ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ജേതാക്കൾ
Friday, November 8, 2024 5:54 AM IST
അ​ങ്ങാ​ടി​പ്പു​റം: വ​ട​ക്കാ​ങ്ങ​ര ടി​എ​സ്എ​സ് സ്കൂ​ളി​ൽ സ​മാ​പി​ച്ച 33-ാമ​ത് മ​ങ്ക​ട ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 266 പോ​യി​ന്‍റോ​ടെ തു​ട​ർ​ച്ച​യാ​യി ര​ണ്ടാം വ​ർ​ഷ​വും പ​രി​യാ​പു​രം സെ​ന്‍റ്മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ഓ​വ​റോ​ൾ കി​രീ​ടം. 235 പോ​യി​ന്‍റ് നേ​ടി കൊ​ള​ത്തൂ​ർ നാ​ഷ​ണ​ൽ എ​ച്ച്എ​സ്എ​സ് ര​ണ്ടും 201 പോ​യി​ന്‍റോ​ടെ ചെ​റു​കു​ള​മ്പ ഐ​കെ​ടി എ​ച്ച്എ​സ്എ​സ് മൂ​ന്നും സ്ഥാ​നം നേ​ടി.
ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 260 പോ​യി​ന്‍റോ​ടെ ചെ​റു​കു​ള​മ്പ് ഐ​കെ​ടി എ​ച്ച്എ​സ്എ​സ് ഒ​ന്നാ​മ​തെ​ത്തി. കൊ​ള​ത്തൂ​ർ നാ​ഷ​ണ​ൽ എ​ച്ച്എ​സ്എ​സ് (258 പോ​യി​ന്‍റ്)​ര​ണ്ടാം സ്ഥാ​ന​വും മ​ക്ക​ര​പ്പ​റ​മ്പ് ഗ​വ.​എ​ച്ച്എ​സ്എ​സ്, മ​ങ്ക​ട ഗ​വ.​എ​ച്ച്എ​സ്എ​സ് (181 പോ​യി​ന്‍റ്) മൂ​ന്നാം​സ്ഥാ​ന​വും നേ​ടി.
യു​പി വി​ഭാ​ഗ​ത്തി​ൽ 80 പോ​യി​ന്‍റ് നേ​ടി പ​ന​ങ്ങാ​ങ്ങ​ര ഗ​വ. യു​പി​എ​സ് ചാ​മ്പ്യ​ന്മാ​രാ​യി. 78 പോ​യി​ന്‍റ് വീ​തം നേ​ടി​യ പ​രി​യാ​പു​രം ഫാ​ത്തി​മ യു​പി, ചെ​റു​കു​ള​മ്പ കെ​എ​സ്കെ​എം യു​പി, കൊ​ള​ത്തൂ​ർ എ​ൻ​എ​ച്ച്എ​സ്, വ​ട​ക്കാ​ങ്ങ​ര എം​പി​ജി യു​പി, വെ​ങ്ങാ​ട് ടി​ആ​ർ​കെ എ​യു​പി സ്കൂ​ളു​ക​ൾ ര​ണ്ടാം​സ്ഥാ​നം പ​ങ്കി​ട്ടു. എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ 63 പോ​യി​ന്‍റോ​ടെ ഏ​റാം​തോ​ട് എ​എ​ൽ​പി, കൊ​ള​ത്തൂ​ർ എ​ൻ​എ​ൽ​പി, പ​ടി​ഞ്ഞാ​റ്റു​മു​റി ജി​എ​ൽ​പി, മ​ങ്ക​ട ജി​എ​ൽ​പി വി​ദ്യാ​ല​യ​ങ്ങ​ൾ ഓ​വ​റോ​ൾ ചാ​ന്പ്യ​ന്മാ​രാ​യി. 61 പോ​യി​ന്‍റ് നേ​ടി കോ​ട്ട​പ്പ​റ​മ്പ് എ​എ​ൽ​പി, വെ​ള്ളി​ല ജി​എ​ൽ​പി സ്കൂ​ളു​ക​ൾ ര​ണ്ടാ​മ​തെ​ത്തി.

അ​റ​ബി ക​ലോ​ത്സ​വം ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ വ​ട​ക്കാ​ങ്ങ​ര ടി​എ​സ്എ​സ് വി​ജ​യി​ക​ളാ​യി. തി​രൂ​ർ​ക്കാ​ട് എ​എം​എ​ച്ച്എ​സ്, ചെ​റു​കു​ള​മ്പ് ഐ​കെ​ടി എ​ച്ച്എ​സ് വി​ദ്യാ​ല​യ​ങ്ങ​ൾ ര​ണ്ടാം​സ്ഥാ​നം പ​ങ്കി​ട്ടു. യു​പി വി​ഭാ​ഗ​ത്തി​ൽ പ​ന​ങ്ങാ​ങ്ങ​ര ഗ​വ.​യു​പി, പു​ണ​ർ​പ്പ വി​എം​എ​ച്ച്എം യു​പി സ്കൂ​ളു​ക​ൾ ഒ​ന്നും പാ​ങ്ങ് ഗ​വ. യു​പി, കൊ​ഴി​ഞ്ഞി​ൽ എം​എം​എ​സ് യു​പി സ്കൂ​ളു​ക​ൾ ര​ണ്ടാ​മ​തു​മെ​ത്തി. എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ പു​ഴ​ക്കാ​ട്ടി​രി എ​എ​ൽ​പി ഒ​ന്നും കു​റു​വ ഗ​വ.​എ​ൽ​പി, വെ​ള്ളി​ല ഗ​വ.​എ​ൽ​പി, പു​ണ​ർ​പ്പ വി​എം​എ​ച്ച്എം യു​പി എ​ന്നീ വി​ദ്യാ​ല​യ​ങ്ങ​ൾ ര​ണ്ടും സ്ഥാ​നം നേ​ടി. സം​സ്കൃ​തോ​ത്സ​വം ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ചെ​റു​കു​ള​മ്പ് ഐ​കെ​ടി എ​ച്ച്എ​സ്എ​സ് ഒ​ന്നാ​മ​തെ​ത്തി. കൊ​ള​ത്തൂ​ർ എ​ൻ​എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​നം നേ​ടി. യു​പി വി​ഭാ​ഗ​ത്തി​ൽ പാ​ങ്ങ് ഗ​വ.​യു​പി ഒ​ന്നും പ​രി​യാ​പു​രം ഫാ​ത്തി​മ യു​പി ര​ണ്ടും സ്ഥാ​നം നേ​ടി.