സ്കൂ​ൾ കാ​യി​ക​മേ​ള; ദീ​പ​ശി​ഖ ഘോ​ഷ​യാ​ത്ര​യ്ക്ക് താ​മ​ര​ശേ​രി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി
Sunday, November 3, 2024 5:27 AM IST
താ​മ​ര​ശേ​രി: ഒ​ളി​മ്പി​ക്സ് മാ​തൃ​ക​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ മു​ന്നോ​ടി​യാ​യി പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ അ​ബൂ​ബ​ക്ക​ർ ന​യി​ക്കു​ന്ന ദീ​പ​ശി​ഖ ഘോ​ഷ​യാ​ത്ര​യ്ക്ക് താ​മ​ര​ശേ​രി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

പ്ര​മു​ഖ കാ​യി​ക താ​ര​ങ്ങ​ളു​ടെ​യും വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും കാ​യി​ക ക്ല​ബു​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്. വ​യ​നാ​ട് ജി​ല്ല​യി​ലെ പ്ര​യാ​ണ​ത്തി​നു ശേ​ഷം ഉ​ച്ച​യ്ക്ക് 12 ന് ​താ​മ​ര​ശേ​രി പോ​സ്റ്റോ​ഫീ​സി​നു സ​മീ​പ​ത്തു​ള്ള ഗ്രൗ​ണ്ടി​ൽ എ​ത്തി​ച്ചേ​ർ​ന്ന ദീ​പ​ശി​ഖാ റാ​ലി താ​മ​ര​ശേ​രി ടൗ​ൺ ചു​റ്റി ഗ​വ. യു​പി സ്കൂ​ളി​ലെ സ​മാ​പ​ന വേ​ദി​യി​ലെ​ത്തി.

സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ അ​ബൂ​ബ​ക്ക​ർ, കോ​ഴി​ക്കോ​ട് ഡി​ഡി​ഇ മ​നോ​ജ് മ​ണി​യൂ​ർ, യു.​കെ. അ​ബ്ദു​ൽ നാ​സ​ർ,പേ​രാ​മ്പ്ര എ​ഇ​ഒ കെ. ​പ്ര​മോ​ദ്, താ​മ​ര​ശേ​രി എ​ഇ​ഒ പി. ​വി​നോ​ദ്, കൊ​ടു​വ​ള്ളി എ​ഇ​ഒ സി.​പി. അ​ബ്ദു​ൽ ഖാ​ദ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.