"വ​ട​ക്കി​ണീ​ന്ന് തു​ട​ങ്ങാം ആ​രോ​ഗ്യം’ ബോ​ധ​വ​ത്ക്ക​ര​ണ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി
Thursday, November 7, 2024 12:58 AM IST
മ​ല​പ്പു​റം: വ​ട​ക്കി​ണീ​ന്ന് (അ​ടു​ക്ക​ള) തു​ട​ങ്ങാം ആ​രോ​ഗ്യം എ​ന്ന പേ​രി​ല്‍ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ന് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. കാ​മ്പ​യി​ന്‍റെ ലോ​ഗോ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍. രേ​ണു​ക പ്ര​കാ​ശ​നം ചെ​യ്തു.

ജ​ന​ങ്ങ​ളു​ടെ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ളും ഭ​ക്ഷ​ണ​സൗ​ക​ര്യ​ങ്ങ​ളും വ​ള​രെ​യ​ധി​കം മാ​റ്റ​ത്തി​ന് വി​ധേ​യ​മാ​യ ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രോ​ഗ്യ​മു​ള്ള ജ​ന​ത​യെ രൂ​പ​പ്പെ​ടു​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കാ​മ്പ​യി​ന്‍ തു​ട​ങ്ങു​ന്ന​ത്. ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ആ​രോ​ഗ്യ​ശീ​ല​ങ്ങ​ള്‍ ന​മ്മു​ടെ അ​ടു​ക്ക​ള​യി​ല്‍​നി​ന്ന് ത​ന്നെ തു​ട​ങ്ങേ​ണ്ട​താ​ണ്.

ഇ​തി​ന് ഉ​ത​കു​ന്ന രീ​തി​യി​ല്‍ കു​ട്ടി​ക​ളി​ല്‍ ന​ല്ല ഭ​ക്ഷ​ണ ശീ​ല​ങ്ങ​ള്‍ വ​ള​ര്‍​ത്തി കൊ​ണ്ടു​വ​രി​ക എ​ന്ന ഉ​ദേ​ശ്യ​ത്തോ​ടെ​യാ​ണ് മ​ല​പ്പു​റം ജി​ല്ല​യി​ല്‍ ’വ​ട​ക്കി​ണീ​ന്ന് തു​ട​ങ്ങാം ആ​രോ​ഗ്യം ’എ​ന്ന കാ​മ്പ​യി​ന്‍ ആ​രം​ഭി​ച്ച​ത്.

അ​ങ്ക​ണ​വാ​ടി​ക​ള്‍ സ്കൂ​ളു​ക​ള്‍, കു​ടും​ബ​ശ്രീ യോ​ഗ​ങ്ങ​ള്‍, വാ​ര്‍​ഡ്ത​ല ആ​രോ​ഗ്യ ശു​ചി​ത്വ പോ​ഷ​ക സ​മി​തി യോ​ഗ​ങ്ങ​ള്‍, സ്കൂ​ള്‍ പി​ടി​എ യോ​ഗ​ങ്ങ​ള്‍, പ​ഞ്ചാ​യ​ത്തു​ത​ല യോ​ഗ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍, ച​ര്‍​ച്ച​ക​ള്‍, മ​ത്സ​ര​ങ്ങ​ള്‍, ഭ​ക്ഷ്യ​മേ​ള​ക​ള്‍ എ​ന്നി​വ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തും.

ഇ​തി​ലൂ​ടെ കു​ട്ടി​ക​ളി​ല്‍ പു​തി​യ ആ​രോ​ഗ്യ​ഭ​ക്ഷ​ണ ശീ​ല​ങ്ങ​ള്‍ വ​ള​ര്‍​ത്തി​യെ​ടു​ക്കു​ക എ​ന്ന​താ​ണ് കാ​മ്പ​യി​ന്‍ ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. പോ​ഷ​ക സ​മ്പു​ഷ്ട​മാ​യ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യും പ്രാ​ദേ​ശി​ക ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. ഇ​തു​വ​ഴി കു​ട്ടി​ക​ളി​ലെ​യും മു​തി​ര്‍​ന്ന​വ​രി​ലെ​യും കാ​ന്‍​സ​ര്‍, പ്ര​മേ​ഹം, പൊ​ണ്ണ​ത്ത​ടി, ക​ര​ള്‍ രോ​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്ക​ലാ​ണ് ല​ക്ഷ്യ​മാ​ക്കു​ന്ന​ത്.