പുൽപ്പള്ളി: പുൽപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാളും ഇടവകയുടെ സപ്തതി ആഘോഷവും മൂന്ന് മുതൽ ഒന്പതുവരെ കൊണ്ടാടുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മൂന്നിന് രാവിലെ 7.30ന് പ്രഭാത നമസ്കാരം, 8.15ന് വിശുദ്ധ കുർബാന, പത്തിന് ഇടവക കുടുംബസംഗമം, 11ന് കൊടിയുയർത്തൽ തുടർന്ന് നേർച്ച ഭക്ഷണം. ഏഴിന് രാവിലെ 7.30ന് പ്രഭാത നമസ്കാരം, എട്ടിന് വിശുദ്ധ കുർബാന, വൈകുന്നേരം ആറിന് സന്ധ്യാ നമസ്കാരം, ധൂപ പ്രാർഥന, മധ്യസ്ഥ പ്രാർഥന, ആശീർവാദം, 7.30ന് ആത്മീയ സംഘടനകളുടെ വാർഷികം, എട്ടിന് കലാസന്ധ്യ, 9.30ന് നേർച്ചഭക്ഷണം. എട്ടിന് രാവിലെ ഏഴിന് പ്രഭാത നമസ്കാരം, 7.30ന് വിശുദ്ധ കുർബാന, വൈകുന്നേരം ആറിന് സന്ധ്യാ നമസ്കാരം, ഏഴിന് പ്രദക്ഷിണം, ആശീർവാദം, നേർച്ച ഭക്ഷണം.
ഒന്പതിന് രാവിലെ 7.30ന് പ്രഭാത നമസ്കാരം, 8.30ന് വിശുദ്ധ മൂന്നിൻമേൽ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന, സപ്തതി ആഘോഷത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം 10.45ന് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഭദ്രാസനത്തിലെ ആദ്യകാല വൈദികരേയും ഇടവകയിലെ 70 വയസ് പൂർത്തിയായവരെയും ആദരിക്കും. സപ്തതി മന്ദിരത്തിന്റെ ശിലാസ്ഥാപനവും നടത്തും. കാരുണ്യ സ്പർശം ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ നിർവഹിക്കും. തുടർന്ന് പ്രദക്ഷിണം, ആശീർവാദം, നേർച്ച ഭക്ഷണം എന്നിവയുണ്ടാകും. വികാരി ഫാ.എൻ.വൈ. റോയി ഞാറതടത്തിൽ, ട്രസ്റ്റി ബാബു ചിരയ്ക്കകുടിയിൽ, ബിജു തിണ്ടിയത്തിൽ, ബാബു മാക്കിയിൽ, ലിജോ പൊട്ടനാനിക്കൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.