ചു​രം ബൈ​പാ​സ് നി​ര്‍​മാ​ണ ജ​ന​കീ​യ സം​ഗ​മം ഇ​ന്ന്
Tuesday, November 5, 2024 1:16 AM IST
താ​മ​ര​ശേ​രി: നി​ര്‍​ദി​ഷ്ട ചു​രം ബൈ​പാ​സ് ചി​പ്പി​ലി​ത്തോ​ട് - മ​രു​തി​ലാ​വ് - ത​ളി​പ്പു​ഴ റോ​ഡ് യാ​ഥാ​ര്‍​ഥ്യ​മാ​ക്കി ചു​ര​ത്തി​ലെ യാ​ത്രാ​ദു​രി​തം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ​യ​നാ​ട് ചു​രം ബൈ​പാ​സ് ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ബൈ​പാ​സ് നി​ര്‍​മാ​ണ ജ​ന​കീ​യ സം​ഗ​മം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് അ​ടി​വാ​രം അ​ങ്ങാ​ടി​യി​ല്‍ ന​ട​ക്കും.

ജ​ന​പ്ര​തി​നി​ധി​ക​ള്‍, സാ​മൂ​ഹ്യ, സാം​സ്‌​കാ​രി​ക നേ​താ​ക്ക​ള്‍, വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ലം സ്ഥാ​നാ​ര്‍​ഥി​ക​ളും പ​ങ്കെ​ടു​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. വ​യ​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ​യും മു​ന്ന​ണി​ക​ളു​ടെ​യും സ​ജീ​വ പ​രി​ഗ​ണ​ന​യി​ല്‍ ബൈ​പാ​സ് ഉ​യ​ര്‍​ത്തി കൊ​ണ്ടു വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ് ജ​ന​കീ​യ സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​മാ​യി ചു​രം ബൈ​പാ​സ് ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി ന​ട​ത്തി വ​രു​ന്ന പ്ര​ക്ഷോ​ഭ​ത്തെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ മാ​സം ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ര്‍ നി​ര്‍​ദി​ഷ്ട ബൈ​പാ​സ് പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ച്ച് സാ​ധ്യ​താ പ​ഠ​ന​ത്തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ലി​ന്‍റോ ജോ​സ​ഫ് എം​എ​ല്‍​എ​യു​ടെ ശ്ര​മ​ഫ​ല​മാ​യി ബൈ​പാ​സ്

സാ​ധ്യ​താ പ​ഠ​ന​ത്തി​ന് ക​ഴി​ഞ്ഞ സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ ടോ​ക്ക​ണ്‍ തു​ക​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ബൈ​പാ​സ് യാ​ഥാ​ര്‍​ഥ്യ​മാ​യാ​ല്‍ ചു​ര​ത്തി​ല്‍ വ​ണ്‍​വേ ട്രാ​ഫി​ക് ഏ​ര്‍​പ്പെ​ടു​ത്തി ഗ​താ​ഗ​ത തി​ര​ക്ക് കു​റ​ക്കാ​ന്‍ ക​ഴി​യും.