‘ചാ​ലി​യാ​റി​ലെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ വീ​ണ്ടെ​ടു​ക്കാ​ന്‍ ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ ഉ​ദാ​ഹ​ര​ണം’
Friday, November 8, 2024 5:54 AM IST
നി​ല​മ്പൂ​ര്‍: വ​യ​നാ​ട് ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തെ തു​ട​ര്‍​ന്ന് ചാ​ലി​യാ​റി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ മൃ​ത​ദേ​ഹ​ങ്ങ​ള്‍ വീ​ണ്ടെ​ടു​ക്കാ​ന്‍ ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഈ ​ജ​ന​ത​യു​ടെ സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്ന് വ​യ​നാ​ട് ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പ്രി​യ​ങ്ക ഗാ​ന്ധി പ​റ​ഞ്ഞു. ഏ​റ​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ അ​ക​മ്പാ​ട​ത്ത് ന​ട​ന്ന കോ​ര്‍​ണ​ര്‍ യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

നി​ത്യ​ജീ​വി​തം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ന്‍ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ള്‍ ബു​ദ്ധി​മു​ട്ടു​ന്നു. അ​ധി​കാ​ര​ത്തി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​ന് വേ​ണ്ടി ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കു​ന്ന രാ​ഷ്ട്രീ​യ​മാ​ണ് ഇ​പ്പോ​ള്‍ ക​ണ്ടു​വ​രു​ന്ന​ത്. വി​ല​ക്ക​യ​റ്റം മൂ​ലം സ​മൂ​ഹ​ത്തി​ലെ സ​ര്‍​വ മ​നു​ഷ്യ​രും ബു​ദ്ധി​മു​ട്ടു​ന്നു.

രാ​ജ്യ​ത്തെ പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സ​മാ​യി​രു​ന്ന തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി വി​ഹി​തം കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വെ​ട്ടി​ക്കു​റ​ച്ചു. ഇ​വി​ട​ത്തെ പൂ​ര്‍​വ​പി​താ​ക്ക​ന്മാ​ര്‍ രാ​ജ്യ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ​ത്തി​നു വേ​ണ്ടി പോ​രാ​ടി​യ​വ​രാ​ണ്. ക​ര്‍​ഷ​ക​രു​ടെ വി​ള​ക​ള്‍​ക്ക് ന്യാ​യ​മാ​യ വി​ല ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ ക​ര്‍​ഷ​ക​ര്‍ വാ​യ്പ​യെ​ടു​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​മാ​കു​ന്നു. താ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം സ​ന്ദ​ര്‍​ശി​ച്ച ക​ര്‍​ഷ​ക​ന് എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ ക​ട​മാ​ണു​ള്ള​ത്. എ​ന്നാ​ല്‍ സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് ഇ​വ​ര്‍​ക്ക് ഒ​രു സ​ഹാ​യ​വും ല​ഭി​ക്കു​ന്നി​ല്ല.

ആ​ത്മീ​യ ടൂ​റി​സം, എ​ക്കോ ടൂ​റി​സം തു​ട​ങ്ങി ടൂ​റി​സം മേ​ഖ​ല​യ്ക്ക് ഇ​വി​ടെ ഒ​രു​പാ​ട് സാ​ധ്യ​ത​ക​ളാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​മാ​യി ഹോം​സ്റ്റേ​യി​ല്‍ താ​മ​സി​ക്കാ​ന്‍ ആ​രും വ​രു​ന്നി​ല്ല. ഇ​ങ്ങ​നെ നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ളി​ലാ​യി​രി​ക്കു​ന്ന നി​ങ്ങ​ളെ പി​ന്തു​ണ​യ്ക്കാ​ന്‍ എ​ന്താ​ണ് മോ​ദി സ​ര്‍​ക്കാ​ര്‍ ചെ​യ്യു​ന്ന​ത്. ഇ​വി​ടെ ഒ​രു​പാ​ട് ക​ഴി​വു​ള്ള ഫു​ട്‌​ബോ​ള്‍ ക​ളി​ക്കാ​രു​ണ്ട്. അ​വ​ര്‍​ക്ക് മി​ക​ച്ച സ്റ്റേ​ഡി​യ​ങ്ങ​ളും ഗ്രൗ​ണ്ടു​ക​ളും പ​രി​ശീ​ല​ന​ങ്ങ​ളും ക്യാ​മ്പു​ക​ളും ഒ​രു​ക്ക​ണം.

ഇ​പ്പോ​ള്‍ അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന സ​ര്‍​ക്കാ​രി​ന് സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ അ​ടി​സ്ഥാ​ന പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ പോ​ലും താ​ല്‍​പ​ര്യ​മി​ല്ല. മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​ങ്ങ​ള്‍ ല​ഭ്യ​മ​ല്ലാ​ത്ത ആ​ദി​വാ​സി സ​മൂ​ഹ​ങ്ങ​ള്‍ ഇ​ന്നും വ​യ​നാ​ട്ടി​ലു​ണ്ടെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.