മേ​ലാ​റ്റൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ സ്ഥാ​പ​ന​ങ്ങ​ള്‍ ബു​ദ്ധി​പ​രി​മി​തി സൗ​ഹൃ​ദ​മാ​ക്ക​ണം: പ​രി​വാ​ര്‍ ക​മ്മി​റ്റി
Thursday, November 7, 2024 12:58 AM IST
മേ​ലാ​റ്റൂ​ര്‍: മേ​ലാ​റ്റൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഓ​ഫീ​സു​ക​ളും അ​നു​ബ​ന്ധ സേ​വ​ന​കേ​ന്ദ്ര​ങ്ങ​ളും ബു​ദ്ധി​പ​രി​മി​തി സൗ​ഹൃ​ദ​മാ​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ പ​രി​വാ​ര്‍ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ​രി​വാ​ര്‍ മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്നു​വ​രു​ന്ന ബു​ദ്ധി പ​രി​മി​തി സൗ​ഹൃ​ദ മ​ല​പ്പു​റം’ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി മേ​ലാ​റ്റൂ​ര്‍ ദേ​ശീ​യ ഗ്ര​ന്ഥ​ലാ​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഭി​ന്ന​ശേ​ഷി അ​ദാ​ല​ത്ത് മീ​റ്റി​ലാ​ണ് ര​ക്ഷി​താ​ക്ക​ള്‍ ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്.

ബു​ദ്ധി​പ​രി​മി​തി​യു​ള്ള​വ​ര്‍, സെ​റി​ബ്ര​ള്‍ പാ​ള്‍​സി, ഓ​ട്ടി​സം ബാ​ധി​ച്ച​വ​ര്‍ മ​റ്റു ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​വ​ശ്യ​മാ​യ ഡി​സ​ബി​ലി​റ്റി സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, പെ​ന്‍​ഷ​ന്‍, സ്കോ​ള​ര്‍​ഷി​പ്പു​ക​ള്‍, ലീ​ഗ​ല്‍ ഗാ​ര്‍​ഡി​യ​ന്‍​ഷി​പ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, നി​രാ​മാ​യ ഇ​ന്‍​ഷ്വ​റ​ന്‍​സ് സ്കീം, ​ആ​ശ്വാ​സ​കി​ര​ണം, ബ​സ് ട്രെ​യി​ന്‍ യാ​ത്രാ​പാ​സു​ക​ള്‍ തു​ട​ങ്ങി നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ള്‍​ക്കു​ള്ള അ​പേ​ക്ഷാ ഫോ​മു​ക​ള്‍ അ​ദാ​ല​ത്തി​ല്‍ പൂ​രി​പ്പി​ച്ചു ന​ല്‍​കി.

തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ലു​ള്ള​തി​നാ​ല്‍ ല​ളി​ത​മാ​യി ന​ട​ന്ന അ​ദാ​ല​ത്ത് മീ​റ്റി​ല്‍ പ​രി​വാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​മു​ഹ​മ്മ​ദ് ഹ​നീ​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ലാ​റ്റൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ വി. ​രാ​മ​നാ​ഥ​ന്‍ ക്ലാ​സെ​ടു​ത്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​രി​ക്കു​ഴി​യി​ല്‍ യൂ​സു​ഫ് ഹാ​ജി, പ​രി​വാ​ര്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ എം.​ടി. മു​ഹ​മ്മ​ദ​ലി, പി.​മ​നീ​ഷ, പി.​റൈ​ഹാ​ന​ത്ത്, കെ. ​ധ​ന്യ, പ​രി​വാ​ര്‍ സെ​ക്ര​ട്ട​റി കെ.​വി. അ​ബ്ദു​നൂ​ര്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​റി​ഷാ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.