മ​നു​ഷ്യ​ർ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളും സം​ര​ക്ഷി​ക്ക​പ്പെ​ട​ണം: പ്രി​യ​ങ്ക ഗാ​ന്ധി
Tuesday, November 5, 2024 1:17 AM IST
പു​ൽ​പ്പ​ള്ളി: വ​ന​ങ്ങ​ളും വ​ന്യ​ജീ​വി​ക​ളും സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​വ​യാ​ണെ​ന്നും എ​ന്നാ​ൽ അ​തി​നേ​ക്കാ​ൾ ഉ​പ​രി​യാ​യി മ​നു​ഷ്യ ജീ​വ​നും താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളും സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്നും പ്രി​യ​ങ്ക ഗാ​ന്ധി പ​റ​ഞ്ഞു. പു​ൽ​പ്പ​ള്ളി​യി​ൽ ന​ട​ന്ന കോ​ർ​ണ​ർ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട്. കാ​ർ​ഷി​ക മേ​ഖ​ല​യി​ലും ഭ​ക്ഷ്യ സം​സ്ക​ര​ണ മേ​ഖ​ല​യി​ലും കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. വി​ള​ക​ളു​ടെ വി​ല​കു​റ​ഞ്ഞ​ത് ക​ർ​ഷ​ക​രെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ക്ഷീ​ര​ക​ർ​ഷ​ക​ർ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​ത്. അ​വ​ർ​ക്ക് പി​ന്തു​ണ ആ​വ​ശ്യ​മു​ണ്ട്. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ മൂ​ലം വി​ള​ക​ളും ക​ന്നു​കാ​ലി​ക​ൾ​ക്കും മ​നു​ഷ്യ​ർ​ക്കും ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യാ​ണ്.

ഞാ​ൻ പു​ൽ​പ്പ​ള്ളി​യി​ലേ​ക്ക് വ​രു​ന്പോ​ൾ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട പോ​ളി​ന്‍റെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ക്കു​ക​യു​ണ്ടാ​യി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ദ്ദേ​ഹ​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്ന് ബോ​ർ​ഡ് വ​ച്ച മാ​ന​ന്ത​വാ​ടി​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് കൊ​ണ്ടു​പോ​യ​ത്. എ​ന്നാ​ൽ അ​വി​ടു​ത്തെ വി​ദ​ഗ്ധ ചി​കി​ത്സ​യു​ടെ അ​ഭാ​വം മൂ​ലം അ​ദ്ദേ​ഹ​ത്തെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും ജീ​വ​ൻ ന​ഷ്ട​മാ​യി​രു​ന്നു. എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജ് സ്ഥാ​പി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് അ​വ​രു​ടെ മ​ക​ൾ എ​ന്നോ​ട് പ​റ​ഞ്ഞു’’.

വ​യ​നാ​ട്ടി​ൽ താ​ൻ സം​സാ​രി​ക്കു​ന്ന​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചാ​ണ് പ​റ​യു​ന്ന​ത്. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ ദി​വ​സ വേ​ത​നം വ​ള​രെ കു​റ​വാ​ണ്. ഇ​തി​ൽ വ​ർ​ധ​ന വ​രു​ത്തേ​ണ്ട​തു​ണ്ട്. വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത വ​യ​നാ​ട്ടി​ൽ വ​ലി​യ വി​ഷ​യ​മാ​ണ്.

ഈ ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​വേ​ണ്ടി ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ മെ​ഡി​ക്ക​ൽ വാ​നു​ക​ൾ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചി​രു​ന്നു. വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല കൂ​ടു​ത​ൽ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് മെ​ച്ച​പ്പെ​ട്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടാ​ക​ണം. ബൈ​ര​കു​പ്പ പാ​ല​ത്തി​നു​വേ​ണ്ടി 30 വ​ർ​ഷ​മാ​യി നാ​ട്ടു​കാ​ർ കാ​ത്തി​രി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടെ​ന്നും അ​ത് യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്നും പ്രി​യ​ങ്ക ഗാ​ന്ധി പ​റ​ഞ്ഞു.