കൽപ്പറ്റ: യുണൈറ്റഡ് ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് ഫെഡറേഷൻ(യുടിഇഎഫ്)ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ ധർണ നടത്തി. സിവിൽ സർവീസിലെ ഭരണകൂട പീഡനം അവസാനിപ്പിക്കുക, ജീവനക്കാർക്ക് സ്വതന്ത്രമായി ജോലി ചെയ്യാൻ സാഹചര്യം ഒരുക്കുക, ആനുകൂല്യ നിഷേധം അവസാനിപ്പിക്കുക, ക്ഷാമബത്ത കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
സംസ്ഥാന ചെയർമാൻ ചവറ ജയകുമാർ ഉദ്ഘാടനം ചെയ്തു. തുടർച്ചയായ അവകാശനിഷേധങ്ങൾ സിവിൽ സർവീസിന്റെ ആകർഷണീയത തകർത്തുവെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ ചെയർമാൻ മോബിഷ് പി. തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ കണ്‍വീനർ സിബി മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ബി. പ്രദീപ്കുമാർ, റമീസ് ബക്കർ, കെ.ടി. ഷാജി, സജി ജോണ്‍, ടി. അജിത്ത്കുമാർ, പി. കുഞ്ഞമ്മദ്, സി.ജി. ഷിബു, ഗ്ലോറിൻ സെക്വീര, ലൈജു ചാക്കോ, സി.കെ. ജിതേഷ്,
എം.ജി. അനിൽകുമാർ, ടി.ജി. രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു. ബിജു ജോസഫ്, സിനീഷ് ജോസഫ്, ശരത് ശശിധരൻ, പി. ഗ്രഹൻ, ശിവൻ പുതുശേരി, ജയിംസ് സെബാസ്റ്റ്യൻ, കെ.ഇ. ഷീജമോൾ, പി. ബേബി, നിഷ പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.