ആ​ല​പ്പു​ഴ സ​ഹോ​ദ​യ സി​ബി​എ​സ്‌​ഇ ജി​ല്ലാ കാ​യി​കമേ​ള​യ്ക്കു തു​ട​ക്ക​മാ​യി
Saturday, November 16, 2024 5:03 AM IST
അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ സ​ഹോ​ദ​യ സി​ബി​എ​സ്‌ഇ ​ജി​ല്ലാ കാ​യി​ക മേ​ള​യ്ക്കു തു​ട​ക്ക​മാ​യി. അ​മ്പ​ല​പ്പു​ഴ മ​രി​യ മോ​ണ്ടി​സോ​റി സെ​ൻ​ട്ര​ൽ സ്കൂളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ന്ന​പ്ര കാ​ർ​മ​ൽ എ​ൻ​ജി​നി​യ​റി​ംഗ് കോ​ള​ജ് മൈ​താ​നി​യി​ലാ​ണ് കാ​യി​കമേ​ള ന​ട​ക്കു​ന്ന​ത്.

ജി​ല്ല​യി​ലെ അ​മ്പ​തി​ല​ധി​കം സ്കൂളു​ക​ളി​ൽനി​ന്ന് 48 ഇ​ന​ങ്ങ​ളി​ൽ 2,000ത്തോ​ളം കാ​യി​കതാ​ര​ങ്ങ​ൾ കാ​യി​ക​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. എ​ച്ച്. സ​ലാം എം​എ​ൽഎ ​കാ​യി​ക​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ത്‌ല​റ്റി​ക് മീ​റ്റ് ബോ​ബി ചെ​മ്മ​ണ്ണൂ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നെ​ത്തി​യ കാ​യി​ക താ​ര​ങ്ങ​ളു​ടെ മാ​ർ​ച്ചു​പാ​സ്റ്റും ന​ട​ന്നു.

ജി​ല്ലാ സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ഡോ. ​എ. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​രി​യാ മോ​ണ്ടി​സോ​റി സ്കൂ​ൾ മാ​നേ​ജ​ർ ടി.​കെ.​ ഹ​രി​കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ നീ​ഷ് കെ.​ ചെ​റി​യാ​ൻ, സ​ഹോ​ദ​യ സെ​ക്ര​ട്ട​റി ആ​ശാ യ​തീ​ഷ്, കോ-ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജ​യ്സ​ൻ ​പി.​എ, പി.​ ച​ന്ദ്ര​ൻ, ഫാ. ​ജ​സ്റ്റി​ൻ ആ​ലു​ക്ക​ൽ, സ​ഹോ​ദ​യ ട്ര​ഷ​റ​ർ ഡ​യാ​നാ ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ന്നു വൈ​കി​ട്ട് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​പി.​ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.