കാ​റ​പ​ക​ട​ത്തി​ൽ പ​രിക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Friday, June 21, 2024 4:05 AM IST
രാ​ജാ​ക്കാ​ട്: ബൈ​സ​ണ്‍​വാ​ലി നാ​ൽ​പ​തേ​ക്ക​റി​ന് സ​മീ​പം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ർ ക്രാ​ഷ് ബാ​രി​യ​റി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രിക്കേ​റ്റ യു​വാ​വ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു.​കാ​ർ ഓ​ടി​ച്ചി​രു​ന്ന മു​ല്ല​ക്കാ​നം പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ജ​സ്റ്റോ ജോ​സ​ഫ് (27) ആ​ണ് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി മ​രി​ച്ച​ത്.​

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് നാ​ൽ​പ​തേ​ക്ക​റി​ൽ നി​ന്ന് ജോ​സ്ഗി​രി ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ക്രാ​ഷ് ബാ​രി​യ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്കൊ​പ്പം കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന ന​വ​കു​മാ​ർ (27), ജെ​റി​ൻ(20),പ്ര​ശാ​ന്ത് (44) എ​ന്നി​വ​ർ​ക്ക് നി​സ്‌​സാ​ര പ​രി​ക്കേ​റ്റി​രു​ന്നു.​

രാ​ജാ​ക്കാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജ പ​ള്ളി​യി​ൽ. പി​താ​വ്: ജോ​സ​ഫ്, മാ​താ​വ്: ലി​സി, സ​ഹോ​ദ​രി: ജെ​സ്മി. ഭാ​ര്യ ആ​തി​ര മാ​ങ്കു​ളം മ്യാ​ലി​ൽ കു​ടും​ബാം​ഗം.​മ​ക​ൻ: ജെ​യ്സ​ൽ(7 മാ​സം).