ജാ​തി വി​വേ​ച​നം ആ​രോ​പി​ച്ച് ബ്രാ​ഞ്ച് ക​മ്മി​റ്റി​യം​ഗം സി​പി​എം വി​ട്ടു
Sunday, November 3, 2024 5:56 AM IST
ക​ൽ​പ്പ​റ്റ: നേ​താ​ക്ക​ളി​ൽ ജാ​തി വി​വേ​ച​നം ആ​രോ​പി​ച്ച് ബ്രാ​ഞ്ച് ക​മ്മി​റ്റി​യം​ഗം സി​പി​എം വി​ട്ടു. മൂ​ല​ങ്കാ​വ് കു​ള​ത്തൂ​ർ​ക്കു​ന്ന് ബ്രാ​ഞ്ച് ക​മ്മി​റ്റി​യം​ഗ​വും ആ​ദി​വാ​സി ക്ഷേ​മ സ​മി​തി(​എ​കെ​എ​സ്) ബ​ത്തേ​രി ഏ​രി​യ പ്ര​സി​ഡ​ന്‍റു​മാ​യ ബി​ജു കാ​ക്ക​ത്തോ​ടാ​ണ് പാ​ർ​ട്ടി വി​ട്ട​ത്.

ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​ത്വ​വും എ​കെ​എ​സ് ഭാ​ര​വാ​ഹി​ത്വ​വും രാ​ജി​വ​ച്ച് ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ക​ത്ത് ന​ൽ​കി​യ​താ​യി ബി​ജു വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ആ​ദി​വാ​സി നേ​താ​വ് സി.​കെ. ജാ​നു അ​ധ്യ​ക്ഷ​യാ​യി രൂ​പീ​ക​രി​ച്ച ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ(​ജെ​ആ​ർ​പി) മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​ണ് ബി​ജു. ര​ണ്ടു വ​ർ​ഷം എ​ൻ​ഡി​എ ജി​ല്ലാ ക​ണ്‍​വീ​ന​റാ​യി​രു​ന്നു.

അ​ഖി​ലേ​ന്ത്യാ പ​ണി​യ മ​ഹാ​സ​ഭ​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​ര​വേ മൂ​ന്ന​ര വ​ർ​ഷം മു​ൻ​പാ​ണ് സി​പി​എ​മ്മി​ൽ ചേ​ർ​ന്ന​ത്. ബ​ത്തേ​രി​യി​ൽ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ മു​തി​ർ​ന്ന നേ​താ​വ് പി.​കെ. ശ്രീ​മ​തി​യാ​ണ് ബി​ജു​വി​നെ ഹാ​രം അ​ണി​യി​ച്ച് പാ​ർ​ട്ടി​യി​ലേ​ക്ക് സ്വീ​ക​രി​ച്ച​ത്.

നേ​താ​ക്ക​ളി​ൽ ചി​ല​രു​ടെ ജാ​തി വി​വേ​ച​ന​ത്തി​ലും ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ നി​ല​പാ​ടി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് പാ​ർ​ട്ടി വി​ടാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നു ബി​ജു പ​റ​ഞ്ഞു. പ​ട്ടി​ക​വ​ർ​ഗ​ത്തി​ലെ പ​ണി​യ, അ​ടി​യ, കാ​ട്ടു​നാ​യ്ക്ക വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​ർ നേ​തൃ​നി​ര​യി​ലേ​ക്കു ക​ട​ന്നു​വ​രാ​ൻ പാ​ർ​ട്ടി​യി​ലെ ജാ​തി​ചി​ന്ത വ​ച്ചു​പു​ല​ർ​ത്തു​ന്ന​വ​ർ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് പ​ണി​യ സ​മു​ദാ​യാം​ഗ​മാ​യ ബി​ജു പ​റ​ഞ്ഞു. ആ​ദി​വാ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ അ​ഭി​പ്രാ​യം തു​റ​ന്നു​പ​റ​യു​ന്ന​തും നേ​താ​ക്ക​ളി​ൽ ചി​ല​ർ​ക്ക് ദ​ഹി​ക്കു​ന്നി​ല്ല.

ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന​ത​ട​ക്കം ഓ​ഫ​ർ ല​ഭി​ച്ചി​രു​ന്നു. ഇ​തൊ​ന്നും പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യി​ല്ല. ജി​ല്ല​യി​ലെ ആ​ദി​വാ​സി ഭൂ​പ്ര​ശ്നം പ​രി​ഹൃ​ത​മാ​കാ​ത്ത​തി​നു ഉ​ത്ത​ര​വാ​ദി​ത്തം സം​സ്ഥാ​ന ഭ​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന സി​പി​എ​മ്മി​നാ​ണ്.

പാ​ർ​ട്ടി നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള എ​കെ​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​തി​റ്റാ​ണ്ടു​മു​ൻ​പ് അ​നേ​കം ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ വ​ന​ഭൂ​മി​ക​ളി​ൽ ര​ണ്ടാം​ഘ​ട്ട ഭൂ​സ​മ​രം ആ​രം​ഭി​ച്ച​ത്. അ​തി​പ്പോ​ഴും തു​ട​രു​ന്ന​ത് സി​പി​എ​മ്മി​ന്‍റെ പ​ട്ടി​ക​വ​ർ​ഗ സ്നേ​ഹ​ത്തി​ലെ കാ​പ​ട്യം തു​റ​ന്നു​കാ​ട്ടു​ന്ന​താ​ണെ​ന്നു ബി​ജു പ​റ​ഞ്ഞു.