ഷി​ബി​ൻ വ​ധം: വി​ദേ​ശ​ത്തു​ള്ള മു​ഖ്യ​പ്ര​തി​യെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ പോ​ലീ​സ് ന​ട​പ​ടി​ക​ൾ തു​ട​ങ്ങി
Monday, November 4, 2024 1:13 AM IST
നാ​ദാ​പു​രം: വെ​ള്ളൂ​രി​ലെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ സി.​കെ. ഷി​ബി​ൻ വ​ധ​ക്കേ​സി​ൽ കോ​ട​തി ശി​ക്ഷി​ച്ച മു​ഖ്യ പ്ര​തി​യെ വി​ദേ​ശ​ത്ത് നി​ന്ന് നാ​ട്ടി​ലെ​ത്തി​ക്കാ​ൻ പോ​ലീ​സ് നി​യ​മ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. കേ​സി​ൽ ഒ​ന്നാം പ്ര​തി​യും മു​സ്ലീം ലീ​ഗ് പ്ര​വ​ർ​ത്ത​ക​നു​മാ​യ തൂ​ണേ​രി തെ​യ്യ​മ്പാ​ടി വീ​ട്ടി​ൽ ഇ​സ്മ​യി​ലി​നെ​യാ​ണ് വി​ദേ​ശ​ത്തുനി​ന്ന് നാ​ട്ടി​ലെ​ത്തി​ക്കാ​ൻ നാ​ദാ​പു​രം പോ​ലീ​സും പ്രോ​സി​ക്യൂ​ഷ​നും ന​ട​പ​ടി തു​ട​ങ്ങി​യ​ത്. ഇ​ത് സം​ബ​ന്ധി​ച്ച് നാ​ദാ​പു​രം പോ​ലീ​സ് ഹൈ​ക്കോ​ട​തി​യി​ലെ ഗ​വ. പ്ലീ​ഡ​റി​ൽ നി​ന്ന് നി​യ​മോ​പ​ദേ​ശം തേ​ടി.

പ്ര​തി​ക്കെ​തി​രേ ബ്ലൂ ​കോ​ർ​ണ​ർ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കാ​നാ​ണ് പോ​ലീ​സ് നീ​ക്കം. ഇ​തി​നാ​യി അ​ഭ്യ​ന്ത​ര​വ​കു​പ്പ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

2016 ൽ ​കോ​ഴി​ക്കോ​ട് എ​ര​ഞ്ഞി​പ്പാ​ലം ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി വെ​റു​തെ​വി​ട്ട പ്ര​തി​ക​ളി​ൽ ഏ​ഴ് പേ​രെ ഹൈ​ക്കോ​ട​തി കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തു​ക​യും ഒ​ക്ടോ​ബ​ർ മാ​സം 15 ന് ​ഒ​ന്ന് മു​ത​ൽ ഏ​ഴ് വ​രെ​യു​ള്ള പ്ര​തി​ക​ളെ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

തെ​യ്യ​മ്പാ​ടി ഇ​സ്മ​യി​ൽ ഒ​ഴി​കെ​യു​ള്ള ആ​റ് പ്ര​തി​ക​ൾ, കേ​സി​ൽ കോ​ട​തി കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ വി​ദേ​ശ​ത്ത് നി​ന്ന് നാ​ട്ടി​ലെ​ത്തി​യി​രു​ന്നു. ആ​റ് പ്ര​തി​ക​ളും ഒ​രു​മി​ച്ചാ​ണ് നെ​ടു​മ്പാ​ശേ​രി​യി​ൽ എ​ത്തി​യ​ത്. കേ​സി​ൽ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ ഏ​ഴ് പേ​ർ​ക്കെ​തി​രേ​യും കോ​ട​തി വാ​റ​ൻ​ഡ് പു​റ​പ്പെ​ടു​വി​ച്ച​തി​നെത്തുട​ർ​ന്ന് നാ​ദാ​പു​രം പോ​ലീ​സ് പ്ര​തി​ക​ൾ​ക്കെ​തി​രേ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​താ​ടെ വി​മാ​ന​ത്ത​വ​ള​ത്തി​ൽ എ​ത്തി​യ ആ​റ് പ്ര​തി​ക​ളെ​യും എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം ത​ട​ഞ്ഞുവ​ച്ച് നാ​ദാ​പു​രം പോ​ലീ​സി​ന് കൈ​മാ​റു​ക​യും പോ​ലീ​സ് പ്ര​തി​ക​ളെ എ​ര​ഞ്ഞി​പ്പാ​ലം വി​ചാ​ര​ണ കോ​ട​തി ജ​ഡ്ജ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്ത് ഹൈ​ക്കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​സ്മ​യി​ൽ വി​ദേ​ശ​ത്ത് ത​ന്നെ തു​ട​രു​ക​യാ​യി​രു​ന്നു.

ദു​ബാ​യി​ൽ ബി​സി​ന​സ് ന​ട​ത്തു​ന്ന പ്ര​തി​ക്ക് 15 ന് ​നാ​ട്ടി​ലെ​ത്താ​നാ​വി​ല്ലെ​ന്നും വൈ​കാ​തെ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങാ​മെ​ന്നു​മാ​യി​രു​ന്നു പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ച​ത്. ഇ​സ്മാ​യി​ലി​ന്‍റെ അ​ഭാ​വ​ത്തി​ലും കോ​ട​തി മ​റ്റ് പ്ര​തി​ക​ൾ​ക്കൊ​പ്പം ശി​ക്ഷ വി​ധി​ക്കു​ക​യാ​യി​രു​ന്നു.

ശി​ക്ഷ പ്ര​ഖ്യാ​പി​ച്ച് ര​ണ്ടാ​ഴ്ച്ച​യി​ലേ​റെ ക​ഴി​ഞ്ഞി​ട്ടും നാ​ട്ടി​ൽ എ​ത്താ​താ​യ​തോ​ടെ​യാ​ണ് പ്ര​തി​യെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ പോ​ലീ​സും, പ്രോ​സി​ക്യൂ​ഷ​നും ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. കോ​ട​തി ശി​ക്ഷ വി​ധി​ച്ച അ​ന്ന് ത​ന്നെ മ​റ്റ് പ്ര​തി​ക​ളെ ജ​യി​ലി​ൽ അ​ട​ച്ചി​രു​ന്നു. നി​ല​വി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല ജ​യി​ലി​ലാ​ണ് പ്ര​തി​ക​ൾ ക​ഴി​യു​ന്ന​ത്. ഇ​സ്മ​യി​ലി​നെ​തി​രേ പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സും വാ​റ​ൻ​ഡും നി​ല​വി​ൽ ഉ​ണ്ട്.