അ​ഞ്ച് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍​ക്ക് മേ​ന്മ പു​ര​സ്കാ​രം
Saturday, November 9, 2024 6:25 AM IST
മ​ങ്ക​ട: മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ത്തി​ന് മ​ല​പ്പു​റം ജി​ല്ല​യി​ലെ അ​ഞ്ച് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍​ക്ക് സ​ഹ​ക​ര​ണ മേ​ന്മ പു​ര​സ്കാ​രം. പെ​രി​ന്ത​ല്‍​മ​ണ്ണ, മ​ങ്ക​ട പ​ള്ളി​പ്പു​റം, പ​ട്ടി​ക്കാ​ട്, പു​ലാ​മ​ന്തോ​ള്‍, ക​ട​ന്ന​മ​ണ്ണ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍​ക്കാ​ണ് പു​ര​സ്കാ​രം ല​ഭി​ച്ച​ത്.

പാ​ല​ക്കാ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബി​സി​ന​സ് ന്യൂ​സ് മാ​ഗ​സി​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ സ​ഹ​ക​ര​ണ മേ​ന്മ പു​ര​സ്കാ​ര​ത്തി​നാ​ണ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ലെ പ്ര​വ​ര്‍​ത്ത​ന മി​ക​വ്, സാ​മൂ​ഹി​ക സേ​വ​നം, പു​തി​യ സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ അ​വാ​ര്‍​ഡി​ന് പ​രി​ഗ​ണി​ച്ചു. വ​നം​വ​കു​പ്പ് മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​നി​ല്‍ നി​ന്ന് ബാ​ങ്ക് പ്ര​തി​നി​ധി​ക​ള്‍ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. എം.​കെ. ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ല്‍​എ​മാ​രാ​യ കെ. ​ബാ​ബു, ശാ​ന്ത​കു​മാ​രി, മു​ന്‍ മ​ന്ത്രി കെ. ​ഇ. ഇ​സ്മാ​യി​ല്‍, മി​ല്‍​മ ചെ​യ​ര്‍​മാ​ന്‍ കെ.​എ​സ്. മ​ണി, എ​സ്.​വി. അ​യ്യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.