ബി​രി​യാ​ണി ച​ല​ഞ്ചി​ന്‍റെ പേ​രി​ൽ ത​ട്ടി​പ്പ്: വാ​ർ​ത്ത അ​ടി​സ്ഥാ​ന​ര​ഹി​തമെന്ന്
Sunday, November 17, 2024 5:12 AM IST
കാ​യം​കു​ളം: വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​നെ​ന്ന പേ​രി​ൽ ബി​രി​യാ​ണി ച​ല​ഞ്ച് ന​ട​ത്തി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​ച്ചു എ​ന്ന വാ​ർ​ത്ത അ​ടി​സ്ഥാ​ന​ര​ഹി​ത​മാണെ​ന്ന് ത​ണ​ൽ ജ​ന​കീ​യ കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ദേ​വി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ർ​ഡി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി 820 ബി​രി​യാ​ണി​യാ​ണ് വി​റ്റ​ത്.

ഇ​തി​ൽ 9,200 രൂ​പ മാ​ത്ര​മാ​ണ് ബി​രി​യാ​ണി​യു​ടെ വി​ല​യാ​യി മു​ൻ​കൂ​റാ​യി ല​ഭി​ച്ച​ത്. ബി​രി​യാ​ണി ത​യാ​റാ​ക്കാ​ൻ 10 പേ​രി​ൽ നി​ന്നും 28,000 രൂ​പ ല​ഭി​ച്ചി​രു​ന്നു. ബാ​ക്കി തു​ക സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​രാണ് ​എ​ടു​ത്ത​ത്.

ബി​രി​യാ​ണി ത​യാ​റാ​ക്കാ​ൻ 57,550 രൂ​പ ചെ​ല​വാ​യി. വി​ത​ര​ണ​ത്തി​ൽ സം​ഭ​വി​ച്ച അ​പാ​ക​തകാ​ര​ണം ബി​രി​യാ​ണി കേ​ടാ​യ​തി​ൽ ആ​രും തു​ക ന​ൽ​കാ​ത്തതി​നാ​ൽ ച​ല​ഞ്ച് ന​ഷ്ട​ത്തി​ലാ​യി. ഈ ​വ​സ്തു​ത ഇ​തി​ൽ പ​ങ്കാ​ളി​ത്തം പ​റ​ഞ്ഞ​വ​ർ​ക്കെ​ല്ലാം അ​റി​വു​ള്ള​താ​ണ്. മു​ട​ക്കി​യ തു​ക പോ​ലും ല​ഭി​ക്കാ​തെ വ​ന്ന​തി​നാ​ലാ​ണ് ദു​രി​താ​ശ്വാ​സഫ​ണ്ടി​ലേ​ക്ക് തു​ക അ​ട​യ്ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​ത്. വ​സ്തു​ത ഇ​താ​യി​രി​ക്കെ 1.20 ല​ക്ഷം രൂ​പ ത​ട്ടി​ച്ചു​വെ​ന്ന പ്ര​ച​ാര​ണം ന​ടത്തു​ന്ന​ത് ശ​രി​യ​ല്ല.

വ്യ​ക്തിവി​രോ​ധ​ത്താ​ൽ ഒ​രാ​ൾ ന​ൽ​കി​യ പ​രാ​തി​യാ​ണ് ഇ​തി​നു കാ​ര​ണ​മാ​യ​ത്. ത​ണ​ൽ കൂ​ട്ടാ​യ്മ​യ്ക്ക് രാ​ഷ്‌ട്രീയ​മി​ല്ല. എ​ല്ലാ രാഷ്‌ട്രീയപാ​ർ​ട്ടി​യി​ലും പെ​ട്ട​വ​ർ ഇ​തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെന്നും തണൽ കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു.