വീ​ട്ട​മ്മ​ക്ക് ദേ​ഹോ​പ​ദ്ര​വും മാ​ന​ഹാ​നി​യും; യു​വാ​വി​ന് 23 വ​ര്‍​ഷം ത​ട​വ്
Thursday, November 7, 2024 12:58 AM IST
മ​ഞ്ചേ​രി: പ​ട്ടി​ക​ജാ​തി​ക്കാ​രി​യാ​യ വീ​ട്ട​മ്മ​യെ മ​ര്‍​ദി​ക്കു​ക​യും മാ​ന​ഹാ​നി വ​രു​ത്തു​ക​യും ചെ​യ്ത യു​വാ​വി​ന് മ​ഞ്ചേ​രി എ​സ്‌​സി​എ​സ്ടി സ്പെ​ഷ​ല്‍ കോ​ട​തി 23 വ​ര്‍​ഷ​വും ഒ​രു മാ​സ​വും ത​ട​വും 15,500 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.

തി​രൂ​ര്‍ ത​ല​ക്ക​ട​ത്തൂ​ര്‍ പി​എ​ച്ച് റോ​ഡി​ല്‍ പ​ന്ത്രേ​ളി പി.​ആ​ര്‍. പ്ര​സാ​ദ് എ​ന്ന രാ​ജേ​ന്ദ്ര പ്ര​സാ​ദ് (30)നെ​യാ​ണ് ജ​ഡ്ജ് എം.​പി. ജ​യാ​രാ​ജ് ശി​ക്ഷി​ച്ച​ത്.

2019 സെ​പ്റ്റംബ​ര്‍ 25ന് ​ഉ​ച്ച​ക്ക് ര​ണ്ട് മ​ണി​ക്ക് തി​രൂ​ര്‍ ത​ല​ക്ക​ട​ത്തൂ​രി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ട്ട​മ്മ സ്വ​ന്തം വീ​ട്ടു​മു​റ്റ​ത്തേ​ക്ക് തു​പ്പി​യ​ത് പ്ര​തി​യെ അ​പ​മാ​നി​ക്കു​ന്ന​തി​നാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു അ​ക്ര​മം. പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​തി ദേ​ഹോ​പ​ദ്ര​വ​മേ​ല്‍​പ്പി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും വ​സ്ത്രം വ​ലി​ച്ചു​കീ​റി അ​പ​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു.

തി​രൂ​ര്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ഡി​വൈ​എ​സ്പി കെ.​എ. സു​രേ​ഷ് ബാ​ബു​വാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. മാ​ന​ഹാ​നി വ​രു​ത്തി​യ​തി​ന് മൂ​ന്നു​വ​കു​പ്പു​ക​ളി​ലാ​ണ് ശി​ക്ഷ. ഏ​ഴു വ​ര്‍​ഷം ത​ട​വ് 5000 രൂ​പ പി​ഴ, അ​ഞ്ചു വ​ര്‍​ഷം ത​ട​വ് 3000 രൂ​പ പി​ഴ, മൂ​ന്ന് വ​ര്‍​ഷം ത​ട​വ് 2000 രൂ​പ പി​ഴ എ​ന്നി​ങ്ങ​നെ​യാ​ണ​വ.

വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​ന് ര​ണ്ടു വ​ര്‍​ഷം ത​ട​വ്, 2000 രൂ​പ പി​ഴ, ത​ട​ഞ്ഞു വെ​ച്ച​തി​ന് ഒ​രു മാ​സം ത​ട​വ്, 500 രൂ​പ പി​ഴ, കൈ​കൊ​ണ്ട​ടി​ച്ച​തി​ന് ഒ​രു വ​ര്‍​ഷം ത​ട​വ് 1000 രൂ​പ പി​ഴ, ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് മൂ​ന്ന് വ​ര്‍​ഷം ത​ട​വ് 2000 രൂ​പ പി​ഴ എ​ന്നി​ങ്ങ​നെ​യാ​ണ് ശി​ക്ഷ.
ഇ​തി​നു പു​റ​മെ എ​സ്‌​സി​എ​സ്ടി ആ​ക്ടി​ലെ ര​ണ്ടു വ​കു​പ്പു​ക​ളി​ല്‍ ഓ​രോ വ​ര്‍​ഷം വീ​തം ത​ട​വ് ശി​ക്ഷ​യു​മു​ണ്ട്.