ഹൈ​സ്കൂ​ൾ ഓ​വ​റോ​ൾ കി​രീ​ടം കു​ന്ന​ക്കാ​വ് ജി​എ​ച്ച്എ​സ്എ​സി​ന്
Friday, November 8, 2024 5:54 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കു​ന്ന​ക്കാ​വ് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്നു​വ​രു​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം എ​ഇ​ഒ കെ.​ടി. കു​ഞ്ഞി മൊ​യ്തു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​ടി. ഇ​ബ്രാ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ. ​ടി. കു​ഞ്ഞി​മൊ​യ്തു​വും ജ​ന​റ​ൽ ക​ൺ​വീ​ന​ർ പ്രി​ൻ​സി​പ്പ​ൽ കെ. ​ശ്രീ​ജി​ത്തും ചേ​ർ​ന്ന് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. എ​ച്ച്എം ഫോ​റം സെ​ക്ര​ട്ട​റി അ​ബ്ദു​ൽ അ​സീ​സ്, പി ​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​മ​ധു, എ​ച്ച്എം കെ. ​കെ. ജ​യ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ പ്ര​ദീ​പ്‌ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 274 പോ​യി​ന്‍റു​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ ജി​എ​ച്ച്എ​സ്എ​സ് ഒ​ന്നാം സ്ഥാ​ന​വും 239 പോ​യി​ന്‍റു​മാ​യി കു​ന്ന​ക്കാ​വ് ജി​എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​ന​വും 221 പോ​യി​ന്‍റു​മാ​യി പു​ലാ​മ​ന്തോ​ൾ ജി​എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഓ​വ​റോ​ൾ 397 പോ​യി​ന്‍റോ​ടെ കു​ന്ന​ക്കാ​വ് ജി​എ​ച്ച് എ​സ്എ​സ് ഒ​ന്നാം സ്ഥാ​ന​വും 360 പോ​യി​ന്‍റോ​ടെ താ​ഴെ​ക്കോ​ട് പി​ടി​എം​എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​ന​വും 317 പോ​യി​ന്‍റോ​ടെ തൂ​ത ഡി​യു​എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ഹൈ​സ്കൂ​ൾ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ കു​ന്ന​ക്കാ​വ് ജി​എ​ച്ച്എ​സ്എ​സ് 222 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​വും 190 പോ​യി​ന്‍റു​മാ​യി താ​ഴെ​ക്കോ​ട് പി​ടി എം ​എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​ന​വും 173 പോ​യി​ന്‍റു​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ ജി​എ​ച്ച് എ​സ്എ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. യു ​പി ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 80 പോ​യി​ന്‍റു​മാ​യി പു​ത്തൂ​ർ വി​പി​എ​എം യു​പി​എ​സ് ഒ​ന്നാം സ്ഥാ​ന​വും 76 പോ​യി​ന്‍റു​മാ​യി ചെ​റു​ക​ര എ​യു​പി എ​സ് ര​ണ്ടാം സ്ഥാ​ന​വും 74 പോ​യി​ന്‍റു​മാ​യി അ​മ്മി​നി​ക്കാ​ട് പി​ടി​എം​യു​പി സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും എ​ൽ​പി ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 63 പോ​യി​ന്‍റു​മാ​യി ആ​ന​മ​ങ്ങാ​ട് എ​എ​ൽ​പി സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​വും 61 പോ​യി​ന്‍റു​മാ​യി കു​രു​വ​മ്പ​ലം എ​എം​എ​ൽ​പി സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും 59 പോ​യി​ന്‍റു​മാ​യി മു​തു​കു​ർ​ശ്ശി ഹ​രി​ശ്രീ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 95 പോ​യി​ന്‍റു​മാ​യി കു​ന്ന​ക്കാ​വ് ജി​എ​ച്ച്എ​സ് എ​സ് ഒ​ന്നാം സ്‌​ഥാ​ന​വും 91 പോ​യി​ന്‍റു​മാ​യി താ​ഴെ​ക്കോ​ട് പി​ടി​എം​എ​ച്ച് എ​സ് സ്കൂ​ളും തൂ​ത ഡി​യു​എ​ച്ച്എ​സ് സ്കൂ​ളും ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു. 89 പോ​യി​ന്‍റു​മാ​യി ആ​ന​മ​ങ്ങാ​ട് ജി​എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. യു​പി വി​ഭാ​ഗ​ത്തി​ൽ 63 പോ​യി​ന്‍റു​മാ​യി കു​ന്ന​പ്പ​ള്ളി എ​എം​യു​പി സ്കൂ​ളും എ​യു​പി സ്കൂ​ളും ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു.

അ​മ്മി​നി​ക്കാ​ട് എ​യു​പി സ്കൂ​ൾ, തൂ​ത ഡി​യു​എ​ച്ച്എ​സ്എ​സ്, എ​ര​വി​മം​ഗ​ലം എ​എം​യു​പി സ്കൂ​ൾ എ​ന്നി​വ​ർ 61 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു. എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ 40 പോ​യി​ന്‍റു​മാ​യി പെ​രി​ന്ത​ൽ​ണ്ണ സെ​ൻ​ട്ര​ൽ ജി​എം​എ​ൽ​പി സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​വും 38 പോ​യി​ന്‍റു​മാ​യി ചെ​റു​ക​ര എ​എം​എ​ൽ​പി സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും 31 പോ​യി​ന്‍റു​മാ​യി ചെ​മ്മ​ല എ​യു​പി സ്കൂ​ൾ മൂ​ന്നാം​സ്ഥാ​ന​വും നേ​ടി.

സം​സ്കൃ​തോ​ത്സ​വ​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 80 പോ​യി​ന്‍റോ​ടെ കു​ന്ന​ക്കാ​വ് ജി​എ​ച്ച്എ​സ്എ​സ് ഒ​ന്നാം സ്ഥാ​ന​വും 79 പോ​യി​ന്‍റു​മാ​യി താ​ഴെ​ക്കോ​ട് പി​ടി​എം​എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​ന​വും 75 പോ​യി​ന്‍റോ​ടെ പു​ലാ​മ​ന്തോ​ൾ ജി​എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. യു​പി വി​ഭാ​ഗ​ത്തി​ൽ 88 പോ​യി​ന്‍റോ​ടെ പൂ​വ്വ​ത്താ​ണി എ​എം​യു പി ​സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​വും 84 പോ​യി​ന്‍റോ​ടെ ര​ണ്ടാം സ്ഥാ​നം ജി​എ​ച്ച്എ​സ്എ​സ് കു​ന്ന​ക്കാ​വും എ​യു​പി​എ​സ് പ​താ​ക്ക​ര​യും പ​ങ്കി​ട്ടു. 83 പോ​യി​ന്‍റു​മാ​യി പു​ത്തൂ​ർ വി​പി​എ​എം​യു​പി​എ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.