ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് വി​ഭ​ജ​നം: ആ​ദ്യ​ഘ​ട്ടം പൂ​ര്‍​ത്തി​യാ​യി
Tuesday, October 29, 2024 7:47 AM IST
പ​ത്ത​നം​തി​ട്ട: 2025ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വാ​ര്‍​ഡ് വി​ഭ​ജ​ന​ത്തി​ന്‍റെ ക​ര​ട് ത​യാ​റാ​യി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍ ത​യാ​റാ​ക്കി​യ ക​ര​ട് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നു ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. ജി​ല്ലാ​ത​ല​ത്തി​ല്‍ വേ​ണ്ട പ​രി​ശോ​ധ​ന​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ന​വം​ബ​ര്‍ അ​ഞ്ചോ​ടെ ഇ​ത് ത​ദ്ദേ​ശ വാ​ര്‍​ഡ് ഡി​ലി​മി​റ്റേ​ഷ​ന്‍ ക​മ്മീ​ഷ​നു കൈ​മാ​റും. ക​മ്മീ​ഷ​ന്‍ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ള്‍​ക്കു ശേ​ഷം ന​വം​ബ​ര്‍ 16നു ​ക​ര​ട് വി​ഭ​ജ​ന പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും.

ഇ​തി​ന്‍​മേ​ല്‍ ഡി​സം​ബ​ര്‍ ഒ​ന്നു​വ​രെ ആ​ക്ഷേ​പ​ങ്ങ​ളും പ​രാ​തി​ക​ളും സ്വീ​ക​രി​ക്കും. പ​രാ​തി​ക​ളി​ല്‍ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ഡി​സം​ബ​ര്‍ 18നു ​മു​മ്പാ​യി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നു ന​ല്‍​ക​ണം. ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ഡി​സം​ബ​ര്‍ 26നു ​മു​മ്പു ന​ല്‍​ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

ഇ​തി​നു​ശേ​ഷ​മാ​കും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മ​ണ്ഡ​ല​ങ്ങ​ളു​ടെ പു​ന​ര്‍​വി​ഭ​ജ​നം. 2011ലെ ​സെ​ന്‍​സ​സ് പ്ര​കാ​ര​മാ​ണ് ജി​ല്ല​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ള്‍ പു​ന​ര്‍​വി​ഭ​ജി​ച്ചി​രി​ക്കു​ന്ന​ത്. 2015നു​ശേ​ഷം ഇ​പ്പോ​ഴാ​ണ് വാ​ര്‍​ഡു​ക​ളു​ടെ പു​ന​ര്‍​വി​ഭ​ജ​നം.

48 പു​തി​യ വാ​ര്‍​ഡു​ക​ള്‍

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ 53 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 48 പു​തി​യ വാ​ര്‍​ഡു​ക​ളാ​ണ് രൂ​പീ​ക​രി​ക്കു​ന്ന​ത്. ഒ​മ്പ​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വാ​ര്‍​ഡു​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്നി​ല്ലെ​ങ്കി​ലും ഇ​വി​ട​ങ്ങ​ളി​ലും അ​തി​ര്‍​ത്തി​ക​ളി​ല്‍ മാ​റ്റ​മു​ണ്ടാ​കും. 44 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് അ​ധി​ക വാ​ര്‍​ഡു​ക​ള്‍ നി​ല​വി​ല്‍ വ​രു​ന്ന​ത്. ഇ​തി​ല്‍ കോ​ന്നി​യി​ല്‍ മാ​ത്രം ര​ണ്ടു വാ​ര്‍​ഡു​ക​ളും മ​റ്റു​ള്ളി​ട​ങ്ങ​ളി​ല്‍ ഓ​രോ വാ​ര്‍​ഡു​മാ​ണ് കൂ​ടു​ന്ന​ത്. എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കും കു​റ​ഞ്ഞ​ത് 14 വാ​ര്‍​ഡു​ക​ൾ ഉ​ണ്ടാ​കും. പ​ര​മാ​വ​ധി വാ​ര്‍​ഡു​ക​ള്‍ 24 ആ​യി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്.

പു​തി​യ വാ​ര്‍​ഡു​ക​ള്‍ രൂ​പീ​ക​രി​ക്കു​മ്പോ​ള്‍ സ​മീ​പ​ത്തെ എ​ല്ലാ വാ​ര്‍​ഡു​ക​ളു​ടെ​യും അ​തി​ര്‍​ത്തി​ക​ളി​ല്‍ മാ​റ്റം​വ​രു​ത്തി​യാ​ണ് സെ​ക്ര​ട്ട​റി​മാ​ര്‍ ക​ര​ട് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്നു ന​ല്‍​കി​യി​രി​ക്കു​ന്ന ക​ര​ട് റി​പ്പോ​ര്‍​ട്ട് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​ള്ള​താ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന ജോ​ലി​യാ​ണ് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ര്‍​വ​ഹി​ച്ചു​വ​രു​ന്ന​ത്.

ജ​ന​സം​ഖ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ഭ​ജ​നം

2011ലെ ​ജ​ന​സം​ഖ്യാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത്ത​വ​ണ​യും വാ​ര്‍​ഡ് വി​ഭ​ജ​ന ന​ട​പ​ടി​ക​ള്‍. 2015ല്‍ ​വാ​ര്‍​ഡു​ക​ള്‍ നി​ശ്ച​യി​ച്ച​തും 2011ലെ ​സെ​ന്‍​സ​സ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്.​കോ​വി​ഡ് കാ​ര​ണം 2021ലെ ​സെ​ന്‍​സ​സ് ന​ട​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ഴ​യ ക​ണ​ക്കു​ക​ള്‍ വീ​ണ്ടും എ​ടു​ക്കേ​ണ്ടി​വ​ന്ന​ത്. വോ​ട്ട​ര്‍​മാ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ര്‍​ധ​ന കൂ​ടി മാ​ന​ദ​ണ്ഡ​മാ​ക്കി​യാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ഭ​ജ​നം.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലെ​യും ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ലെ അ​സ​സ്‌​മെ​ന്‍റ് ര​ജി​സ്റ്റ​ര്‍ പ്ര​കാ​ര​മു​ള്ള വാ​സ​ഗൃ​ഹ​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടി തി​ട്ട​പ്പെ​ടു​ത്തി, 2011ലെ ​സെ​ന്‍​സ​സ് പ്ര​കാ​ര​മു​ള്ള പ​ഞ്ചാ​യ​ത്തി​ലെ ജ​ന​സം​ഖ്യ​യെ ആ​കെ വാ​സ​ഗൃ​ഹ​ങ്ങ​ളു​ടെ എ​ണ്ണം​കൊ​ണ്ടു ഹ​രി​ച്ച് ഒ​രു വീ​ട്ടി​ലെ ശ​രാ​ശ​രി ജ​ന​സം​ഖ്യ ക​ണ​ക്കാ​ക്കി ഓ​രോ നി​ര്‍​ദി​ഷ്ട വാ​ര്‍​ഡി​ലും ഉ​ള്‍​പ്പെ​ടു​ത്തേ​ണ്ട വാ​സ​ഗൃ​ഹ​ങ്ങ​ളു​ടെ എ​ണ്ണ​ത്തെ ഒ​രു വീ​ട്ടി​ലെ ശ​രാ​ശ​രി ജ​ന​സം​ഖ്യ​കൊ​ണ്ടു ഗു​ണി​ച്ച് വാ​ര്‍​ഡി​ലെ ജ​ന​സം​ഖ്യ തി​ട്ട​പ്പെ​ടു​ത്തി നി​ര്‍​ണ​യി​ക്കാ​നാ​യി​രു​ന്നു നി​ര്‍​ദേ​ശം.

വാ​ര്‍​ഡു​ക​ളു​ടെ അ​തി​ര്‍​ത്തി നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്തു​വ​ര്‍​ഷം മു​മ്പ് ഉ​പ​യോ​ഗി​ച്ച രേ​ഖ​ക​ള്‍ പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും ല​ഭ്യ​മാ​യി​രു​ന്നി​ല്ല. പു​തു​താ​യി വി​ഭ​ജ​നം ന​ട​ത്തി​യ​പ്പോ​ള്‍ ഡി​ജി​റ്റ​ല്‍ മാ​പ്പ് ന​ല്‍​ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. സെ​ക്ര​ട്ട​റി​മാ​ര്‍ ന​ട​ത്തി​യ ക​ര​ടു വി​ഭ​ജ​ന റി​പ്പോ​ര്‍​ട്ടി​നൊ​പ്പം ഡി​ജി​റ്റ​ല്‍ മാ​പ്പ് സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.