കാ​ര്‍​ഷി​കമേ​ഖ​ല​യി​ല്‍ കൂ​ലിവ​ര്‍​ധന: നെ​ല്‍​ക​ര്‍​ഷ​ക​ര്‍ ആ​ശ​ങ്ക​യി​ല്‍
Sunday, November 17, 2024 5:02 AM IST
എടത്വ: ​തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭീ​മ​മാ​യ കൂ​ലിവ​ര്‍​ധന ന​ട​പ്പാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍ ആ​ശ​ങ്ക​യോ​ടെ നെ​ല്‍​ക​ര്‍​ഷ​ക​ര്‍. കൂ​ലിവ​ര്‍​ധന ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങു​ന്ന ഐ​ആ​ര്‍​സി​യു​ടെ ന​ട​പ​ടി​ക്കെ​തി​രേ കു​ട്ട​നാ​ട്ടി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കി​ട​യി​ല്‍ ആ​ശ​ങ്ക വ​ര്‍​ധിക്കു​ന്നു.

ക​ഴി​ഞ്ഞദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​റു​ടെ​യും തൊ​ഴി​ലാ​ളി നേ​താ​ക്ക​ളു​ടെ​യും ക​ര്‍​ഷ​ക പ്ര​തി​നി​ധി​ക​ളു​ടെ​യും രാ​ഷ്‌ട്രീയപാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ കൂ​ടി​യ ഐ​ആ​ര്‍​സി യോ​ഗ​ത്തി​ല്‍ ക​ഴി​ഞ്ഞ സീ​സ​ണി​ലെ കൂ​ലി​യെ​ക്കാ​ള്‍ 150 രൂ​പ​യു​ടെ വ​ര്‍​ധനയാ​ണ് തൊ​ഴി​ലാ​ളി നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഇ​തി​നെ​തി​രേ ക​ര്‍​ഷ​ക-​രാ​ഷ്‌ട്രീയ പ്ര​തി​നി​ധി​ക​ള്‍ പ്ര​തി​ക​രി​ക്കു​ക​യും യോ​ഗം അ​ല​ങ്കോ​ല​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. നി​ല​വി​ല്‍ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ പു​രു​ഷ തൊ​ഴി​ലാ​ളി​ക​ള്‍ 1000 മു​ത​ല്‍ 1100 വ​രെ​യും സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് 600 മു​ത​ല്‍ 650 വ​രെ​യു​മാ​ണ് കൂ​ലി കൈ​പ്പ​റ്റു​ന്ന​ത്.
കൂ​ലി വ​ര്‍​ധന ന​ട​പ്പാ​ക്കി​യാ​ല്‍ കൃ​ഷി​കൊ​ണ്ട് ക​ര്‍​ഷ​ക​ര്‍​ക്ക് യാ​തൊ​രു മെ​ച്ച​വു​മി​ല്ലാ​താ​യി തീ​രും. ഓ​രോ സീ​സ​ണി​ലും ഐ​ആ​ര്‍​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൂ​ലിവ​ര്‍​ധന ന​ട​പ്പി​ല്‍വ​രു​ത്തു​ന്നു​ണ്ട്. എ​ന്നാ​ല്‍, ഉ​ത്പ​ന്ന​ത്തി​ന് മ​തി​യാ​യ വി​ല ല​ഭി​ക്കു​ന്നു​മി​ല്ല.

കൂ​ലി​വ​ര്‍​ധന​യ്ക്ക് ആ​നു​പാ​തി​ക​മാ​യി ഉ​ത്പന്നങ്ങ​ളു​ടെ വി​ല​വ​ര്‍​ധന ന​ട​പ്പി​ല്‍ വ​രു​ത്തി​യാ​ല്‍ മാ​ത്ര​മേ ക​ര്‍​ഷ​ക​ര്‍​ക്കു പി​ടി​ച്ചു നി​ല്‍​ക്കാ​ന്‍ ക​ഴി​യൂ​വെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.

നി​ല​വി​ല്‍ ഒ​രു കി​ലോ​ഗ്രാം നെ​ല്ലി​ന് 28.20 രൂ​പ​യാ​ണ് കേ​ന്ദ്ര-സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ന​ല്‍​കു​ന്ന​ത്. ക​ഴി​ഞ്ഞ സീ​സ​ണ​ണി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ കി​ലോ​ഗ്രാ​മി​ന് 4.32 രൂ​പ വ​ര്‍​ധിപ്പി​ച്ചെ​ങ്കി​ലും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​ങ്ങ​ളു​ടെ വി​ഹി​ത​ത്തി​ല്‍ നി​ന്നും ആ ​തു​ക വെ​ട്ടിക്കുറ​ച്ചാ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് ന​ല്‍​കു​ന്ന​ത്.

കൃ​ഷി കൈ​കാ​ര്യച്ചെ​ല​വ് ക്വി​ന്‍റലി​ന് 12 രൂ​പ​യാ​ക്കി​യി​ട്ട് ര​ണ്ടു പ​തി​റ്റാ​ണ്ടി​നോ​ട​ടു​ത്തി​ട്ടും മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച ക​ര്‍​ഷ​ക​ര്‍​ക്ക് ഏ​ക്ക​റി​ല്‍ 14 ക്വി​ന്‍റല്‍ നെ​ല്ലി​നുതാ​ഴെ ല​ഭി​ച്ച​വ​ര്‍​ക്ക് ന​ഷ്ടപ​രി​ഹാ​ര​ത്തി​ന് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​ന്‍ കൃ​ഷി വ​കു​പ്പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍, നാ​ളി​തു​വ​രെ ഒ​രു ക​ര്‍​ഷ​ക​നും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ല്ല. ക​ട​ക്കെണി​യി​ലാ​കു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് വീ​ണ്ടും തി​രി​ച്ച​ടി​യാ​യി കൂ​ലി​വ​ര്‍​ധ​ന ന​ട​പ്പാ​ക്കി​യാ​ല്‍ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍നി​ന്ന് ക​ര്‍​ഷ​ക​ര്‍ പി​ന്തി​രി​യാ​നും സാ​ധ്യ​ത​യു​ണ്ട്.

കൂ​ലിവ​ര്‍​ധന ന​ട​പ്പാ​ക്കി​യാ​ല്‍ ഉ​ത്പന്നങ്ങ​ള്‍​ക്കു മ​തി​യാ​യ വി​ല ല​ഭി​ക്ക​ണ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നത്.