സി​എ​ച്ച് മേ​ല്‍​പ്പാ​ലം പ്ര​വൃ​ത്തി; വ്യാ​പാ​രി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്ക​ണ​മെ​ന്ന്
Sunday, November 3, 2024 5:27 AM IST
കോ​ഴി​ക്കോ​ട്: സി​എ​ച്ച് മേ​ല്‍​പ്പാ​ലം പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി ക​ട​മു​റി​ക​ള്‍ ഒ​ഴി​ഞ്ഞു​കൊ​ടു​ത്ത വ്യാ​പാ​രി​ക​ളെ ഉ​ട​ന്‍ പു​ന​ര​ധി​വ​സി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി എ​കോ​പ​ന​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. പാ​ല​ത്തി​ന് താ​ഴെ ക​ച്ച​വ​ടം ചെ​യ്തി​രു​ന്ന 62 ക​ച്ച​വ​ട​ക്കാ​ർ പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ പ​ണി​ക​ൾ​ക്കാ​യി ക​ട​മു​റി​ക​ൾ ഒ​ഴി​ഞ്ഞു കൊ​ടു​ത്തി​ട്ട് 10 മാ​സ​ത്തോ​ള​മാ​യി.

അ​റ്റ​കു​റ്റ​പ​ണി​ക​ൾ തീ​ർ​ന്ന് ആ​റു​മാ​സം ക​ഴി​ഞ്ഞി​ട്ടും വ്യാ​പാ​രി​ക​ൾ​ക്ക് ക​ട​മു​റി​ക​ൾ ന​ൽ​കും എ​ന്ന ധാ​ര​ണ ഇ​തു​വ​രെ ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ല. നി​ര​വ​ധി ത​വ​ണ കേ​ർ​പ​റേ​ഷ​ൻ അ​ധി​കാ​രി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

ഈ ​വി​ഷ​യ​ത്തി​ൽ പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം കൊ​ടു​ക്കു​മെ​ന്ന് നോ​ർ​ത്ത് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​നി​ൽ തീ​രു​മാ​നി​ച്ചു.​യോ​ഗം സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് പി.​കെ.​ബാ​പ്പു​ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ​ജ​ന.​സെ​ക്ര​ട്ട​റി വി.​സു​നി​ൽ​കു​മാ​ർ, ജി​ല്ലാ​ട്ര​ഷ​റ​ർ ജി​ജി.​കെ. തോ​മ​സ്, യൂ​ത്ത‌് വിം​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​ലീം രാ​മ​നാ​ട്ടു​ക​ര, ജി​ല്ലാ​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ.​വി.​എം. ക​ബീ​ർ, എം.​ബാ​ബു​മോ​ൻ, യു.​അ​ബ്ദു​റ​ഹി​മാ​ൻ, മ​നാ​ഫ് കാ​പ്പാ​ട്, കെ.​പി. മൊ​യ്തീ​ൻ​കോ​യ ഹാ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു.