ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി അ​ഡ്ജ​സ്റ്റ്മെ​ന്‍റ് ട്രാ​ന്‍​സ്ഫ​ര്‍ അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്നു
Sunday, November 3, 2024 5:14 AM IST
കോ​ഴി​ക്കോ​ട്: ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി അ​ഡ്ജ​സ്റ്റ്മെ​ന്‍റ് ട്രാ​ന്‍​സ്ഫ​ര്‍ അ​നി​ശ്ചി​ത​മാ​യി വൈ​കു​ന്ന​താ​യി അ​ധ്യാ​പ​ക​ര്‍. പൊ​തു സ്ഥ​ലം​മാ​റ്റം പൂ​ര്‍​ത്തി​യാ​യ​ശേ​ഷം ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ ഒ​ഴി​വു​ള്ള ത​സ്തി​ക​ക​ളി​ലേ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​ഡ്ജ​സ്റ്റ്മെ​ന്‍റ് ട്രാ​ന്‍​സ്ഫ​ര്‍ പ്ര​ക്രി​യ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് വ്യ​വ​സ്ഥ​യു​ണ്ട് . പൊ​തു​സ്ഥ​ലം​മാ​റ്റം പൂ​ര്‍​ത്തി​യാ​യി മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി​ക​ള്‍ എ​ങ്ങും എ​ത്തി​യി​ല്ല .

മൂ​ന്നു വ​ര്‍​ഷ​ത്തി​ല്‍ താ​ഴെ സ​ര്‍​വീ​സ് ദൈ​ര്‍​ഘ്യം ഉ​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാ​ന്‍ പ​റ്റു​ന്ന ഏ​ക ട്രാ​ന്‍​സ്ഫ​ര്‍ ആ​ണി​ത്. നി​ര​വ​ധി ത​സ്തി​ക​ക​ളി​ല്‍ ഒ​ഴി​വു​ക​ള്‍ നി​ല​നി​ല്‍​ക്കു​മ്പോ​ഴും പ​ല​രും ദൂ​ര​ദേ​ശ​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്.

ഹൈ​ക്കോ​ട​തി ശ​രി​വ​ച്ച നി​ല​വി​ലെ സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വി​ല്‍ പൊ​തു സ്ഥ​ലം​മാ​റ്റ​ത്തി​ന് ശേ​ഷം ഒ​രു മാ​സ​ത്തി​ന​കം അ​ഡ്ജ​സ്റ്റ്മെ​ന്‍റ് ട്രാ​ന്‍​സ്ഫ​ര്‍ പ്ര​ക്രി​യ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് വ്യ​വ​സ്ഥ​യു​ണ്ട് .അ​തു​കൂ​ടാ​തെ മു​ന്‍​പും ഇ​ത്ത​ര​ത്തി​ല്‍ വി​ധി​ക​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

നി​ല​വി​ല്‍ ട്രാ​ന്‍​സ്ഫ​ര്‍ ന​ട​ത്തു​ന്ന​തി​നെ​തി​രെ യാ​തൊ​രു കേ​സും അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രി​ബ്യൂ​ണ​ലി​ലോ മ​റ്റ് കോ​ട​തി​ക​ളി​ലോ നി​ല​വി​ലി​ല്ല. മ​റ്റെ​ല്ലാ വ​കു​പ്പു​ക​ളി​ലും ക്ര്യ​ത്യ​മാ​യി ട്രാ​ന്‍​സ്ഫ​ര്‍ ന​ട​ക്കു​മ്പോ​ഴും മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടും ട്രാ​ന്‍​സ്ഫ​ര്‍ ന​ട​ക്കാ​ത്ത ഒ​രേ ഒ​രു വ​കു​പ്പ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി മാ​ത്ര​മാ​ണെ​ന്ന് ചൂ​ണ്ടി​കാ​ണി​ക്ക​പ്പെ​ടു​ന്നു.