‍റെ തീ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് അ​തീ​വ ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​കി. പ​ള്ളി​വാ​സ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ സ്കീം ​ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യി​ലേ​ക്ക് ജ​ലം എ​ത്തി​ക്കു​ന്ന പെ​ൻ​സ്റ്റോ​ക്കി​ന്‍റെ വാ​ൽ​വി​ൽ ചോ​ർ​ച്ച ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തും ഡാം ​തു​റ​ക്കു​വാ​നു​ള്ള തീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി.

ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ൽ പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ​യാ​ണ് ചെ​യ്ത​ത്. പ​ഴ​യ മൂ​ന്നാ​റി​ലെ രാ​മ​സ്വാ​മി അ​യ്യ​ർ ഹെ​ഡ വ​ർ​ക്സ് ഡാ​മി​ന്‍റെ മൂ​ന്ന് ഷ​ട്ട​റു​ക​ൾ പൂ​ർ​ണ​മാ​യും തു​റ​ക്കു​വാ​നാ​ണ് വൈ​ദ്യു​ത വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ തീ​രു​മാ​നം.