കേ​ര​ളോ​ത്സ​വം 28 മുതൽ
Saturday, November 16, 2024 5:13 AM IST
പൂ​ച്ചാ​ക്ക​ൽ: ചേ​ന്നംപ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ കേ​ര​ളോ​ത്സ​വം ന​വം​മ്പ​ർ 28 മു​ത​ൽ ഡി​സം​ബ​ർ രണ്ടു വ​രെ തീ​യ​തി​ക​ളി​ൽ ആറു വേ​ദി​ക​ളി​ലാ​യി ന​ട​ക്കും. ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടു​ന്ന ക്ല​ബ്ബി​ന് എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി ന​ൽ​കും. ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നു​ള്ള തീ​യ​തി 25 വ​രെ ആ​ണ്.

ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നാ​യി പ​ഞ്ചാ​യ​ത്തി​ൽ ഹെ​ൽ​പ്പ് ഡെ​സ്ക് തു​റ​ക്കും. പ​ഞ്ചാ​യ​ത്ത് സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ ന​ട​ന്ന സം​ഘാ​ട​കസ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം പ്ര​സി​ഡ​ന്‍റ് ടി.എ​സ്. സു​ധീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ൽ​ജ സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ൻ.​കെ. മോ​ഹ​ൻ​ദാ​സ്, കെ.​കെ.​ ഷി​ജി, നൈ​സി ബെ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യി ടി.​എ​സ്. സു​ധീ​ഷ് (ചെ​യ​ർ​മാ​ൻ), ഷി​ൽ​ജ സ​ലിം, വി​ജി ര​തീ​ഷ്
(​വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ), നൈ​സി ബെ​ന്നി (​വ​ർ​ക്കിം​ഗ് ചെ​യ​ർ​പേ​ഴ്സ​ൺ), ജെ. സ​ന്തോ​ഷ് (​ജ​നറൽ ക​ൺ​വീ​ന​ർ), എ​സ്. സോ​ജി​ത്ത് (​ജോയിന്‍റ് ക​ൺ​വീ​ന​ർ)​ എ​ന്നി​വ​രെ തെര​ഞ്ഞെ​ടു​ത്തു.