ദേ​ശീ​യ​പാ​താവി​ക​സ​നം നീ​ളു​ന്നു; ജ​ന​ങ്ങ​ളു​ടെ ദു​രി​ത​വും
Sunday, November 17, 2024 5:02 AM IST
തു​റ​വൂ​ർ: ദേ​ശീ​യ​പാ​ത​യു​ടെ വി​ക​സ​നം ജ​ന​ങ്ങ​ളെ രോ​ഗി​ക​ളാ​ക്കു​ന്ന​താ​യി പ​രാ​തി. റോ​ഡ് പ​ണി ന​ട​ക്കു​ന്ന​തും അ​ത് അ​ന​ന്ത​മാ​യി നീ​ണ്ടുപോ​കു​ന്ന​തു​മാ​ണ് ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ത്. പൊ​ടി​ശ​ല്യ​വും റോ​ഡു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നുകി​ട​ക്കു​ന്ന​തും ജ​ന​ങ്ങ​ൾ​ക്ക് യാ​ത്രാ​ക്ലേ​ശം മാ​ത്ര​മ​ല്ല നി​ര​വ​ധി രോ​ഗ​ങ്ങ​ളും ഉ​ണ്ടാ​ക്കു​ന്നു.

ദേ​ശീ​യ​പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ദു​ര​ന്തം മാ​ത്ര​മാ​ണു​ള്ള​ത്. വീ​ടു​ക​ളും വീ​ട്ടു​സാ​ധ​ന​ങ്ങ​ളും മു​ഴു​വ​ൻ പൊ​ടി​ക​ൾ നി​റ​ഞ്ഞ അ​വ​സ്ഥ​യാ​ണ്. വീ​ട്ടി​ൽ ഉ​ണ്ടാ​ക്കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ൾ പോ​ലും റോ​ഡി​ൽ നി​ന്ന് ഉ​യ​രു​ന്ന പൊ​ടി​യോ​ടൊ​പ്പം ക​ഴി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. റോ​ഡി​ൽനി​ന്ന് ഉ​യ​രു​ന്ന പൊ​ടി മൂ​ലം കു​ഞ്ഞു​ങ്ങ​ൾ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും ശ്വാ​സ​കോ​ശസം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ പി​ടി​പെ​ടു​ന്ന​താ​യും പ​രാ​തിയുണ്ട്. ദേ​ശീ​യ​പാ​ത​യോ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​രും വി​വി​ധ​രോ​ഗ​ങ്ങ​ൾ കൊ​ണ്ടും ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്.

പ്രാ​യം ചെ​ന്ന​വ​രും കു​ട്ടി​ക​ളുമാണ് ഏ​റെ​ക്കു​റെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണ് മു​ഴു​വ​ൻ ജ​ന​ങ്ങ​ളെ​യും ദു​രി​ത​ത്തി​ലാ​ഴ്ത്തിക്കൊണ്ടു​ള്ള ഇ​ത്ത​ര​ത്തി​ലു​ള്ള ക​രാ​റു​കാ​രു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

കേ​ര​ള​ത്തി​ന്‍റെ തെ​ക്കേ അ​റ്റം മു​ത​ൽ വ​ട​ക്കേ അ​റ്റം വ​രെ ഒ​രു​മി​ച്ച് പൊ​ളി​ച്ചി​ട്ട​തി​നു പ​ക​ര​മാ​യി ഓ​രോ റീ​ച്ചു​ക​ളാ​യി തി​രി​ച്ച് റോ​ഡ് പൊ​ളി​ച്ചുപ​ണി പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ൽ ജ​ന​ങ്ങ​ൾ​ക്ക് ഇ​ത്ര​യും ദു​രി​തം ഉ​ണ്ടാ​വു​ക​യി​ല്ല എ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

2025 നു​ള്ളി​ൽ ദേ​ശീ​യ​പാ​ത​യു​ടെ പ​ണി പൂ​ർ​ത്തീ​ക​രി​ക്കും എ​ന്ന പ്ര​ഖ്യാ​പ​നം ഉ​ണ്ടെ​ങ്കി​ലും നി​ല​വി​ലെ സ​ഹ​ച​ര്യ​ത്തി​ൽ വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ലും റോ​ഡി​ന്‍റെ പ​ണി പൂ​ർ​ത്തീ​ക​രി​ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. പ​ല മേ​ഖ​ല​ക​ളി​ലും പൂ​ഴി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​സം​സ്കൃ​ത സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ റോ​ഡ് പ​ണി നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

ദേ​ശീ​യപാ​ത​യോ​ര​ത്തെ വ്യാ​പാ​രി​ക​ളും പൂ​ർ​ണ​മാ​യും ദു​രി​ത​ത്തി​ലാ​ണ്. വ്യാ​പാ​ര​ങ്ങ​ളില്ലാ എ​ന്നു മാ​ത്ര​മ​ല്ല പൊ​ടി​ശ​ല്യം മൂ​ലം വ്യാ​പാ​രി​ക​ൾ മു​ഴു​വ​ൻ രോ​ഗി​ക​ളാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ദേ​ശീ​യ​പാ​ത​യു​ടെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള ഒ​ട്ടു​മി​ക്ക വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചു​പൂ​ട്ടി.

ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ക​മ്പ​നി സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ റോ​ഡ് പൊ​ളി​ച്ചി​ട്ട ഭാ​ഗ​ങ്ങ​ളി​ൽ വാ​ഹ​ങ്ങ​ളി​ൽ വെ​ള്ള​മെ​ത്തി​ച്ച് ന​ന​യ്ക്കു​മെ​ന്ന് ക​രാ​റി​ൽ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​തെ​ല്ലാം ക​ട​ലാ​സി​ൽ മാ​ത്രം ഒ​തു​ങ്ങി.