ആ​നു​കൂ​ല്യ നി​ഷേ​ധ​ത്തി​നെ​തി​രേ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കം
Sunday, November 3, 2024 5:27 AM IST
മു​ക്കം: ക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​ക്കാ​ല​മാ​യി ജീ​വ​ന​ക്കാ​രു​ടെ എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ക​വ​ർ​ന്നെ​ടു​ത്ത ഇ​ട​ത് സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക്കെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും അ​ന​ിശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ന്ന് എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ച​വ​റ ജ​യ​കു​മാ​ർ പ​റ​ഞ്ഞു.

മു​ക്കം മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ന​ട​ന്ന കു​റ്റ​വി​ചാ​ര​ണ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി.​അ​രു​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി. ​പ്ര​ദീ​പ്കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്രേം​നാ​ഥ് മം​ഗ​ല​ശേ​രി, ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ദി​നേ​ശ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി.​കെ. സ​തീ​ശ​ൻ, മ​ധു രാ​മ​നാ​ട്ടു​ക​ര, എം.​ജി. ര​ഞ്ജി​ത്ത്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ വി. ​വി​പീ​ഷ്, വി.​പി. ജം​ഷീ​ർ, കെ.​പി. സു​ജി​ത, കെ. ​ഫ​വാ​സ്, സി. ​ബി​നീ​ഷ്, ബി.​സി. സാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.