കാ​ലി​ത്തീ​റ്റ വി​ല​ക്ക​യ​റ്റ​വും ചെ​ല​വും; ക​ര്‍​ഷ​ക​ര്‍ ക്ഷീ​ര​മേ​ഖ​ല വി​ടു​ന്നു
Tuesday, November 5, 2024 1:17 AM IST
സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: കാ​ലി​ത്തീ​റ്റ വി​ല വ​ര്‍​ധ​ന​വും ക​ന്നു​കാ​ലി വ​ള​ര്‍​ത്ത​ല്‍ ലാ​ഭ​ക​ര​മ​ല്ലാ​ത്ത​തും കാ​ര​ണം ക്ഷീ​ര ക​ര്‍​ഷ​ക​ര്‍ കാ​ര്‍​ഷി​ക രം​ഗം വി​ടു​ന്നു. ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​ണ് ക്ഷീ​ര​മേ​ഖ​ല​യി​ല്‍. എ​ന്നാ​ല്‍, സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ക​ര്‍​ഷ​ക​രെ ഈ ​മേ​ഖ​ല​യി​ല്‍ പി​ടി​ച്ചു​നി​ര്‍​ത്താ​ന്‍ ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​കുന്നി​ല്ല.

ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കാ​ലി​ത്തീ​റ്റ​ക​ള്‍​ക്കാ​ണ് വി​ല കൂ​ടി​യ​ത്. 50 കി​ലോ​യു​ടെ ഒ​രു ചാ​ക്ക് മി​ല്‍​മ കാ​ലി​ത്തീ​റ്റ​യ്ക്ക് 1550 രൂ​പ​യാ​ണ് വി​ല. കേ​ര​ള ഫീ​ഡ്‌​സി​ന് 1515 രൂ​പ​യു​മാ​ണ് . ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷം 500 രൂ​പ​യാ​ണ് വ​ര്‍​ധി​ച്ച​ത്. ഒ​രു മാ​സം 1500 ചാ​ക്ക് വി​റ്റി​രു​ന്ന ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് 600 ചാ​ക്ക് പോ​ലും വി​ല്‍​പ​ന ഇ​പ്പോ​ള്‍ ഇ​ല്ല. ക്ഷീ​ര ക​ര്‍​ഷ​ക​ര്‍ രം​ഗം വി​ടു​ന്ന​തു കാ​ര​ണം കാ​ലീ​ത്തി​റ്റ വി​ല്‍​പ​ന കു​റ​യു​ക​യാ​ണ്. ഇ​തി​നൊ​പ്പം വൈ​ക്കോ​ലി​ന്‍റെ വി​ല​യും കു​ത്ത​നെ ഉ​യ​ര്‍​ന്നു.​ഒ​രു കെ​ട്ട് വൈ​ക്കോ​ലി​ന് 300 രൂ​പ​യാ​ണ് വി​ല. 190 രൂ​പ​യി​ല്‍ നി​ന്ന് മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ലാ​ണ് 300 രൂ​പ​യി​ലെ​ത്തി​യ​ത്. ഇ​തോ​ടെ ഉ​ല്‍​പാ​ദ​ന ചെ​ല​വു താ​ങ്ങാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് പ​ല ക്ഷീ​ര ക​ര്‍​ഷ​ക​രും. പി​ടി​ച്ചു​നി​ല്‍​ക്കാ​നാ​വാ​തെ പ​ല​രും പ​ശു​ക്ക​ളു​ടെ എ​ണ്ണം കു​റ​ച്ചു. കാ​ലി​ത്തീ​റ്റ വി​ല കു​ത്ത​നെ കൂ​ടി​വ​ന്ന​തോ​ടെ പ​ല​യി​ട​ങ്ങ​ളി​ലും മി​ശ്രി​ത​ങ്ങ​ള്‍ വാ​ങ്ങി ക​ര്‍​ഷ​ക​ര്‍ ത​ന്നെ കാ​ലി​ത്തീ​റ്റ​യാ​ക്കി പ​ശു​ക്ക​ള്‍​ക്ക് ന​ല്‍​കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്.

കാ​ല​ഹ​ര​ണ​പ്പെ​ട്ട ചാ​ര്‍​ട്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ക​ര്‍​ഷ​ക​രു​ടെ പാ​ല്‍​വി​ല മി​ല്‍​മ നി​ശ്ച​യി​ക്കു​തെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. പാ​ലി​ന്‍റെ കൊ​ഴു​പ്പും മ​റ്റു ഘ​ട​ക​ങ്ങ​ളും േനാ​ക്കി​യാ​ണ് വി​ല നി​ശ്ച​യി​ക്കു​ന്ന​ത്. പു​തി​യ കാ​ല​ത്തി​ന​നു​സ​രി​ച്ച് ചാ​ര്‍​ട്ടി​ല്‍ മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ല. പു​റ​ത്തേ​ക്ക് ലി​റ്റ​റി​ന് 58 രൂ​പ​യ്ക്ക് മി​ല്‍​മ വി​ല്‍​ക്കു​ന്ന പാ​ലി​ന് ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭി​ക്കു​ന്ന​ത് പ​ര​മാ​വ​ധി 45 രൂ​പ വ​രെ​യാ​ണ്. പാ​ല്‍ കൂ​ടു​ത​ലു​ള്ള പ​ശു​ക്ക​ള്‍​ക്ക് പാ​ലി​ല്‍ കൊ​ഴു​പ്പ് കു​റ​വാ​യി​രി​ക്കും. മു​ന്തി​യ ഇ​നം പ​ശു​ക്ക​ളു​ടെ പാ​ലി​ന് ശ​രാ​ശ​രി 40 രൂ​പ​യേ കി​ട്ടു​ന്നു​ള്ളു.

മ​ല​യോ​ര മേ​ഖ​ലി​ലെ ഒ​രു ക്ഷീ​ര​ക​ര്‍​ഷ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ല്‍ പ്ര​തി​ദി​നം 3000 ലി​റ്റ​ര്‍ പാ​ല്‍ അ​ള​ന്നി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ള്‍ ആ​യി​രം ലി​റ്റ​റി​ല്‍ താ​ഴെ​യാ​യി കു​റ​ഞ്ഞു. അ​ധ്വാ​ന​ത്തി​ന​ന​സു​രി​ച്ച് വ​രു​മാ​ന​മി​ല്ലാ​ത്ത​താ​ണ് ഇ​തി​നു കാ​ര​ണം. പ​ശു​ക്ക​ളെ വാ​ങ്ങു​ന്ന​തി​ന് മാ​ത്ര​മാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ സ​ഹാ​യ​മു​ള്ള​ത്. എ​ന്നാ​ല്‍ അ​വ​യു​ടെ ഭ​ക്ഷ്യ ഉ​ത്്പ​ന്ന​ങ്ങ​ള്‍​ക്കും പ​രി​പാ​ല​ന​ത്തി​നും ചെ​ല​വേ​റെ​യാ​ണ്. സ​ബ്സി​ഡി നി​ര​ക്കി​ല്‍ കാ​ലി​ത്തീ​റ്റ ല​ഭ്യ​മാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​ഴ​യ നി​ര​ക്കി​ല്‍ നി​ന്നു ഒ​രു മാ​റ്റ​വു​മി​ല്ല.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​മാ​ണ് ക​ര്‍​ഷ​ക​ര്‍ നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്നം. തു​ട​ര്‍​ച്ച​യാ​യു​ണ്ടാ​യ മ​ഴ​യെത്തുട​ര്‍​ന്ന് ക​ര്‍​ഷ​ക​ര്‍​ക്ക് വൈ​ക്കോ​ല്‍ സം​ഭ​രി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ല. പ​ശു​പ​രി​പാ​ല​ന മേ​ഖ​ല​യി​ല്‍ ക​ര്‍​ഷ​ക​രെ പി​ടി​ച്ച് നി​ര്‍​ത്താ​ന്‍ കാ​ലി​ത്തീ​റ്റ​യു​ടെ വി​ല കു​റ​യ്ക്കു​ക​യും ഉത്പാ​ദ​ന ചെ​ല​വി​ന​നു​സ​രി​ച്ച് പാ​ല്‍ വി​ല വ​ര്‍​ധി​പ്പി​ക്കു​ക​യും വേ​ണ​മെ​ന്ന് ക​ര്‍​ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.​

പ​ശു​ക്ക​ള്‍​ക്ക് കു​ത്തി​വ​യ്ക്കാ​ന്‍ ഗു​ണ​മേ​ന്‍​മ​യു​ള്ള ബീ​ജം കെ​എ​ല്‍​ഡി ബോ​ര്‍​ഡ് മു​ഖേ​ന ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ പ​ല വി​ധ​ത്തി​ലു​ള്ള കാ​ലി​ത്തീ​റ്റ​യാ​ണ് ഇ​പ്പോ​ള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. ഇ​തി​നു​പ​ക​രം ഗുണമേന്മയുള്ള ഒ​രൊ​റ്റി​നം കാ​ലി​ത്ത​റ്റ ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് മ​ര​ഞ്ചാ​ട്ടി​യി​ലെ ക്ഷീ​ര​ക​ര്‍​ഷ​ക​യാ​യ സോ​ളി​ജോ​സ​ഫ് പ​റ​ഞ്ഞു. കാ​ലി​ത്തീ​റ്റ​യ്ക്ക് സ​ബ്‌​സി​ഡി ന​ല്‍​ക​ണ്ടേ​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളാ​ണ്. ഫ​ണ്ടി​ല്ലാ​ത്തി​നാ​ല്‍ 12 മാ​സ​വും സ​ബ്‌​സി​ഡി ന​ല്‍​കാ​ന്‍ ത​ദ്ദേ​ശ​സ​ഥാ​പ​ന​ങ്ങ​ള്‍​ക്കു ക​ഴി​യു​ന്നി​ല്ല. കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സ​യ്ക്ക് ഡോ​ക്ട​ര്‍​മാ​രെ കി​ട്ടാ​ത്ത പ്ര​ശ്‌​ന​വും മ​ല​യോ​ര മേ​ഖ​ല​യി​ല്‍ നേ​രി​ടു​ന്നു​ണ്ടെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.