കു​ട്ടി​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന പ​രീ​ക്ഷാ​സ​മ​യം പു​നഃ​ക്ര​മീ​ക​രി​ക്ക​ണം: എ​എ​ച്ച്എ​സ്ടി​എ
Sunday, November 3, 2024 5:27 AM IST
കോ​ഴി​ക്കോ​ട്: മാ​ര്‍​ച്ച് മൂ​ന്നു​മു​ത​ല്‍ ന​ട​ക്കു​ന്ന ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഒ​ന്നും ര​ണ്ടും വ​ര്‍​ഷ പ​രീ​ക്ഷ​ക​ളു​ടെ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് എ​യ്ഡ​ഡ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ​ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

2025 മാ​ര്‍​ച്ചി​ലാ​ണ് റം​സാ​ന്‍ വ്ര​താ​നു​ഷ്ഠാ​ന​ത്തി​ന്‍റെ മു​ഴു​വ​ന്‍ ദി​ന​ങ്ങ​ളും ക​ട​ന്നു വ​രു​ന്ന​ത്. അ​തി​നാ​ല്‍ കു​ട്ടി​ക​ളെ​യും അ​ധ്യാ​പ​ക, അ​ധ്യാ​പ​കേ​ത​ര ജീ​വ​ന​ക്കാ​രെ​യും ഒ​രു​പോ​ലെ വ​ല​യ്ക്കു​ന്ന പ​രീ​ക്ഷാ സ​മ​യ​ക്ര​മ​മാ​ണി​തെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

മാ​ര്‍​ച്ച് മാ​സ​ത്തി​ല്‍ 18 ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ​രീ​ക്ഷ​ക​ള്‍ എ​ല്ലാ ദി​വ​സ​വും ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. ഉ​ച്ച​യ്ക്ക് ശേ​ഷം 1.30 നും 2​നും തു​ട​ങ്ങി ര​ണ്ടേ​മു​ക്കാ​ല്‍ മ​ണി​ക്കൂ​ര്‍ വ​രെ ദൈ​ര്‍​ഘ്യ​മു​ള്ള പ​രീ​ക്ഷ​ക​ളു​ടെ പേ​പ്പ​ര്‍ ക​ല​ക്‌​ഷ​നും ശേ​ഷ​മു​ള്ള പാ​ക്കിം​ഗും​പൂ​ര്‍​ത്തി​യാ​വു​മ്പോ​ഴേ​ക്ക് ഏ​ക​ദേ​ശം അ​ഞ്ച് മ​ണി​ക്കൂ​ര്‍ എ​ടു​ക്കും.

ചു​രു​ങ്ങി​യ​ത് രാ​ത്രി​യോ​ടെ മാ​ത്ര​മേ പ​രീ​ക്ഷാ​ന​ട​ത്തി​പ്പ് ചു​മ​ത​ല​യു​ള്ള ജീ​വ​ന​ക്കാ​ര്‍​ക്ക് ജോ​ലി പൂ​ര്‍​ത്തി​യാ​ക്കി മ​ട​ങ്ങാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ. സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ ഈ ​വി​ഷ​യ​ത്തി​ല്‍ പ​തി​യു​ക​യും പ്രാ​യോ​ഗി​ക​മാ​യ തീ​രു​മാ​ന​ങ്ങ​ള്‍ ഉ​ണ്ടാ​വു​ക​യും ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മൂ​സ​ക്കോ​യ മാ​വി​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.