ഫാ​ന്‍റ​സി സ​യ​ൻ​സ് ഫി​ക്ഷ​ൻ മ്യൂ​സി​ക് വീ​ഡി​യോ​യു​മാ​യി കൃ​ഷ്ണ സം​പ്രീ​ത്
Sunday, November 3, 2024 5:56 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ടി​ന്‍റെ ദൃ​ശ്യ​ഭം​ഗി​യി​ൽ ചി​ത്രീ​ക​രി​ച്ച ഫാ​ന്‍റ​സി സ​യ​ൻ​സ് ഫി​ക്ഷ​ൻ മ്യൂ​സി​ക് വീ​ഡി​യോ​യു​മാ​യി യു​വ​സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വു​മാ​യ കൃ​ഷ്ണ സം​പ്രീ​ത്.

വീ​ഡി​യോ പു​റ​ത്തി​റ​ക്കാ​നു​ള്ള അ​വ​സാ​ന​ഘ​ട്ട ത​യാ​റെ​ടു​പ്പി​ലാ​ണ് സം​പ്രീ​തും സം​ഘ​വും. ആ​ഗ്ര​ഹി​ച്ച മ​നു​ഷ്യ​നാ​യി മാ​റാ​നു​ള്ള അ​പൂ​ർ​വ​യാ​ത്ര​യാ​ണ് മ്യൂ​സി​ക്ക​ൽ വീ​ഡി​യോ​യു​ടെ ആ​ശ​യം. ജീ​വി​ത​ത്തി​ന്‍റെ അ​ർ​ത്ഥ​ത​ല​ങ്ങ​ൾ തേ​ടി​യു​ള്ള യാ​ത്ര​യി​ലെ ഓ​രോ ചു​വ​ടും ആ​കാം​ക്ഷ നി​റ​യ്ക്കു​ന്ന​താ​ണെ​ന്നു സം​പ്രീ​ത് പ​റ​യു​ന്നു.

2019ൽ ​പ​ഠ​ന​കാ​ല​ത്ത് ത​യാ​റാ​ക്കി​യ കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​നെ​ക്കു​റി​ച്ചു​ള്ള ഇ​ൻ​സ്റ്റ​ഗ്രാം റീ​ൽ​സാ​ണ് മ്യൂ​സി​ക്ക​ൽ വീ​ഡി​യോ പു​റ​ത്തി​റ​ക്കാ​ൻ ക​ര​ണി സ്വ​ദേ​ശി​യാ​യ സം​പ്രീ​തി​നു പ്ര​ചോ​ദ​ന​മാ​യ​ത്. മ​ന​സി​ൽ തോ​ന്നി​യ ആ​ശ​യം വി​പു​ലീ​ക​രി​ച്ചു. മ​ല​യാ​ളം,ക​ന്ന​ഡ സി​നി​മ​ക​ളി​ൽ മ്യൂ​സി​ക്ക് ഡ​യ​റ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ച്ച ജു​ബൈ​ർ മു​ഹ​മ്മ​ദി​നു മു​ന്നി​ൽ ആ​ശ​യം അ​വ​ത​രി​പ്പി​ച്ചു. ചെ​യ്യാ​മെ​ന്ന മ​റു​പ​ടി ല​ഭി​ച്ചു.

ഗാ​ന​ര​ച​യി​താ​വ് ജോ ​പോ​ൾ ആ​ശ​യ​ങ്ങ​ളെ വ​രി​ക​ളാ​ക്കി. 2019 പ​കു​തി​യോ​ടെ മ്യൂ​സി​ക് വ​ർ​ക്ക് ആ​രം​ഭി​ച്ചെ​ങ്കി​ലും കൊ​റോ​ണ ത​ട​സ​മാ​യി. പി​ന്നീ​ട് മ​റ്റു ജോ​ലി​ക​ൾ​ക്കി​ടി​യി​ലും മ്യൂ​സി​ക്ക​ൽ വീ​ഡി​യോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​നം തു​ട​ർ​ന്നു. 2025ൽ ​മ്യൂ​സി​ക്ക​ൽ വീ​ഡി​യോ പു​റ​ത്തി​റ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ-​സം​പ്രീ​ത് പ​റ​ഞ്ഞു.

രാ​ജ്മൗ​ലി​യു​ടെ ബാ​ഹു​ബ​ലി​യി​ലും മ​ഗ​ധീ​ര​യി​ലു​മു​ൾ​പ്പെ​ടെ 50ൽ​അ​ധി​കം സി​നി​മ​ക​ൾ​ക്ക് വി​ഷ്വ​ൽ ഇ​ഫ​ക്ട് ചെ​യ്ത മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി പി.​സി. സ​ന​ത്താ​ണ് മ്യൂ​സി​ക്ക​ൽ വീ​ഡി​യോ​യു​ടെ വി​എ​ഫ്എ​ക്സ് അ​ഡ്വൈ​സ​ർ. ഛായാ​ഗ്ര​ഹ​ണം: ജോ​ണ്‍ ജെ​സ്ലി​ൻ, അ​ഖി​ൻ ശ്രീ​ധ​ർ. എ​ഡി​റ്റ​ർ: അ​ർ​ജു​ൻ. സ​ഹ എ​ഴു​ത്തു​കാ​ര​ൻ: കെ.​എ​സ്. ആ​യു​ശ്,

ക​ലാ​സം​വി​ധാ​നം: ആ​ഷി​ഫ് ഇ​ട​യാ​ട​ൻ. സ​ഹ ക​ലാ​സം​വി​ധാ​നം: അ​മ​ലേ​ഷ്, പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ: അ​ഞ്ജു വി​ജ​യ​ൻ. വ​സ്ത്രാ​ല​ങ്കാ​രം: വി​ന്നി ഫ്രാ​ൻ​സി​സ്, വി​ദ്യ എ​ന്നി​വ​രാ​ണ് പി​ന്ന​ണി​യി​ൽ. ഗൗ​ത​മി കൗ​ർ, നീ​ൽ, സാ​ന്ധ്യ ആ​ൻ നാ​യ​ർ, മാ​ധു​രി എ​ന്നി​വ​രാ​ണ് അ​ഭി​നേ​താ​ക്ക​ൾ. ബി​ന്ദു അ​നി​ലാ​ണ് ഗാ​നം ആ​ല​പി​ച്ച​ത്.