ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ക​മ്മീ​ഷ​നിം​ഗ് തു​ട​ങ്ങി
Friday, November 8, 2024 5:54 AM IST
മ​ല​പ്പു​റം: വ​യ​നാ​ട് ലോ​ക്‌​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ക​മ്മീ​ഷ​നിം​ഗ് ജി​ല്ല​യി​ലെ ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​രം​ഭി​ച്ചു.

സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പേ​രും ചി​ഹ്ന​വും അ​ട​ങ്ങി​യ ബാ​ല​റ്റ് പേ​പ്പ​ര്‍ ബാ​ല​റ്റ് യൂ​ണി​റ്റി​ല്‍ പ​തി​ച്ച് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ സ​ജ്ജീ​ക​രി​ക്കു​ന്ന പ്ര​ക്രി​യ​യാ​ണ് ആ​രം​ഭി​ച്ച​ത്. 16 സ്ഥാ​നാ​ര്‍​ഥി​ക​ളും നോ​ട്ട​യും ഉ​ള്ള​തി​നാ​ല്‍ ര​ണ്ട് ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളാ​ണ് ഓ​രോ പോ​ളിം​ഗ് സ്‌​റ്റേ​ഷ​നി​ലു​മു​ണ്ടാ​കു​ക. മ​ഞ്ചേ​രി ചു​ള്ള​ക്കാ​ട് ജി​യു​പി സ്‌​കൂ​ളി​ല്‍ ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തി​ന്‍റെ​യും നി​ല​മ്പൂ​ര്‍ അ​മ​ല്‍ കോ​ള​ജി​ല്‍ നി​ല​മ്പൂ​ര്‍, വ​ണ്ടൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളു​ടെ​യും യ​ന്ത്ര​ങ്ങ​ളു​ടെ ക​മ്മീ​ഷ​നിം​ഗാ​ണ് ന​ട​ക്കു​ന്ന​ത്. 12ന് ​ഇ​തേ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ന​ട​ക്കു​ക.