അ​ര മ​ണി​ക്കൂ​റി​നി​ട​യി​ല്‍ 21 ത​വ​ണ സ്‌​ഫോ​ട​ന ശ​ബ്ദം; ഉ​പ്പ​ട ആ​ന​ക്ക​ല്ലി​ല്‍ ജ​നം ക​ടു​ത്ത ഭീ​തി​യി​ല്‍
Friday, November 8, 2024 5:54 AM IST
എ​ട​ക്ക​ര: അ​ര മ​ണി​ക്കൂ​റി​നി​ട​യി​ല്‍ 21 ത​വ​ണ സ്‌​ഫോ​ട​ന ശ​ബ്ദം, ഉ​പ്പ​ട ആ​ന​ക്ക​ല്ലി​ല്‍ ജ​നം ഭീ​തി​യി​ല്‍. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ 3.33നാ​ണ് ആ​ദ്യ സ്‌​ഫോ​ട​ന ശ​ബ്ദ​മു​ണ്ടാ​യ​ത്. ഉ​ഗ്ര​സ്‌​ഫോ​ട​ന ശ​ബ്ദം കേ​ട്ട് ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന ജ​ന​ങ്ങ​ള്‍ ഞെ​ട്ടി​ത്ത​രി​ച്ചു. വീ​ടു​ക​ളി​ല്‍ നി​ന്നും ജ​ന​ങ്ങ​ള്‍ ഇ​റ​ങ്ങി​യോ​ടി. തു​ട​ര്‍​ന്ന് അ​ര മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ തു​ട​രെ​ത്തു​ട​രെ ഇ​രു​പ​തോ​ളം ചെ​റു​തും വ​ലു​തു​മാ​യ സ്‌​ഫോ​ട​ന ശ​ബ്ദ​ങ്ങ​ള്‍ ഉ​ണ്ടാ​യി.

മു​ന്പ് ഉ​ണ്ടാ​യ സ്‌​ഫോ​ട​ന ശ​ബ്ദ​ത്തി​ല്‍ വി​ള്ള​ല്‍ വീ​ണ വീ​ടു​ക​ളു​ടെ വി​ള്ള​ല്‍ വീ​ണ്ടും വ​ലു​താ​യി. ചു​മ​രു​ക​ളി​ല്‍ കൈ​ക​ള്‍ ക​ട​ന്നു​പേ​കാ​ന്‍ പാ​ക​ത്തി​ന് വി​ള്ള​ല്‍ വ​ലു​താ​യി​ട്ടു​ണ്ട്. ആ​ന​ക്ക​ല്ല് കു​ന്ന് എ​സ്ടി കോ​ള​നി ഭാ​ഗ​ത്താ​ണ് വ്യാ​ഴാ​ഴ്ച ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്തി​യി​ലാ​ഴ്ത്തി ഭൂ​മി​ക്ക​ടി​യി​ല്‍ നി​ന്നും ഇ​രു​പ​ത്തി​യൊ​ന്ന് സ്‌​ഫോ​ട​ന ശ​ബ്ദ​ങ്ങ​ള്‍ ഉ​ണ്ടാ​യ​തും വീ​ടു​ക​ള്‍ പ്ര​ക​മ്പ​നം കൊ​ണ്ട​തും. ഇ​തേ​ത്തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്തെ പ​തി​ന​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ളെ രാ​ത്രി ഞെ​ട്ടി​ക്കു​ളം എ​യു​പി സ്‌​കൂ​ളി​ക്കേ് മാ​റ്റി​യി​ട്ടു​ണ്ട്.

വൈ​കു​ന്നേ​രം വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ കെ.​പി. വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ചേ​ര്‍​ന്ന് പ്ര​ദ​ശ​വാ​സി​ക​ളു​ടെ യോ​ഗം വി​ളി​ച്ച് ചേ​ര്‍​ത്താ​ണ് ജ​ന​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ച​ത്. പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​നും ഇ​വ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സ​ത്തോ​ള​മാ​യി ഭൂ​മി​ക്ക​ടി​യി​ല്‍ നി​ന്നു​ള്ള ഉ​ഗ്ര സ്‌​ഫോ​ട​ന ശ​ബ്ദം​മൂ​ലം ജ​ന​ങ്ങ​ള്‍ ഉ​റ​ക്ക​മി​ല്ലാ​തെ ദു​രി​ത​ക്ക​യ​ത്തി​ലാ​ണ്. ജ​ന​ങ്ങ​ള്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നാ​ണ് സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ജി​യോ​ള​ജി വി​ഭാ​ഗ​വും അ​റി​യി​ച്ച​ത്.

കോ​ഴി​ക്കോ​ട് എ​ന്‍​ഐ​ടി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തു​മെ​ന്നും ജ​ന​ങ്ങ​ളു​ടെ​ട ആ​ശ​ങ്ക അ​ക​റ്റു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​തു​വ​രെ യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല ജ​ന​ങ്ങ​ള്‍ ക​ടു​ത്ത ആ​ശ​ങ്ക​യി​ലു​മാ​ണ്. വൃ​ദ്ധ​രെ​യും​രോ​ഗി​ക​ളെ​യും കു​ട്ടി​ക​ളെ​യും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും മ​റ്റും മാ​റ്റി​യാ​ണ് ജ​ന​ങ്ങ​ള്‍ ഇ​വി​ടെ ഭ​യ​പ്പാ​ടോ​ടെ താ​മ​സി​ക്കു​ന്ന​ത്.