കോ​ർ​പ​റേ​റ്റുകളുടെ 16 ല​ക്ഷം കോ​ടി എ​ഴു​തിത്തള്ളി​യ​പ്പോ​ൾ ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ച്ച​ത് ജ​പ്തി നോ​ട്ടീ​സ്: പ്രി​യ​ങ്ക ഗാ​ന്ധി
Tuesday, November 5, 2024 1:16 AM IST
മു​ള്ള​ൻ​കൊ​ല്ലി: കോ​ർ​പ​റേ​റ്റുക ളുടെ 16 ല​ക്ഷം കോ​ടി എ​ഴു​തി ത​ള്ളു​ന്പോ​ൾ മു​ള്ള​ൻ​കൊ​ല്ലി​യി​ലെ ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്ന​ത് ജ​പ്തി നോ​ട്ടീ​സാ​ണെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി. മു​ള്ള​ൻ​കൊ​ല്ലി​യി​ൽ ന​ട​ന്ന കോ​ർ​ണ​ർ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

മു​ള്ള​ൻ​കൊ​ല്ലി​യി​ൽ കാ​ർ​ഷി​ക വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​ത്ത​ത് മൂ​ലം ര​ണ്ടാ​യി​ര​ത്തോ​ളം ക​ർ​ഷ​ക​ർ​ക്കാ​ണ് ജ​പ്തി നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. അ​ടു​ത്ത​കാ​ല​ത്താ​യി 60 ഓ​ളം ക​ന്നു​കാ​ലി​ക​ളെ​യാ​ണ് ഇ​വി​ടെ വ​ന്യ​ജീ​വി​ക​ൾ അ​ക്ര​മി​ച്ചു കൊ​ന്ന​ത്. ജ​ല​ക്ഷാ​മം വ​യ​നാ​ട്ടു​കാ​ർ നേ​രി​ടു​ന്ന വ​ലി​യൊ​രു പ്ര​ശ്ന​മാ​ണ്. ഇ​വി​ടെ മെ​ച്ച​പ്പെ​ട്ട ജ​ല​സേ​ച​ന സൗ​ക​ര്യ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണ്. ക്ഷീ​ര​മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്ത​ണം.

മ​നു​ഷ്യ​ർ​ക്കി​ട​യി​ൽ ഭ​ര​ണ​കൂ​ടം ഭ​യ​വും വി​ദ്വേ​ഷ​വും വ​ള​ർ​ത്തു​ക​യാ​ണ്. വ​യ​നാ​ട്ടി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് സ്ഥാ​പി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം വ​ള​രെ വ​ലു​താ​ണ്. മെ​ച്ച​പ്പെ​ട്ട സം​വി​ധാ​ന​ങ്ങ​ളു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്താ​ൻ ക​ഴി​യാ​തെ ആ​ളു​ക​ൾ മ​ര​ണ​പ്പെ​ടു​ക എ​ന്ന​ത് ഇ​ന്ന​ത്തെ കാ​ല​ത്ത് വ​ലി​യ ദു​ര​ന്ത​മാ​ണ്. മി​ക​ച്ച അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി വി​പ​ണ​നം ചെ​യ്താ​ൽ വ​യ​നാ​ട്ടി​ലെ ടൂ​റി​സം മേ​ഖ​ല​യെ ഉ​യ​ര​ത്തി​ലെ​ത്തി​ക്കാ​ൻ ക​ഴി​യും.

വ​യ​നാ​ട്ടി​ൽ ആ​ത്മീ​യ ടൂ​റി​സം, എ​ക്കോ ടൂ​റി​സം എ​ന്നി​വ​യ്ക്ക് വ​ലി​യ സാ​ധ്യ​ത​യു​ണ്ട്. ആ​യു​ർ​വേ​ദ​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ ആ​വ​ശ്യ​മാ​ണ്. വ​യ​നാ​ട്ടി​ൽ ആ​ദി​വാ​സി​ക​ൾ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത മൂ​ലം ക​ഷ്ട​പ്പെ​ടു​ക​യാ​ണ്. ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ൾ, കു​ടി​വെ​ള്ളം, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ഭാ​വം തു​ട​ങ്ങി നി​ര​വ​ധി വി​ഷ​യ​ങ്ങ​ളാ​ണ് അ​വ​ർ നേ​രി​ടു​ന്ന​തെ​ന്നും പ്രി​യ​ങ്ക ഗാ​ന്ധി പ​റ​ഞ്ഞു.

ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എ.​പി. അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ, കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ടി ​സി​ദ്ദി​ഖ് എം​എ​ൽ​എ, ഡി​സി​സി പ്ര​സ​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, കെ.​എ​ൽ. പൗ​ലോ​സ്, ഡി.​പി. രാ​ജ​ശേ​ഖ​ര​ൻ, വ​ർ​ഗീ​സ് മു​രി​യ​ങ്കാ​വി​ൽ, അ​ബ്ദു​ള്ള മാ​ടാ​ക്ക​ര, പി.​ഡി. സ​ജി, ബീ​ന ജോ​സ്, കെ.​ഇ. വി​ന​യ​ൻ, ഷി​നോ ക​ടു​പ്പി​ൽ, ഗി​രി​ജ കൃ​ഷ്ണ​ൻ, പി.​കെ. വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ്രി​യ​ങ്ക ഗാ​ന്ധി
ഇ​ന്ന് തി​രു​വ​മ്പാ​ടി​യി​ലും ഏ​റ​നാ​ട്ടും

തി​രു​വ​മ്പാ​ടി: യു​ഡി​എ​ഫ് വ​യ​നാ​ട് മ​ണ്ഡ​ലം സ്ഥാ​നാ​ര്‍​ഥി പ്രി​യ​ങ്ക​ ഗാ​ന്ധി ഇ​ന്ന് തി​രു​വ​മ്പാ​ടി, ഏ​റ​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തും.

രാ​വി​ലെ 9.30ന് ​കോ​ട​ഞ്ചേ​രി​യി​ലും 11ന് ​കൂ​ട​ര​ഞ്ഞി​യി​ലും ഒ​ന്ന​ര​യ്ക്ക് പ​ന്നി​ക്കോ​ടും കോ​ര്‍​ണ​ര്‍ യോ​ഗ​ങ്ങ​ളി​ല്‍ പ്രി​യ​ങ്ക പ്ര​സം​ഗി​ക്കും.

ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യ്ക്ക് ഏ​റ​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ കി​ഴി​ശേ​രി​യി​ലാ​ണ് അ​വ​സാ​ന​ത്തെ പ​രി​പാ​ടി.