സ​ര്‍​ക്കാ​ര്‍ ഉ​റ​പ്പ് പാ​ഴ്‌വാ​ക്ക്; നെ​ല്ലു​വി​ല ന​ൽ​കി​യി​ല്ല
Sunday, November 17, 2024 5:02 AM IST
അ​മ്പ​ല​പ്പു​ഴ: നെ​ല്ലെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കി പി ആ​ര്‍എ​സ് എ​ഴു​തി 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ക​ര്‍​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ല്‍ തു​ക എ​ത്തു​മെ​ന്ന സ​ര്‍​ക്കാ​ര്‍ ഉ​റ​പ്പ് പാ​ഴ്‌വാ​ക്കാ​യി. നെ​ല്ലെ​ടു​പ്പ് ക​ഴി​ഞ്ഞ് ര​ണ്ടുമാ​സം ക​ഴി​ഞ്ഞി​ട്ടും നെ​ല്ലു​വി​ല കി​ട്ടി​യി​ട്ടി​ല്ല. പു​ന്ന​പ്ര വ​ട​ക്ക്-​തെ​ക്ക് കൃ​ഷി​ഭ​വ​നു​ക​ളു​ടെ പ​രി​ധി​യി​ലു​ള്ള വി​വി​ധ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ക​ര്‍​ഷ​ക​ര്‍​ക്കാ​ണ് നെ​ല്ലു​വി​ല കി​ട്ടാ​ത്ത​ത്.

കു​റു​വ​പ്പാ​ടം, അ​ഞ്ഞൂ​റ്റി​ന്‍ പാ​ടം, മു​ന്നൂ​റ്റി​ന്‍ പാ​ടം, വ​ട​ക്കേ​പൂ​ന്തു​രം, തെ​ക്കേ പൂ​ന്തു​രം, പാ​ര്യ​ക്കാ​ട​ന്‍, പൊ​ന്നാ​ക​രി, പ​ര​പ്പി​ല്‍ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍നി​ന്നു ശേ​ഖ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല​യാ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് കി​ട്ടാ​നു​ള്ള​ത്. ഇ​തി​ല്‍ പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ​യും പി​ആ​ര്‍​എ​സ് എ​ഴു​തി​യി​ട്ട് ഒ​രുമാ​സം മു​ത​ല്‍ ര​ണ്ടുമാ​സം വ​രെ ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്. ത​ക​ഴി, കു​ന്നു​മ്മ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കൊ​യ്ത്തു​ക​ഴി​ഞ്ഞ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ നി​ന്നു ശേ​ഖ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല​യും കി​ട്ടി​യി​ട്ടി​ല്ലെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ ആ​രോ​പ​ണം.

നെ​ല്ലു​വി​ല കി​ട്ടാ​ന്‍ വൈ​കി​യ​തു​മൂ​ലം ക​ട​ബാ​ധ്യ​ത​യും മാ​ന​സി​ക സം​ഘ​ര്‍​ഷ​വും കാ​ര​ണം ക​ര്‍​ഷ​ക​ന്‍ ​ആ​ത്മ​ഹ​ത്യ ​ചെ​യ്ത സം​ഭ​വം വ​രെ ഉ​ണ്ടാ​യി​ട്ടു​ണ്ട്. മു​തി​ര്‍​ന്ന ക​ര്‍​ഷ​ക​ന്‍ അ​മ്പ​ല​പ്പു​ഴ വ​ണ്ടാ​നം നീ​ലി​ക്കാ​ട്ട് ചി​റ​യി​ല്‍ കെ.​ആ​ർ.​ രാ​ജ​പ്പ​നാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. നെ​ല്ലു​വി​ല കി​ട്ടാ​തി​രു​ന്ന​താ​ണ് ​ആ​ത്മ​ഹ​ത്യ​യ്ക്ക് വ​ഴി​യൊ​രു​ക്കി​യ​ത്. തു​ട​ർ​ന്നാ​യി​രു​ന്നു സ​ര്‍​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ല്‍. പി​ആ​ര്‍എ​സ് എ​ഴു​തി​യാ​ല്‍ 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ നെ​ല്ലു​വി​ല ക​ര്‍​ഷ​ക​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ എ​ത്തു​മെ​ന്നാ​യി​രു​ന്നു ഉ​റ​പ്പ്.

എ​ന്നാ​ല്‍, ഈ ​ഉ​റ​പ്പ് ന​ട​പ്പി​ലാ​യി​ട്ടി​ല്ല. ക​ര്‍​ഷ​ക​രി​ല്‍നി​ന്നു ശേ​ഖ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല ന​ല്‍​കു​ന്ന​ത് പിആ​ര്‍എ​സ് വാ​യ്പ​യാ​യി​ട്ട് ബാ​ങ്കു​ക​ള്‍ ന​ല്‍​കു​ക​യാ​ണെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍​കു​ന്ന മ​റു​പ​ടി.

2023-24 വ​ര്‍​ഷ​ത്തെ വാ​യ്പ കു​ടി​ശി​ഖ സ​ര്‍​ക്കാ​ര്‍ ബാ​ങ്കു​ക​ള്‍​ക്കു ന​ല്‍​കി​യ​ശേ​ഷ​മാ​ണ് പു​തി​യ വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​ത് വൈ​കി​യ​താ​ണ് ര​ണ്ടാംകൃ​ഷി വി​ള​വെ​ടു​പ്പി​ലെ നെ​ല്ലു​വി​ല വൈ​കാ​ന്‍ കാ​ര​ണം. എ​ന്നാ​ല്‍, അ​തി​നു പ​രി​ഹാ​ര​മാ​യെ​ന്നും വ്യ​ക്ത​മാ​ക്കി.

കാ​ര്‍​ഷി​ക​വാ​യ്പ​യ്ക്കു പു​റ​മേ സ്വ​കാ​ര്യ​വ്യ​ക്തി​ക​ളി​ല്‍നി​ന്ന് പ​ലി​ശ​യ്ക്കും സ്വ​ര്‍​ണം പ​ണ​യം​വ​ച്ചു​മാ​ണ് പ​ല​രും കൃ​ഷി ചെ​യ്യു​ന്ന​ത്. ചെ​റു​കി​ട ക​ര്‍​ഷ​ക​രാ​യ പ​ല​രും പാ​ട്ട​കൃ​ഷി​യും ചെ​യ്യു​ന്നു​ണ്ട്. ഇ​വ വാ​ങ്ങു​ന്ന​തി​നു​ള്ള തു​ക പോ​ലും കാ​ര്‍​ഷി​ക വാ​യ്പ​കൊ​ണ്ട് തി​ക​യി​ല്ല. കൂ​ടാ​തെ കൊ​യ്ത്ത് യ​ന്ത്രം വാ​ട​ക​യാ​യി മ​ണി​ക്കൂ​റി​നു 2500 രൂ​പ വ​രെ ന​ല്‍​ക​ണം.

ഒ​രു ഏ​ക്ക​ര്‍ കൊ​യ്തെ​ടു​ക്കാ​ന്‍ ചി​ല നി​ല​ങ്ങ​ളി​ല്‍ ഒ​ന്ന​ര മു​ത​ല്‍ ര​ണ്ടു മ​ണി​ക്കൂര്‍ വ​രെ വേണ്ടി​വ​രും. കൊ​യ്ത്തു ക​ഴി​ഞ്ഞാ​ലു​ട​ന്‍ യ​ന്ത്ര​വാ​ട​ക ന​ല്‍​ക​ണം. ഇ​ങ്ങ​നെ കൃ​ഷി ചെ​യ്യു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് നെ​ല്ലു​വി​ല കി​ട്ട​ണ​മെ​ങ്കി​ല്‍ മാ​സ​ങ്ങ​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

ഡി​സം​ബ​ര്‍ ആ​ദ്യ​വാ​ര​ത്തോ​ടെ പു​ഞ്ച കൃ​ഷി ഇ​റ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ക​ര്‍​ഷ​ക​ര്‍. നി​ലം ഒ​രു​ക്കാ​നും വി​ത​യ്ക്കാ​നും തു​ക ക​ണ്ടെ​ത്താ​നു​ള്ള ത​ത്ര​പ്പാ​ടി​ലാ​ണ് ക​ര്‍​ഷ​ക​ര്‍. അ​ടു​ത്ത ദി​വ​സ​മെ​ങ്കി​ലും ശേ​ഖ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല കി​ട്ടി​യി​ല്ലെ​ങ്കി​ല്‍ പു​ഞ്ചകൃ​ഷി ഇ​റ​ക്കാ​ന്‍ വൈ​കും. ഇ​ത് വി​ള​വി​നെ​യും ബാ​ധി​ക്കും.

ഈ​ര്‍​പ്പ​ത്തി​ന്‍റെ പേ​രി​ലും ചൂ​ഷ​ണം

നെ​ല്ലു​വി​ല ന​ല്‍​കു​ന്ന കാ​ര്യ​ത്തി​ല്‍ ക​ര്‍​ഷ​ക​രെ വ​ട്ടം ചു​റ്റി​ക്കു​ന്ന​ത് പോ​ലെ​യാ​ണ് കൊ​യ്ത നെ​ല്ലെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ മി​ല്ലു​ട​മ​ക​ളു​ടെ നി​ല​പാ​ട്. കീ​ട​ങ്ങ​ളു​ടെ ശ​ല്യം ഉ​ള്‍​പ്പെ​ടെ പ​ല പ്ര​തി​സ​ന്ധി​ക​ളെ​യും പ്ര​തി​രോ​ധി​ച്ച് കൊ​യ്തെ​ടു​ത്ത നെ​ല്ല് വി​ല്‍​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ഇ​ട​നി​ല​ക്കാ​രാ​ണ് തീ​രു​മാ​നം എ​ടു​ക്കു​ന്ന​ത്.

പു​റ​ക്കാ​ട് ക​രി​നി​ല​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞദി​വ​സ​ങ്ങ​ളി​ലാ​ണ് കൊ​യ്ത്തു​ക​ഴി​ഞ്ഞ​ത്. കൊ​യ്തു കൂ​ട്ടി​യ നെ​ല്ലെ​ടു​ക്കാ​ന്‍ പാ​ഡി ഓ​ഫീ​സ​റും മി​ല്ലു​ക​ളു​ടെ ഇ​ട​നി​ല​ക്കാ​രും എ​ത്തി നെ​ല്ലി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ച്ചു. എ​ന്നാ​ല്‍, നെ​ല്ലി​ന് ഈ​ര്‍​പ്പ​വും ക​റു​വ​ലും ഉ​ണ്ടെ​ന്ന കാ​ര​ണം ആ​രോ​പി​ച്ച് ക്വി​ന്‍റി​ന് 13 കി​ലൊ കി​ഴി​വാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തി​നോ​ട് ക​ര്‍​ഷ​ക​ര്‍ അ​നു​കൂ​ലി​ച്ചി​ല്ല. തു​ട​ര്‍​ന്ന് നെ​ല്ലെ​ടു​ക്കാ​തെ മി​ല്ലു​ട​മ​ക​ള്‍ മ​ട​ങ്ങി. 
 
സി​വി​ൽ സ​പ്ലൈ​സി​നു​വേ​ണ്ടി നെ​ല്ല് സം​ഭ​രി​ക്കു​ന്ന മി​ല്ല് ഉ​ട​മ​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ക​ര്‍​ഷ​ക​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള ക​ർ​ഷ​ക യൂ​ണിയ​ൻ (ജേ​ക്ക​ബ്) ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കൊ​യ്ത്തു​ക​ഴി​യു​മ്പോ​ള്‍ മി​ല്ലു​ട​മ​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന ഏ​ജ​ന്‍റാ​ണ് നെ​ല്ലി​ന്‍റെ ഗു​ണ​നി​ല​വാ​രം നി​ശ്ച​യി​ക്കു​ന്ന​ത്.

ഇ​ത് കാ​ല​ങ്ങ​ളാ​യി തു​ട​ര്‍​ന്നു​വ​രു​ക​യാ​ണ്. തോ​ട്ട​പ്പ​ള്ളി പു​റ​ക്കാ​ട് അ​മ്പ​ല​പ്പു​ഴ ഭാ​ഗ​ങ്ങ​ളി​ലെ ക​രി​ന​ല ക​ർ​ഷ​ക​രി​ൽനി​ന്നും ഒ​രു ക്വി​ന്‍റ​ലി​ന് 13 കി​ലോ വ​രെ കി​ഴി​വ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ക്വി​ന്‍റ​ലി​ന് 5 കി​ലോ വ​രെ കി​ഴി​വ് ന​ല്‍​കാ​ന്‍  ക​ർ​ഷ​ക​ര്‍ ത​യാ​റാ​ണ്. കി​ഴി​വി​ന​ത്തി​ല്‍ മി​ല്ലു​കാ​ര്‍ ശേ​ഖ​രി​ക്കു​ന്ന നെ​ല്ലി​ന്‍റെ ചു​മ​ട്ടു​കൂ​ലി, ക​യ​റ്റി​യി​റ​ക്കുകൂ​ലി എ​ന്നി​വ​യും ക​ര്‍​ഷ​ക​നാ​ണ് ന​ല്‍​കു​ന്ന​ത്. 
 
കി​ഴി​വി​ന്‍റെ പേ​രി​ൽ സം​ഭ​ര​ണം വൈ​കി​പ്പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണം. കൂ​ടാ​തെ സം​ഭ​രി​ക്കു​ന്ന നെ​ല്ലി​ന്‍റെ വി​ല  ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും കി​ഴി​വി​ന​ത്തി​ല്‍ ശേ​ഖ​രി​ക്കു​ന്ന നെ​ല്ലി​ന്‍റെ കയ​റ്റി​യി​റ​ക്ക് ചു​മ​ട്ടു​കൂ​ലി ഉ​ൾപ്പെ​ടെ​യു​ള്ള ചെ​ല​വു​ക​ള്‍ മി​ല്ലു​കാ​രി​ല്‍നി​ന്നും ഈ​ടാ​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
 
ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സാ​ബു വ​ള്ള​പ്പു​ര​യ​്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് നൈ​നാ​ൻ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​മ​സ് ചു​ള്ളി​ക്ക​ൽ,  ഷാ​ജി വാ​ണി​യ​പ്പു ര​യ്ക്ക​ൽ,  കെ.​എ​ന്‍. സാം​സ​ൺ, സ​പ്രു പ​ത്തി​ൽ, സ​ന്തോ​ഷ് പു​ളി​ങ്കു​ന്ന് എ​ന്നി​വ​ർ പ്രസംഗിച്ചു.