ചെ​ങ്ങ​ന്നൂ​രി​ൽ റെ​യി​ൽ​വേ ടി​ക്ക​റ്റ് ബു​ക്കിം​ഗ് കൗ​ണ്ട​ർ പു​നഃസ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​യാ​യി
Sunday, November 17, 2024 5:12 AM IST
ചെങ്ങ​ന്നൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ർ​ത്ത​ലാ​ക്കി​യ റെ​യി​ൽ​വേ ടി​ക്ക​റ്റ് ബു​ക്കിം​ഗ് കൗ​ണ്ട​ർ അ​ടി​യ​ന്ത​ര​മാ​യി പു​നഃസ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ച് റെ​യി​ൽ​വേ. വി​ഷ​യ​ത്തി​ൽ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യു​ടെ ഇ​ട​പെ​ട​ലി​നെത്തുട​ർ​ന്നാ​ണു ന​ട​പ​ടി. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​താ​യി​രു​ന്നു എം​പി.

ശ​ബ​രി​മ​ല സീ​സ​ൺ ആ​രം​ഭി​ച്ച​തി​നാ​ൽ ക​ന​ത്ത തി​ര​ക്കാ​ണ് റെ​യി​ൽ​വേ ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ളി​ൽ കാ​ണ​പ്പെ​ട്ട​ത്. നി​ല​വി​ൽ പ്ര​ത്യേ​കം റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​ർ ഇ​ല്ലാ​തെ നി​ല​വി​ലു​ള്ള ജ​ന​റ​ൽ ടി​ക്ക​റ്റ് കൗ​ണ്ട​ർ വ​ഴി​യാ​ണ് ടി​ക്ക​റ്റു​ക​ൾ റി​സ​ർ​വ് ചെ​യ്യേ​ണ്ട​തെ​ന്നും ആ​യ​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​തി​നും യാ​ത്ര ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​തി​നു​മ​ട​ക്കം താ​മ​സം നേരിട്ടിരുന്നു.

തു​ട​ർ​ന്ന് സീ​നി​യ​ർ ഡി​വി​ഷ​ന​ൽ കൊ​മേ​ർ​ഷ്യ​ൽ മാ​നേ​ജ​രെ ഫോ​ണി​ൽ വി​ളി​ച്ച എം​പി അ​ടി​യ​ന്ത​ര​മാ​യി റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​റു​ക​ൾ തു​റ​ക്കാ​ത്ത പ​ക്ഷം സ്റ്റേ​ഷ​നു മു​ന്നി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തു​മെ​ന്ന് അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പൂ​ട്ടി​ക്കി​ട​ന്നി​രു​ന്ന റെ​യി​ൽ​വേ റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​റു​ക​ൾ തു​റ​ക്കാ​ൻ റെ​യി​ൽ​വേ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ശ​ബ​രി​മ​ല​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​വു​മാ​യ ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് ഏ​റ്റ​വും മി​ക​ച്ച സൗ​ക​ര്യ​മാ​ണ് അ​യ്യ​പ്പ ഭ​ക്ത​ർ​ക്ക് ന​ൽ​കേ​ണ്ട​തെ​ന്ന് റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രെ ഓ​ർ​മി​പ്പി​ച്ച എം​പി തു​ട​ർന്നുള്ള ദി​വ​സ​ങ്ങ​ളി​ലും സ്റ്റേഷ​നി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി സേ​വ​ന​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും വി​ല​യി​രു​ത്തു​മെ​ന്ന് അ​റി​യി​ച്ചു.

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്ക് പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മാ​യി​ല്ല

ചെങ്ങ​ന്നൂ​ർ: ശ​ബ​രി​മ​ല സ​ർ​വീ​സി​നാ​യി ബ​സു​ക​ൾ എ​ത്തി​ത്തു​ട​ങ്ങി​യെ​ങ്കി​ലും പാ​ർ​ക്കു ചെ​യ്യാ​ൻ ചെ​ങ്ങ​ന്നൂ​രി​ൽ സ്ഥ​ല​മാ​യി​ല്ല. ബ​സു​ക​ൾ സു​ര​ക്ഷി​ത​മാ​യി നി​ർ​ത്തി​യി​ടു​ന്ന​തി​ന് സ്ഥ​ലം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ക​ത്തു​ന​ൽ​കി​യി​രു​ന്നു. അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളി​ലും ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, തീ​രു​മാ​ന​മാ​യി​ല്ല.

മ​ണ്ഡ​ല​കാ​ല​ത്തേ​ക്ക് 75 ബ​സു​ക​ളാ​ണ് ഇ​ക്കു​റി അ​നു​വ​ദി​ച്ച​ത്. ബ​സു​ക​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ സ്ഥ​ല​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​വ​ർ​ഷ​ത്തെ​പ്പോ​ലെ എം​സി റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ടേ​ണ്ടിവ​രും.

രാ​ത്രി​സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ച്ച് നി​ർ​ത്തി​യി​ടു​മ്പോ​ൾ അ​പ​ക​ട​ങ്ങ​ൾ​ക്കു സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ബ​സി​ന്‍റെ സു​ര​ക്ഷ​യ്ക്കാ​യി ഡ്രൈ​വ​റും ക​ണ്ട​ക്ട​റും ബ​സി​ൽ ത​ന്നെ ക​ഴി​യേ​ണ്ടി​വ​രും. ബ​സി​ൽ വി​ശ്ര​മി​ക്കു​ന്ന​തി​നാ​ൽ ശ​രി​യാ​യ ഉ​റ​ക്ക​വും ഇ​വ​ർ​ക്കു ല​ഭി​ക്കി​ല്ല.

ഇ​തു​മൂ​ലം ജീ​വ​ന​ക്കാ​ർ പെ​ട്ട​ന്നു ത​ള​രു​ന്ന​താ​യി ജീ​വ​ന​ക്കാ​രു​ടെ യൂ​ണി​യ​നു​ക​ൾ പ​റ​യു​ന്നു. കൂ​ടാ​തെ ക​ഴി​ഞ്ഞവ​ർ​ഷം എം​സി റോ​ഡി​ൽ ആ​വ​ശ്യ​ത്തി​നു വെ​ളി​ച്ച​മി​ല്ലാ​ത്ത​തു​മൂ​ലം നി​ർ​ത്തി​യി​ട്ട ബ​സു​ക​ളു​ടെ പി​ന്നി​ൽ വാ​ഹ​ന​മി​ടി​ച്ച സം​ഭ​വ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.

അ​തി​നി​ടെ കഴിഞ്ഞദിവസം ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തുനി​ന്ന് ആ​രം​ഭി​ച്ച കെ​എ​സ്ആ​ർ​ടി​സി പ​മ്പാ സ​ർ​വീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ശോ​ഭാ വ​ർ​ഗീ​സ് നി​ർ​വ​ഹി​ച്ചു.