ന​ഞ്ച​ൻ​ഗോ​ഡ്-​നി​ല​ന്പൂ​ർ റെ​യി​ൽ​വേ: പ്ര​തീ​ക്ഷ ന​ൽ​കി കേ​ന്ദ്ര മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ്
Monday, November 4, 2024 1:13 AM IST
ക​ൽ​പ്പ​റ്റ: ന​ഞ്ച​ൻ​ഗോ​ഡ്-​നി​ല​ന്പൂ​ർ റെ​യി​ൽ പ​ദ്ധ​തി​യി​ൽ ജ​ന​ങ്ങ​ൾ​ക്ക് പ്ര​തീ​ക്ഷ ന​ൽ​കി വ​കു​പ്പു​മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ്. പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം നീ​ല​ഗി​രി-​വ​യ​നാ​ട് എ​ൻ​എ​ച്ച് ആ​ൻ​ഡ് റ​യി​ൽ​വേ ആ​ക്ഷ​ൻ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളു​മാ​യി കോ​ഴി​ക്കോ​ട് ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ വ്യ​ക്ത​മാ​ക്കി.

ആ​ക്ഷ​ൻ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളാ​യ വി​ന​യ​കു​മാ​ർ അ​ഴി​പ്പു​റ​ത്ത്, പി.​വൈ. മ​ത്താ​യി, അ​ഡ്വ.​ജോ​സ് ത​ണ്ണി​ക്കോ​ട്, പോ​ൾ മാ​ത്യൂ​സ്, സി. ​അ​ബ്ദു​ൽ റ​സാ​ഖ്, വി​ഷ്ണു വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രാ​ണ് മ​ന്ത്രി​യെ ക​ണ്ട​ത്. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് മ​ല​വ​യ​ൽ കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു.

നി​ല​ന്പൂ​ർ-​ന​ഞ്ച​ൻ​ഗോ​ഡ് റെ​യി​ൽ പ​ദ്ധ​തി പി​ങ്ക് ബു​ക്കി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​ണ്. കേ​ര​ള, ക​ർ​ണാ​ട​ക സ​ർ​ക്കാ​രു​ക​ളു​ടെ സ​ഹ​ക​ര​ണ​വും പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തി​നു വേ​ണം.

പ​ദ്ധ​തി​യു​ടെ ഡി​പി​ആ​ർ ത​യാ​റാ​ക്ക​ൽ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ബ​ന്ദി​പ്പു​ര വ​ന​ത്തി​ൽ ദേ​ശീ​യ​പാ​ത​യും റെ​യി​ൽ​വേ​യും ഒ​രേ തു​ര​ങ്ക​ത്തി​ലൂ​ടെ കൊ​ണ്ടു​പോ​കു​ന്ന​തി​ൽ ദേ​ശീ​യ​പാ​ത വി​ഭാ​ഗ​ത്തി​നും റെ​യി​ൽ മ​ന്ത്രാ​ല​യ​ത്തി​നും യോ​ജി​പ്പാ​ണ് ഉ​ള്ള​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.