തുറവൂർ: തുറവൂർ ഉപജില്ലാ കലോത്സവം തുറവൂർ ടിഡി ഹയർ സെക്കൻഡറി സ്കൂളിൽ നാളെ തുടങ്ങി 21ന് സമാപിക്കും. ഉപജില്ലയിലെ 100 സ്കൂളുകളിൽ നിന്നായി അയ്യായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും. 18ന് ഉച്ചയ്ക്ക് 2ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ദലീമ ജോജോ എംഎൽഎ ഉദ്ഘാടനം ചെയ്യും.
കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് എം.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും. തുടർന്ന് രചനാമത്സരങ്ങളും സംസ്കൃത നാടകം, ചെണ്ട, തായമ്പക എന്നീ മത്സരങ്ങളോടെ കലാമേളയ്ക്ക് തുടക്കമാകും. 8 വേദികളിലായി 79 സ്കൂളുകളിൽനിന്നായി 292 മത്സരങ്ങളിൽ അയ്യായിരത്തോളം വിദ്യാർഥികളാണ് 4 ദിവസങ്ങളായി നടക്കുന്ന കലാമത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്.
ഒരുക്കങ്ങൾ പൂർത്തിയായതായി ആർ. രാജേഷ്, ഹെലൻ കുഞ്ഞുകുഞ്ഞ് (തുറവൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ), ജി. മായ, വി. ആശ, ആർ. രാജേഷ്, പി.തിലകൻ, അഹമ്മദ് കുഞ്ഞാശാൻ, വി. സോജകുമാർ തുടങ്ങിയവർ അറിയിച്ചു.
ഭാരവാഹികൾ: ജി. മായ, പ്രിൻസിപ്പൽ ടിഡിഎച്ച്എസ്എസ്(ജന.കൺ.), പൂർണിമ, ഹെഡ്മിസ്ട്രസ് ടിഡിഎച്ച്എസ്, വി. ആശ(പ്രിൻസിപ്പൽ ടിഡിടിടിഐ), മഞ്ജുള നാഥ്, ഹെഡ്മാസ്റ്റർ ടിഡിഎൽപിഎസ് (ജോ.കൺ.), ഹെലൻ കുഞ്ഞുകുഞ്ഞു, തുറവൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ (ട്രഷറർ ).