മ​ലാ​പ​റ​മ്പ് മേ​ൽ​പ്പാ​ത: കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യാ​ല്‍ പ്ര​വൃ​ത്തി നീ​ളും
Tuesday, November 5, 2024 12:18 AM IST
സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: രാ​മ​നാ​ട്ടു​ക​ര-​വെ​ങ്ങ​ളം ബൈ​പാ​സ് ആ​റു​വ​രി​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ലാ​പ്പ​റ​മ്പ് മേ​ൽ​പ്പാ​ത​യു​ടെ നി​ര്‍​മാ​ണം തു​ട​ങ്ങി. ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത കെ​എം​സി ക​ണ്‍​സ്ട്ര​ക്‌​ഷ​ന്‍​സ് എ​ത്ര​യും പെ​ട്ടെ​ന്ന് പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ങ്കി​ലും നി​ല​വി​ലെ അ​വ​സ്ഥ​വ​ച്ച് പ്ര​വൃ​ത്തി നീ​ളാ​നാ​ണ് സാ​ധ്യ​ത. ഏ​റ്റ​വും തി​ര​ക്കേ​റി​യ ജം​ഗ്ഷ​നാ​യ​തി​നാ​ല്‍ പ്ര​വൃ​ത്തി എ​ത്ര​യും പെ​ട്ടെ​ന്ന് പൂ​ര്‍​ത്തീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ദ്രു​ത​ഗ​തി​യി​ല്‍ ന​ട​ക്കു​ന്ന​ത്.

കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യാ​ല്‍ പ്ര​വൃ​ത്തി നീ​ളു​മെ​ന്നാ​ണ് ക​രാ​റു​കാ​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. 40 മീ​റ്റ​റി​ലാ​ണ് മേ​ല്‍​പ്പാ​ത പ​ണി​യു​ക. പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി വ​യ​നാ​ട് റോ​ഡി​ല്‍ മ​ണ്ണ് നീ​ക്ക​ല്‍ ആ​രം​ഭി​ച്ചു. ഇ​തി​ന് ര​ണ്ടാ​ഴ്ച​യോ​ളം വേ​ണ്ടി​വ​രും. എ​ട്ട​ര​മീ​റ്റ​ര്‍ താ​ഴ്ച​യി​ലാ​ണ് മേ​ല്‍​പ്പാ​ത​യ്ക്കു​വേ​ണ്ടി റോ​ഡ് താ​ഴ്ത്തു​ക. വ​യ​നാ​ട് റോ​ഡ് മേ​ല്‍​പ്പാ​ത​യി​ലൂ​ടെ ക​ട​ന്നു​പോ​വു​മ്പോ​ള്‍ ബൈ​പാ​സ് ഈ ​ഭാ​ഗ​ത്ത് 6.2 മീ​റ്റ​ര്‍ താ​ഴ്ച​യി​ലാ​ണ് ക​ട​ന്നു​പോ​വു​ക. മ​ലാ​പ്പ​റ​മ്പ് ജം​ഗ​ഷ​നി​ല്‍​നി​ന്ന് ഇ​രു​ഭാ​ഗ​ത്തേ​ക്കു​മാ​യി 120 മീ​റ്റ​ര്‍ വീ​ത​മാ​ണ് ബൈ​പാ​സ് താ​ഴ്ത്തു​ന്ന​ത്. ഈ ​പ്ര​വൃ​ത്തി​നേ​ര​ത്തെ ആ​രം​ഭി​ച്ചു. നി​ല​വി​ല്‍ വ​യ​നാ​ട് റോ​ഡ് ര​ണ്ടു​വ​രി​യാ​ണ്. ഭാ​വി​യി​ലു​ള്ള വി​ക​സ​നം കൂ​ടെ മു​ന്നി​ല്‍​ക്ക​ണ്ടാ​ണ് മേ​ല്‍​പ്പാ​ത 40 മീ​റ്റ​ര്‍ വീ​തി​യാ​ക്കു​ന്ന​ത്. നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ലാ​പ്പ​റ​മ്പ് ജം​ഗ്ഷ​നി​ല്‍ 42 മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ താ​ല്‍​ക്കാ​ലി​ക റൗ​ണ്ട് എ​ബൗ​ട്ട് നി​ര്‍​മി​ച്ചാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടു​ന്ന​ത്.

നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​വു​ന്ന​തു​വ​രെ ഇ​തു​തു​ട​രും. വേ​ങ്ങേ​രി​യി​ലും മ​ലാ​പ്പ​റ​മ്പ് ജം​ഗ്ഷ​നി​ലു​മാ​ണ് ബൈ​പാ​സി​ല്‍ മേ​ല്‍​പ്പാ​ത പ​ണി​യു​ന്ന​ത്. വേ​ങ്ങേ​രി​യി​ല്‍ 13 മീ​റ്റ​ര്‍ വീ​തി​യി​ല്‍ മേ​ല്‍​പ്പാ​ത പ​ണി​ത് ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ത്തു. ബാ​ക്കി നി​ര്‍​മാ​ണ​ത്തി​ന് കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ന്‍ മാ​റ്റി സ്ഥാ​പി​ക്ക​ണം. ഈ ​മാ​സം അ​ഞ്ചു​മു​ത​ല്‍ എ​ട്ടു​വ​രെ ജ​പ്പാ​ന്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പെ​രു​വ​ണ്ണാ​മൂ​ഴി​യി​ലെ ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല അ​ട​ച്ച് കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍, ഫ​റോ​ക്ക് ന​ഗ​ര​സ​ഭ, ബാ​ലു​ശേ​രി, ന​ന്മ​ണ്ട, ന​രി​ക്കു​നി, കാ​ക്കൂ​ര്‍, ത​ല​ക്കു​ള​ത്തൂ​ര്‍, ചേ​ള​ന്നൂ​ര്‍, ക​ക്കോ​ടി, കു​രു​വ​ട്ടൂ​ര്‍, കു​ന്ന​മം​ഗ​ലം, പ​രു​വ​യ​ല, പെ​രു​മ​ണ്ണ, ഒ​ള​വ​ണ്ണ, ക​ട​ലു​ണ്ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​മു​ള്ള ജ​ല​വി​ത​ര​ണം നി​ര്‍​ത്തി​വ​യ്ക്കും. പൈ​പ്പ് ലൈ​ന്‍ മാ​റ്റി​യ​ശേ​ഷം ഒ​മ്പ​തി​ന് മേ​ൽ​പ്പാ​ത​യു​ടെ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി പു​ന​രാ​രം​ഭി​ക്കും.