ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സം​ഗ​മം ന​ട​ത്തി
Sunday, November 3, 2024 5:56 AM IST
ക​ൽ​പ്പ​റ്റ: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ഉ​ജ്വ​ല വി​ജ​യം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സം​ഗ​മം ന​ട​ത്തി.

രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജെ​പി-​സി​പി​എം അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടി​നോ​ടു​ള്ള ജ​ന​ങ്ങ​ളു​ടെ അ​മ​ർ​ഷം തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ അ​വ​ഗ​ണ​ന​യി​ൽ മ​നം​മ​ടു​ത്തു നി​ൽ​ക്കു​ക​യാ​ണ് ക​ർ​ഷ​ക​ര​ട​ക്കം ജ​ന​വി​ഭാ​ഗ​ങ്ങ​ൾ.

ആ​രെ കൂ​ട്ടു​പി​ടി​ച്ചും യു​ഡി​എ​ഫി​നെ തോ​ൽ​പ്പി​ക്ക​ണ​മെ​ന്നാ​ണ് ബി​ജെ​പി​യും സി​പി​എ​മ്മും ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഇ​ത് ജ​നം തി​രി​ച്ച​റി​ഞ്ഞ​താ​യും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു. യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ടി. ​ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി അം​ഗം ജോ​ണ്‍​സ​ണ്‍ ഏ​ബ്ര​ഹാം, യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ പി.​പി. ആ​ലി, റ​സാ​ഖ് ക​ൽ​പ്പ​റ്റ, എം. ​മു​ഹ​മ്മ​ദ്ബ​ഷീ​ർ, ടി.​ജെ. ഐ​സ​ക്, പി.​കെ. അ​ബ്ദു​റ​ഹ്മാ​ൻ, എ.​കെ. റ​ഫീ​ഖ്, പി. ​വി​നോ​ദ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.