"ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​താ മേ​ഖ​ല​യി​ലെ പാ​റ​ഖ​ന​നം നി​ർ​ത്ത​ണം'
Monday, November 4, 2024 1:13 AM IST
കു​റ്റ്യാ​ടി: മ​രു​തോ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ള്ള​ൻ​കു​ന്ന് പാ​മ്പി​രി​യ​ൻ പാ​റ ക്വാ​റി​യി​ൽ ഗ്ര​നേ​റ്റ് ഖ​ന​നം ഇ​നി​യും തു​ട​രു​ക​യാ​ണെ​ങ്കി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ​രി​സ്ഥി​തി ചി​ന്ത​ക​നും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നു​മാ​യ നോ​ബി​ൾ പൈ​ക​ട പ​റ​ഞ്ഞു. കൂ​ടാ​തെ കി​ണ​റു​ക​ളി​ലെ വെ​ള്ളം വ​റ്റു​ന്ന​തി​നും കൃ​ഷി ന​ശി​ക്കു​ന്ന​തി​നും ഇ​ത് ഇ​ട​യാ​ക്കും.

ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​താ മേ​ഖ​ല​യാ​യ പാ​മ്പി​രി​യ​ൻ പാ​റ ക്വാ​റി പ്ര​ദേ​ശ​ത്തു​നി​ന്ന് ഏ​താ​നും കു​ടും​ബ​ങ്ങ​ൾ മാ​റി​ത്താ​മ​സി​ക്കേ​ണ്ടി​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​കീ​യ സ​മ​ര ക​മ്മി​റ്റി തോ​ട്ടു കോ​വു​മ്മ​ലി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സെ​മി​നാ​റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​മ്പി​രി​യ​ൻ പാ​റ​യ്ക്ക് ര​ണ്ടു കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​ണ് തീ​വ്ര ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​താ മേ​ഖ​ല​യാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ട പ്ര​ദേ​ശം. ഒ​രു ട​ൺ പാ​റ ക​ട​ത്തു​ന്ന​തി​ന് 48 രൂ​പ മാ​ത്ര​മാ​ണ് സ​ർ​ക്കാ​ർ ഈ​ടാ​ക്കു​ന്ന​ത്. ക്വാ​റി ഉ​ട​മ കു​ന്നി​ടി​ച്ച് പാ​റ ഖ​ന​ന​ത്തി​ലൂ​ടെ വ​ൻ ലാ​ഭം നേ​ടു​മ്പോ​ൾ പാ​വ​പ്പെ​ട്ട തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​തം അ​പ​ക​ട​ത്തി​ലാ​വു​ക​യാ​ണ്.

കു​ടി​വെ​ള്ള​ത്തി​നു​വേ​ണ്ടി പ്ര​ദേ​ശ​ത്തെ തൊ​ണ്ണൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ ആ​ശ്ര​യി​ച്ചി​രു​ന്ന പ​ഞ്ചാ​യ​ത്ത് ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജ​ല​സ​മൃ​ദ്ധ​മാ​യ കു​ളം ഇ​പ്പോ​ൾ വ​റ്റി​പ്പോ​യ​ത് പാ​റ​ഖ​ന​ന​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ്. പ​ഞ്ചാ​യ​ത്തീ​രാ​ജ് നി​യ​മ​പ്ര​കാ​രം ജ​ല​സ്രോ​ത​സു​ക​ൾ സം​ര​ക്ഷി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം പ​ഞ്ചാ​യ​ത്തി​നാ​ണെ​ന്നും ആ ​ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

2024 ന​വം​ബ​ർ 7 വ​രെ മാ​ത്ര​മേ ക്വാ​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി​യു​ള്ളൂ.

ജി​ല്ലാ​ത​ല ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ അ​നു​മ​തി ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്ത​ലാ​ക്കാ​ൻ അ​ടി​യ​ന്ത​ര​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്ത ത​ദ്ദേ​ശ​വാ​സി​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ടി.​കെ. സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി. ​നാ​രാ​യ​ണ​ൻ വ​ട്ടോ​ളി, മൊ​യ്തു ക​ണ്ണ​ങ്കോ​ട​ൻ, സി.​കെ. ക​രു​ണാ​ക​ര​ൻ, കെ.​ഒ. വാ​സു, കെ.​കെ. കു​മാ​ര​ൻ, എ​ട​ത്തി​ൽ കു​ഞ്ഞ​ബ്ദു​ള്ള, പി.​സി. സു​നി​ൽ, പ്ര​കാ​ശ് കോ​വു​മ്മ​ൽ, സു​ഗ​ത​ൻ, മു​കു​ന്ദ​ൻ മ​രു​തോ​ങ്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.