അ​ഞ്‌​ജ​ലി​യെത്തേടി രം​ഗ​ബോ​ധ​മി​ല്ലാ​ത്ത കോ​മാ​ളി​യാ​യി മ​ര​ണം
Sunday, November 17, 2024 5:12 AM IST
വേ​ർ​പാ​ട​റി​യാ​തെ മ​ക​ൻ

കാ​യം​കു​ളം: നാ​ട​ക​ന​ടി​യും ക​ലാ​കാ​രി​യു​മാ​യ അ​ഞ്ജ​ലി​യു​ടെ വേ​ർ​പാ​ട് മു​തു​കു​ളം ഗ്രാ​മ​ത്തെ ക​ണ്ണീ​രി​ലാ​ഴ്ത്തി. അ​ര​ങ്ങി​ൽ ആ​ടി​പ്പാ​ടാ​ൻ ഇ​നി അ​ഞ്ജ​ലി ഇ​ല്ലെ​ന്ന വാ​ർ​ത്ത നാ​ട​ക പ്രേ​മി​ക​ളെ​യും ക​ലാ ആ​സ്വാ​ദ​ക​രെ​യും നൊ​മ്പ​ര​ത്തി​ലാ​ഴ്ത്തി.

ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ ക​ണ്ണൂ​രി​ൽ നാ​ട​ക​വ​ണ്ടി മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് മു​തു​കു​ളം പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ് ഹ​രി​ശ്രീ ഭ​വ​ന​ത്തി​ൽ ഉ​ല്ലാ​സി​ന്‍റെ ഭാ​ര്യ അ​ഞ്ജ​ലി (32) മ​ര​ണ​പ്പെ​ട്ട​ത്. മൂ​ന്നുവ​യ​സുള്ള മ​ക​ൻ ട്രോ​ണി​നെ ഭ​ർ​ത്താ​വി​നെ ഏ​ൽ​പ്പി​ച്ചു നാ​ട​ക​ത്തി​നാ​യി പോ​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നാ​ട​ക​ത്തി​നു പോ​കു​മ്പോ​ൾ ഉ​ല്ലാ​സി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ ഉ​ണ്ണി​കൃ​ഷ്ണ​നും സ​ര​സ്വ​തി​യും ആ​ണ് കു​ഞ്ഞി​നെ നോ​ക്കി​യി​രു​ന്ന​ത്.

അ​മ്മ​യു​ടെ വേ​ർ​പാ​ട് അ​റി​യാ​തെ വീ​ട്ടി​ലെ തി​ര​ക്കി​ൽ ഓ​ടി​ക്ക​ളി​ക്കു​ന്ന മ​ക​നെ കാ​ണു​മ്പോ​ൾ ഏ​വ​രും നൊ​മ്പ​ര​പ്പെ​ടു​ക​യാ​ണ്. കോ​ന്നി സ്വ​ദേ​ശി​നി​യാ​യ അ​ഞ്ജ​ലി ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കു​ന്ന​ത് കെ​പി​എ​സി​യു​ടെ ഈഡിപ്പ​സ് എ​ന്ന നാ​ട​ക​ത്തി​ലാ​ണ്. 2018 ലായി​രു​ന്നു ഇ​ത്. തു​ട​ർ​ന്ന് കാ​യം​കു​ളം ദേ​വ കമ്യൂണി​ക്കേ​ഷ​ന്‍റെ അ​ഞ്ചു വി​ര​ലു​ള്ള കു​ട്ടി, ച​ന്ദ്രി​കാ വ​സ​ന്തം, വ​നി​താ മെ​സ് എ​ന്നീ നാ​ട​ക​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചു. ഇ​ന്ന​ലെ ക​ണ്ണൂ​രി​ൽ വ​നി​താ മെ​സ് എ​ന്ന നാ​ട​ക​മാ​ണ് അ​ര​ങ്ങേ​റി​യ​ത്.

ഈഡിപ്പ​സ് നാ​ട​ക​ത്തി​ൽ ഉ​ല്ലാ​സും ഒ​രു വേ​ഷം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ ത​മ്മി​ലു​ള്ള പ​രി​ച​യം ഇ​ഷ്ട​മാ​യി മാ​റു​ക​യും ഇ​രു​വ​രും വി​വാ​ഹം ക​ഴി​ക്കു​ക​യു​മാ​യി​രു​ന്നു. മൊ​ബൈ​ൽ ഷോ​പ്പി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ് ഉ​ല്ലാ​സ്. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാക്കം നി​ൽ​ക്കു​ന്ന ഇ​വ​രു​ടെ കു​ടും​ബ​ത്തി​ന് വ​ലി​യ ആ​ശ്ര​യ​മാ​യി​രു​ന്നു നാ​ട​ക ക​ലാ​കാ​രി​യാ​യ അ​ഞ്ജ​ലി​യു​ടെ വ​രു​മാ​നം.

ക​ണ്ണൂ​ർ മ​ല​യാം​പ​ടി​യി​ൽ ഇ​വ​ർ ഉ​ൾ​പ്പെ​ടു​ന്ന നാ​ട​ക​സം​ഘം സ​ഞ്ച​രി​ച്ച മി​നി ബ​സ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് അ​ഞ്ജ​ലി​യും മ​റ്റൊ​രു ന​ടി ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​നി ജെ​സി മോ​ഹ​നും മ​രി​ച്ച​ത്. കെ​പി​എ​സി, കൊ​ല്ലം അ​സീ​സി തു​ട​ങ്ങി​യ നാ​ട​കസ​മി​തി​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച ന​ടി​യാ​യി​രു​ന്നു അ​ഞ്ജ​ലി.