ശി​ശു​ദി​നാ​ഘോ​ഷം: ബെ​റ്റി​ന ഫി​ലോ​മി​ന ജോ​സ​ഫ് കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി
Tuesday, November 5, 2024 1:17 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യും സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി​യും സം​യു​ക്ത​മാ​യി ജി​ല്ല​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ശി​ശു​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ മ​രി​യ​നാ​ട് എ​എ​ൽ​പി​എ​സ് സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ബെ​റ്റി​ന ഫി​ലോ​മി​ന ജോ​സ​ഫ് കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​വും.

ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് അ​മി​ൻ​ഷ പ്ര​സി​ഡ​ന്‍റും ക​ല്ലോ​ടി സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ളി​ലെ എ.​എ​സ്. ആ​ൽ​ഫി​ൻ ജോ​ർ​ജ് സ്പീ​ക്ക​റു​മാ​കും. 14ന് ​ക​ൽ​പ്പ​റ്റ​യി​ൽ ന​ട​ക്കു​ന്ന ശി​ശു​ദി​ന റാ​ലി​യും പൊ​തു സ​മ്മേ​ള​ന​വും നേ​താ​ക്ക​ൾ ന​യി​ക്കും. ഉ​ദ​യ​ഗി​രി ജി​എ​ൽ​പി സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ആ​ൻ​ജ​ലീ​ന മ​രി​യ വി​ൻ​സ​ന്‍റ്, ത​രി​യോ​ട് സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ലെ നി​വേ​ദ് ക്രി​സ്റ്റി ജെ​യ്സ​ണ്‍ എ​ന്നി​വ​ർ ശി​ശു​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ്ര​സം​ഗി​ക്കും. ജി​ല്ലാ​ത​ല പ്ര​സം​ഗ മ​ത്സ​ര വി​ജ​യി​ക​ളി​ൽ നി​ന്നാ​ണ് നേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

എ​ൽ​പി വി​ഭാ​ഗം പ്ര​സം​ഗ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ദ്വാ​ര​ക എ​യു​പി സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ആ​ൽ​ഫി​യ മ​നു തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല ശി​ശു​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി സെ​ക്ര​ട്ട​റി കെ. ​രാ​ജ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ര​ദാ സ​ജീ​വ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി.​കെ. ഷം​സു​ദീ​ൻ, ട്ര​ഷ​റ​ർ കെ. ​സ​ത്യ​ൻ, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ പി.​ആ​ർ. ഗി​രി​നാ​ഥ​ൻ, എം. ​ബ​ഷീ​ർ, ഗീ​ത രാ​ജ​ഗോ​പാ​ല​ൻ, സി. ​ജ​യ​രാ​ജ​ൻ എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.