ഹ​രി​പ്പാ​ട് സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ കൂ​ത്ത​മ്പ​ലം ഉ​ട​ൻ പു​ന​ർനി​ർ​മിക്കും
Saturday, November 16, 2024 5:13 AM IST
ഹരിപ്പാ​ട്: കേ​ര​ള​ത്തി​ന്‍റെ പൈ​തൃ​ക സ്മാ​ര​ക​മാ​യി നി​ല​കൊ​ള്ളു​ന്ന നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ഹ​രി​പ്പാ​ട് സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ കൂ​ത്ത​മ്പ​ലം അ​ടി​യ​ന്ത​ര​മാ​യി പു​ന​ർനി​ർ​മി​ക്കു​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡം​ഗം എ. ​അ​ജി​കു​മാ​ർ അ​റി​യി​ച്ചു.

ക്ഷേ​ത്ര​വും ചോ​ർ​ന്നൊ​ലി​ച്ച് ത​ക​ർ​ച്ച​യി​ലാ​യ കൂ​ത്ത​മ്പ​ല​വും അ​ജി​കു​മാ​ർ സ​ന്ദ​ർ​ശി​ച്ചു. ദേ​വ​സ്വം ബോ​ർ​ഡും ആ​റ​ന്മു​ള വാ​സ്തുശി​ല്പ ക​ലാ​കേ​ന്ദ്ര​വും ചേ​ർ​ന്ന് അ​ടി​യ​ന്ത​ര​മാ​യി പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ഡി 1769 ൽ ​സ്ഥാ​പി​ച്ച കൂ​ത്ത​മ്പ​ല​ത്തി​ന്‍റെ ക​ലാ​ഭം​ഗി​യു​ള്ള ഉ​ത്ത​ര​ങ്ങ​ളും മ​ച്ചി​ലെ രാ​മാ​യ​ണ ശി​ല്പ​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. കീ​ഴ് തൃ​ക്കോ​വി​ൽ​തി​ട​പ്പ​ള്ളി​യു​ടെ​യും പെ​രും​കു​ള​ത്തി​ന്‍റെയും കു​ള​പ്പു​ര​ക​ളു​ടെ​യും ന​വീ​ക​ര​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും.

ക്ഷേ​ത്ര​ത്തി​ന്‍റെ സ​മ​ഗ്രവി​ക​സ​ന​ത്തി​നാ​യി ദേ​വ​സ്വം ബോ​ർ​ഡം​ഗ​ങ്ങ​ളു​ടെ​യും ഉ​പ​ദേ​ശ​കസ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ 20ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് യോ​ഗം ചേ​രും. ഭ​ക്ത​ർ​ക്ക് സു​ഗ​മ​മാ​യി പ​ണം അ​ട​യ്ക്കു​ന്ന​തി​നുവേ​ണ്ടി ദേ​വ​സ്വം ബോ​ർ​ഡ് ക്ഷേ​ത്ര​ത്തി​ൽ സ്ഥാ​പി​ച്ച ക്യൂ ​ആ​ർ കോ​ഡ് സം​വി​ധാ​നം എ.​ അ​ജി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക്ഷേ​ത്ര ഉ​പ​ദേ​ശ​കസ​മി​തി പ്ര​സി​ഡ​ന്‍റ് ബി.​ ശി​വ​പ്ര​സാ​ദ്, സെ​ക്ര​ട്ട​റി പി​യൂ​ഷ് ജി.​ ക​ല​വ​റ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ജി​കു​മാ​റി​നെ സ്വീ​ക​രി​ച്ചു. ആ​ർ.​ മു​ര​ളീ​ധ​ര​ൻ നാ​യ​ർ, സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.