അ​ല​ഞ്ഞു​തി​രി​യു​ന്ന ക​ന്നു​കാ​ലി​ക​ളെ ലേ​ലം ചെ​യ്യാ​ൻ ന​ഗ​ര​സ​ഭ തീ​രു​മാ​നം
Tuesday, July 2, 2024 1:50 AM IST
ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭാ​പ​രി​ധി​യി​ൽ ന​ഗ​ര​ത്തി​ലും റോ​ഡു​ക​ളി​ലും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്ക് ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​ക്കു​ക​യും, ജീ​വ​ന് ത​ന്നെ ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ൽ ക​ന്നു​കാ​ലി​ക​ൾ അ​ല​ഞ്ഞു​തി​രി​യു​ന്ന സാ​ഹ​ച​ര്യം നി​ല​വി​ലു​ണ്ട്. അ​തി​നാ​ൽ ഉ​ട​മ​സ്ഥ​ർ ക​ന്നു​കാ​ലി​ക​ളെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ സ്വ​ന്തം കെ​ട്ടി പ​രി​പാ​ലി​ക്കേ​ണ്ട​താ​ണ്. അ​ല്ലാ​ത്ത​പ​ക്ഷം ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​ച്ചു​കെ​ട്ടി ലേലം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി ഇ​ന്നുമു​ത​ൽ സ്വീ​ക​രി​ക്കും.

യ​ഥാ​ർ​ഥ ഉ​ട​മ​സ്ഥ​ർ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ത​ങ്ങ​ളു​ടെ പ​ശു​ക്ക​ളാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന പ​ക്ഷം പി​ഴ ഈ​ടാ​ക്കി​കൊ​ണ്ടു​ള്ള ന​ട​പ​ടി കൈ​കൊ​ള്ളു​ന്ന​താ​യി​രി​ക്കു​മെ​ന്നും ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കു​ന്ന ക​ന്നു​കാ​ലി​ക​ൾ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ഇ​തി​ന​കം ഇ​ട​വ​രു​ത്തി​യി​ട്ടു​ള്ള​ത്. ദീ​പി​ക നി​ര​വ​ധി വാ​ർ​ത്ത​ക​ൾ അ​ല​ഞ്ഞു ന​ട​ക്കു​ന്ന ക​ന്നു​കാ​ലി​ക​ളു​ടെ ശ​ല്യ​ത്തെ കു​റി​ച്ച് പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.