ക​ണ്ണൂ​ർ സ​ഹ. അ​ർ​ബ​ൻ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ്: ഔ​ദ്യോ​ഗി​ക പാ​ന​ലി​നെ​തി​രേ സ്ഥാ​നാ​ർ​ഥി​ക​ൾ
Wednesday, July 3, 2024 1:50 AM IST
ക​ണ്ണൂ​ർ: കോ​ൺ​ഗ്ര​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക​ണ്ണൂ​ർ സ​ഹ. അ​ർ​ബ​ൻ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് ഔ​ദ്യോ​ഗി​ക പാ​ന​ലി​ന് വെ​ല്ലു​വി​ളി​യാ​യി സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​പ്ര​മോ​ദ് പ്ര​സി​ഡ​ന്‍റാ​യു​ള്ള ഭ​ര​ണ​സ​മി​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്.

കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം രാ​ജീ​വ​ൻ എ​ള​യാ​വൂ​ർ, ടി. ​ജ​യ​കൃ​ഷ്ണ​ൻ, കെ. ​റി​നീ​ഷ്, ശ​ശീ​ന്ദ്ര​ൻ കൂ​വ​ക്കാ​യ്, കെ. ​മോ​ഹ​ന​ൻ, കെ.​എ​ൻ. ബാ​ബു​ജി, ടി. ​സു​നി​ൽ, കെ.​പ്ര​ണ​വ്, ടി.​സി. സീ​ജ, ടി. ​മു​കു​ന്ദ​ൻ, ആ​ശാ രാ​ജീ​വ​ൻ, എം. ​മു​ഹ​മ്മ​ദ​ലി, സാ​ബി​റ ക​മാ​ൽ എ​ന്നി​വ​രു​ട​ങ്ങ​യ​താ​ണ് ഭ​ര​ണ സ​മി​തി​യു​ടെ ഔ​ദ്യോ​ഗി​ക പാ​ന​ൽ.

ഇ​തി​ൽ ര​ണ്ടു സീ​റ്റു​ക​ൾ മു​സ്‌​ലിം ലീ​ഗി​ന് ന​ൽ​കി​യ​തും മ​റ്റു​ള്ള​വ​യി​ൽ കോ​ൺ​ഗ്ര​സു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഈ ​ഔ​ദ്യോ​ഗി​ക പാ​ന​ലി​നെ​തി​രേ​യാ​ണ് ഏ​ഴു പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച പു​ത്ത​ല​ത്ത് ഗം​ഗാ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​റുപേ​രും ബാ​ങ്കി​ൽ നി​ന്ന് വി​ര​മി​ച്ച ജീ​വ​ന​ക്കാ​ര​നാ​യ സു​ധീ​ർ പ​യ്യ​നാ​ടു​മാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.

14നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ക​ഴി​ഞ്ഞ ത​വ​ണ​യും ഔ​ദ്യോ​ഗി​ക പാ​ന​ലി​നെ​തി​രേ സ്ഥാ​നാ​ർ​ഥി​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഔ​ദ്യോ​ഗി​ക പാ​ന​ൽ വി​ജ​യി​ക്കു​ക​യാ​യി​രു​ന്നു.