കൊ​ള​ത്തൂ​രി​ല്‍ 75 ഗ്രാം ​ എം​ഡി​എം​എ​യു​മാ​യി ര​ണ്ടുപേ​ര്‍ അ​റ​സ്റ്റി​ല്‍
Sunday, November 10, 2024 6:30 AM IST
കൊ​ള​ത്തൂ​ര്‍: കൊ​ള​ത്തൂ​രി​ല്‍ 75 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. പെ​രി​ന്ത​ല്‍​മ​ണ്ണ ഡി​വൈ​എ​സ്പി ടി.​കെ.​ഷൈ​ജു, കൊ​ള​ത്തൂ​ര്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ സം​ഗീ​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ ആ​ന്‍റി നാ​ര്‍​ക്കോ​ട്ടി​ക് സ്ക്വാ​ഡി​ലെ എ​സ്ഐ എ​ന്‍. റി​ഷാ​ദ് അ​ലി​യും സം​ഘ​വും കൊ​ള​ത്തൂ​ര്‍,

കു​റു​വ എ​ന്നി​വി​ട​ങ്ങ​ളി​ലെ വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്സു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​റു​വ​യി​ല്‍ വ​ച്ച് 75 ഗ്രാം ​സി​ന്ത​റ്റി​ക് ല​ഹ​രി​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി പാ​ങ്ങ് സ്വ​ദേ​ശി ചോ​മ​യി​ല്‍ മു​ഹ​മ്മ​ദ് അ​ലി (35), വ​യ​നാ​ട് വ​ടു​വ​ഞ്ചാ​ല്‍ സ്വ​ദേ​ശി ദി​ജി​ഭ​വ​ന്‍ വീ​ട്ടി​ല്‍ ദീ​പ​ക് (28) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​ല​പ്പു​റം ജി​ല്ല​യി​ല്‍ ഒ​റ്റ​പ്പെ​ട്ട ഫ്ലാ​റ്റു​ക​ളും വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്സു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി വി​ല്‍​പ്പ​ന​യും ഉ​പ​യോ​ഗ​വും ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യി ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി ആ​ര്‍. വി​ശ്വ​നാ​ഥി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. ബം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ച് സി​ന്ത​റ്റി​ക് ല​ഹ​രി​മ​രു​ന്ന് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ഏ​ജ​ന്‍റു​മാ​രാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ മു​ഖേ​ന​യാ​ണ് പ്ര​തി​ക​ള്‍ ല​ഹ​രി​മ​രു​ന്ന് വാ​ങ്ങി​യ​ത്.

നാ​ലു​ദി​വ​സം മു​മ്പാ​ണ് ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് ഇ​വ​ര്‍ നാ​ട്ടി​ലെ​ത്തി​യ​ത്. ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ വ​ച്ച് ചെ​റി​യ പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി കു​റു​വ, പ​ട​പ്പ​റ​മ്പ്, കൊ​ള​ത്തൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ ല​ഹ​രി​മ​രു​ന്ന് വി​ല്‍​പ്പ​ന ന​ട​ത്താ​നു​ള്ള പ​ദ്ധ​തി​യാ​യി​രു​ന്നു. പ്ര​തി​ക​ളു​ടെ പാ​ന്‍റി​ന്‍റെ പോ​ക്ക​റ്റി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ഗ​സ​റ്റ​ഡ് ഓ​ഫീ​സ​റാ​യ പെ​രി​ന്ത​ല്‍​മ​ണ്ണ ഇ​ന്‍​സ്പെ​ക്ട​ര്‍ സു​മേ​ഷ് സു​ധാ​ക​ര​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​നാ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ല​ഹ​രി വി​ല്‍​പ്പ​ന സം​ഘ​ത്തി​ലെ മ​റ്റു ക​ണ്ണി​ക​ളെ കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യി ഡി​വൈ​എ​സ്പി ടി.​കെ.​ഷൈ​ജു, കൊ​ള​ത്തൂ​ര്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ പി.​സം​ഗീ​ത് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. പി​ടി​യി​ലാ​യ മു​ഹ​മ്മ​ദ് അ​ലി​യു​ടെ പേ​രി​ല്‍ പെ​രി​ന്ത​ല്‍​മ​ണ്ണ, വ​ളാ​ഞ്ചേ​രി സ്റ്റേ​ഷ​നു​ക​ളി​ല്‍ ല​ഹ​രി​ക്കേ​സു​ക​ളു​ണ്ട്.

ആ​ന്‍റി നാ​ര്‍​ക്കോ​ട്ടി​ക് സ്ക്വാ​ഡി​ലെ പി. ​പ്ര​ശാ​ന്ത്, എ​ന്‍.​ടി. കൃ​ഷ്ണ​കു​മാ​ര്‍, എം.​മ​നോ​ജ് കു​മാ​ര്‍, കെ.​ദി​നേ​ഷ്, കെ. ​പ്ര​ഭു​ല്‍ എ​ന്നി​വ​രും ചേ​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ര​ണ്ടു​പേ​രെ​യും പെ​രി​ന്ത​ല്‍​മ​ണ്ണ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.