റോ​ള​ര്‍ സ്കേ​റ്റിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഒ​മ്പ​തി​ന്
Thursday, November 7, 2024 12:58 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ള്‍ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജി​യ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ മ​ല​പ്പു​റം ജി​ല്ലാ സി​ബി​എ​സ്ഇ റോ​ള​ര്‍ സ്കേ​റ്റിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഒ​മ്പ​തി​ന് പെ​രി​ന്ത​ല്‍​മ​ണ്ണ സി​ല്‍​വ​ര്‍ മൗ​ണ്ട് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ക്കും. അ​ണ്ട​ര്‍ 17, 14, 12, 10, 8 എ​ന്നീ അ​ഞ്ച് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ക്വാ​ഡ്സ്, ഇ​ന്‍​ലൈ​ന്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും മ​ത്സ​ര​ങ്ങ​ളു​ണ്ടാ​യി​രി​ക്കും.

രാ​വി​ലെ പ​ത്തി​ന് ജി​ല്ലാ റോ​ള​ര്‍ സ്കേ​റ്റിം​ഗ് അ​സോ​സി​യേ​ഷ​ന്‍ സീ​നി​യ​ര്‍ പ്ര​സി​ഡ​ന്‍റ് ബി.​പി. ര​ഘു​രാ​ജ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പി​നാ​യി സി​ല്‍​വ​ര്‍ മൗ​ണ്ട് സ്കൂ​ളി​ല്‍ ചേ​ര്‍​ന്ന സം​ഘാ​ട​ക സ​മി​തി യോ​ഗം സ​ഹോ​ദ​യ മ​ല​പ്പു​റം മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എം. ​അ​ബ്ദു​ള്‍​നാ​സ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ള്‍ മാ​നേ​ജ​ര്‍ എം.​ടി. മൊ​യ്തു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹോ​ദ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​ജൗ​ഹ​ര്‍ പ​രി​പാ​ടി​ക​ള്‍ വി​ശ​ദീ​ക​രി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, പി. ​ഹ​രി​ദാ​സ്, ഫാ. ​ന​ന്നം പ്രേം​കു​മാ​ര്‍, സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സി.​കെ. ഹൗ​സ​ത്ത്, കെ.​എം. മാ​ത്യു, നി​ഷാ​ദ് നെ​ല്ലി​ശേ​രി, ടി.​എം. ന​ജീ​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.