പ​ള്ളി​പ്പു​റം-​വ​യ​ലാ​ർ പാ​ലം നി​ർ​മാ​ണം ഇ​ഴ​യു​ന്നു; ജ​ങ്കാ​ർ സ​ർ​വീ​സ് ഉ​ട​ൻ വേ​ണ​മെ​ന്നാ​വ​ശ്യം
Saturday, November 16, 2024 5:03 AM IST
പൂച്ചാ​ക്ക​ൽ: മ​ണ്ണു പ​രി​ശോ​ധ​ന ക​ഴി​ഞ്ഞി​ട്ട് അ​ഞ്ചുവ​ർ​ഷ​മാ​യി​ട്ടും പ​ള്ളി​പ്പു​റം ഇ​ൻ​ഫോ​പാ​ർ​ക്ക്- വ​യ​ലാ​ർ പാ​ലം നി​ർ​മാ​ണ​ത്തി​ന് ന​ട​പ​ടി​യാ​യി​ല്ല. ജ​ങ്കാ​ർ സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി. പ​ള്ളി​പ്പു​റം ഇ​ൻ​ഫോ​പാ​ർ​ക്കി​ന് പ​ടി​ഞ്ഞാ​റ് തി​രു​ന​ല്ലൂ​ർ ക​ട​വി​ൽനി​ന്ന് ആ​രം​ഭി​ച്ച് വ​യ​ലാ​ർ നാ​ഗം​കു​ള​ങ്ങ​ര ക​ട​വി​ൽ എ​ത്തി​ച്ചേ​രു​ന്ന രീ​തി​യി​ലാ​ണ് പാ​ലം രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

നി​ർ​മാ​ണം കി​ഫ്ബി​യി​ൽ കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​യ്യു​ന്ന​തി​ന് നൂ​റുകോ​ടി രൂ​പ സം​സ്ഥാ​ന ബ​ജ​റ്റി​ൽ അ​ഞ്ചുവ​ർ​ഷം മു​ൻ​പ് അ​നു​വ​ദി​ച്ച​താ​ണ്. മ​ണ്ണു പ​രി​ശോ​ധ​ന, സ്ഥലം ഏ​റ്റെ​ടു​ക്ക​ൽ ച​ർ​ച്ച, അ​തി​ർ​ത്തി നി​ർ​ണ​യം തു​ട​ങ്ങി​യ പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ ന​ട​ന്ന​താ​ണ്.

എ​ന്നാ​ൽ, നി​ല​വി​ൽ സം​സ്ഥാന​ത്ത് കി​ഫ്ബി ന​ട​ത്തു​ന്ന മു​ൻ​ഗ​ണ​നാ പ​ദ്ധ​തി പ​ട്ടി​ക​യി​ൽ ഇ​ൻ​ഫോ​പാ​ർ​ക്ക് -വ​യ​ലാ​ർ പാ​ല​മി​ല്ല. താ​ത്​കാ​ലി​ക​മാ​യി നീ​ട്ടി​വ​ച്ചി​രി​ക്കു​ക​യോ, മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യോ ആ​ണെ​ന്നാ​ണ് സൂ​ച​ന.

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി

സ​ർ​ക്കാ​രി​ൻന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് പാ​ലം നി​ർ​മാ​ണ​ത്തി​നു​ള്ള ന​ട​പ​ടി വൈ​കാ​ൻ കാ​ര​ണ​മെ​ന്ന​റി​യു​ന്നു. തി​രു​ന​ല്ലൂ​ർ ഭാ​ഗ​ത്ത് 137 സെ​ന്‍റ് സ്ഥല​വും നാ​ഗം​കു​ള​ങ്ങ​ര​യി​ൽ 186 സെ​ന്‍റ് സ്ഥലവു​മാ​ണ് പാ​ലം നി​ർ​മാ​ണ ആ​വ​ശ്യ​ത്തി​ന് ഏ​റ്റെ​ടു​ക്കേ​ണ്ട​ത്. 650 മീ​റ്റ​ർ നീ​ള​ത്തി​ലും ഇ​രു​വ​ശ​ങ്ങ​ളി​ലും ന​ട​പ്പാ​ത ഉ​ൾ​പ്പെ​ടെ 11 മീ​റ്റ​ർ വീ​തി​യി​ലു​മു​ള്ള പാ​ല​മാ​ണ് പ​ദ്ധ​തി​യി​ലു​ള്ള​ത്.

പാ​ലം നി​ർ​മാ​ണം തു​ട​ങ്ങു​ന്ന​ത് വൈ​കു​മെ​ന്ന​തി​നാ​ൽ ഫെ​റി​യി​ൽ ജ​ങ്കാ​റോ, ച​ങ്ങാ​ട​മോ സ​ർ​വീ​സ് ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു​ണ്ട്. വ​യ​ലാ​ർ - പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തു​ക​ൾ ചേ​ർ​ന്നാ​ണ് തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത്. നി​ല​വി​ൽ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട​ത്തുവ​ള്ള​മാ​ണു​ള്ള​ത്.

എ​ളു​പ്പ​മാ​ർ​ഗം

ദേ​ശീ​യ​പാ​ത വ​യ​ലാ​ർ, ചേ​ർ​ത്ത​ല ഭാ​ഗ​ങ്ങ​ളി​ൽനി​ന്നു പ​ള്ളി​പ്പു​റ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും വൈ​ക്കം ഭാ​ഗ​ത്തേ​ക്കും പോ​കാ​ൻ എ​ളു​പ്പ​മാ​ർ​ഗ​മാ​ണ് പ​ള്ളി​പ്പു​റം -വ​യ​ലാ​ർ പാ​ലം. പ​ള്ളി​പ്പു​റം ഇ​ൻ​ഫോ​പാ​ർ​ക്ക്, മ​ല​ബാ​ർ സി​മന്‍റ് ഫാ​ക്‌​ട​റി, കേ​ന്ദ്ര ഊ​ർ​ജ​പ​രി​ശീ​ല​ന കേ​ന്ദ്രം, മെ​ഗാ ഫു​ഡ് പാ​ർ​ക്ക്, വ്യ​വ​സാ​യ വി​ക​സ​ന കേ​ന്ദ്രം തു​ട​ങ്ങി​യ​വ പ​ള്ളി​പ്പു​റ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

നേ​ര​ത്തെ ച​ങ്ങാ​ട സ​ർ​വീ​സ് ഉ​ണ്ടാ​യി​രു​ന്ന​താ​ണ്. അ​രൂ​ർ - തു​റ​വൂ​ർ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ഏ​റെ വാ​ഹ​ന​ങ്ങ​ൾ അ​രൂ​ക്കു​റ്റി -ചേ​ർ​ത്ത​ല റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്നു​ണ്ട്.

ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ​ക്കും ഫെ​റി​ക്ക് സ​മീ​പം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന പ​ള്ളി​പ്പു​റം - വി​ള​ക്കു​മ​രം പാ​ലം പൂ​ർ​ത്തി​യാ​യി വാ​ഹ​ന സ​ർ​വീ​സ് തു​ട​ങ്ങു​മ്പോ​ഴും ജ​ങ്കാ​ർ സ​ർ​വീ​സ് ഉ​പ​കാ​ര​മാ​കു​മെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.