വ്യാ​ജ​രേ​ഖ ഉ​പ​യോ​ഗി​ച്ച് ജാ​മ്യം; മു​ൻ സിപിഎം ​നേ​താ​വി​ന്‍റെ ജാ​മ്യം കോ​ട​തി റ​ദ്ദാ​ക്കി
Sunday, November 17, 2024 5:02 AM IST
കായം​കു​ളം:​ വ്യാ​ജ​രേ​ഖ ഉ​പ​യോ​ഗി​ച്ച് ജാ​മ്യം നേ​ടി​യെ​ന്ന കേ​സി​ൽ മു​ൻ സി​പിഎം ​നേ​താ​വി​ന്‍റെ ജാ​മ്യം കോ​ട​തി റ​ദ്ദാ​ക്കി. സിപിഎം ​കാ​യം​കു​ളം പു​തു​പ്പ​ള്ളി മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​മാ​യ സി​ബി ശി​വ​രാ​ജ​ന്‍റെ ജാ​മ്യം ആ​ണ് റ​ദ്ദാ​ക്കി​യ​ത്. കാ​യം​കു​ളം ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് റ​ദ്ദാ​ക്കി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രേ കോ​ട​തി അ​റ​സ്റ്റ് വാ​റ​ന്‍റും പു​റ​പ്പെ​ടു​വി​ച്ചു.

ജാ​മ്യം റ​ദ്ദാ​ക്കി​യ​തോ​ടെ ഇ​യാ​ൾ ഒ​ളി​വി​ൽ പോ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. 2017 ൽ ​സി.ബി. ​ശി​വ​രാ​ജ​ൻ പ്ര​തി​യാ​യ കേ​സി​ലാ​ണ് ജാ​മ്യം ല​ഭി​ക്കാ​ൻ വ്യാ​ജരേ​ഖ ഹാ​ജ​രാ​ക്കി​യ​ത്. മു​മ്പ് കാ​പ്പ കേ​സി​ലും ഇ​യാ​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞദി​വ​സം വ​യ​നാ​ട് ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ ബി​രി​യാ​ണി ച​ല​ഞ്ച് വ​ഴി പ​ണം തെ​ട്ടി​യെ​ന്ന പ​രാ​തി​യി​ലും ഇ​യാ​ൾ​ക്കെ​തി​രേ കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്. വ​നി​ത പ​ഞ്ചാ​യ​ത്തം​ഗ​മാ​യ ശ്യാ​മ വേ​ണു​വാ​ണ് വ​സ്തു​വി​ന്‍റെ ക​ര​മ​ട​ച്ച ര​സീ​ത് ജാ​മ്യ​ത്തി​നാ​യി ന​ൽ​കി​യ​ത്.

എ​ന്നാ​ൽ, മ​റ്റൊ​രാ​ളു​ടെ പേ​രി​ലു​ള്ള വ​സ്തു​വി​ന്‍റെ ക​ര​മ​ട​ച്ച ര​സീ​താ​ണ് ന​ൽ​കി​യ​തെ​ന്ന് പ​രാ​തി ല​ഭി​ക്കു​ക​യും ഇ​ത് ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.​ ഇ​തു സം​ബ​ന്ധ​ച്ച് വി​വ​രാ​വ​കാ​ശ രേ​ഖ​യും പു​റ​ത്തു വ​ന്നി​രു​ന്നു. ഇ​തേത്തുട​ർ​ന്നാ​ണ് കോ​ട​തി ജാ​മ്യം റ​ദ്ദാ​ക്കി​യ​ത്.

ജാ​മ്യ രേ​ഖ ഹാ​ജ​രാ​ക്കി​യ ശ്യാ​മ വേ​ണു​വി​നും കോ​ട​തി നോ​ട്ടീ​സ് അ​യ​യ്ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.