ക​ര്‍​ഷ​ക​സം​ഘം ഉ​പ​രോ​ധ സ​മ​രം ന​ട​ത്തി
Friday, November 1, 2024 7:01 AM IST
റാ​ന്നി: വി​ല​യി​ടി​വി​നു കാ​ര​ണ​മാ​യ റ​ബ​ര്‍ ഇ​റ​ക്കു​മ​തി നി​യ​ന്ത്രി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള ക​ര്‍​ഷ​ക​സം​ഘം റാ​ന്നി ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ റാ​ന്നി മോ​ഡ​ല്‍ പോ​സ്റ്റ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. സ​മ​രം ക​ര്‍​ഷ​കസം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​യി​ക്ക​ലേ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഈ ​വ​ര്‍​ഷം ആ​ദ്യം 256 രൂ​പ​യി​ല്‍ എ​ത്തി​യ റ​ബ​ര്‍ വി​ല സീ​സ​ണ്‍ ആ​യ​പ്പോ​ഴേ​ക്കും ഇ​ടി​ഞ്ഞു​താ​ഴ്ന്ന്് 172 രൂ​പ​യി​ല്‍ എ​ത്തി. ഉ​ല്‍​പാ​ദ​നം പൂ​ര്‍​ണ തോ​തി​ല്‍ ആ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലും വി​ല​യി​ടി​വി​നു കാ​ര​ണ​മാ​യ​ത് വ​ന്‍ തോ​തി​ലു​ള്ള ഇ​റ​ക്കു​മ​തി​യാ​ണ്. ഈ ​അ​വ​സ്ഥ തു​ട​ര്‍​ന്നാ​ല്‍ റ​ബ​റി​ന്‍റെ സീ​സ​ണാ​യ വ​രും​മാ​സ​ങ്ങ​ളി​ല്‍ വി​ല വീ​ണ്ടും കു​ത്ത​നെ താ​ഴേ​ക്ക് പോ​കു​ന്ന അ​വ​സ്ഥ​യു​ണ്ടാ​കു​മെ​ന്ന് ക​ര്‍​ഷ​ക​സം​ഘം ചൂ​ണ്ടി​ക്കാ​ട്ടി.

ഏ​രി​യാ പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് എ​ന്‍. ഭാ​സ്‌​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​പി. സു​ഭാ​ഷ്‌​കു​മാ​ര്‍, എ​സ്. ബാ​ല​ശ​ങ്ക​ര്‍, മോ​നാ​യി പു​ന്നൂ​സ്, അ​ജ​യ​ന്‍​പി​ള്ള, സി. ​ജി. വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.