ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: ജി​ല്ല​യി​ലെ ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തി
Thursday, November 7, 2024 12:58 AM IST
നി​ല​മ്പൂ​ര്‍: വ​യ​നാ​ട് ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ല​പ്പു​റം ജി​ല്ല​യി​ലെ ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ പ്ര​ണ​ബ് ജ്യോ​തി​നാ​ഥ് നി​ല​മ്പൂ​രി​ലെ​ത്തി. പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ, സ്വീ​ക​ര​ണ​കേ​ന്ദ്ര​വും വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​വു​മാ​യ നി​ല​മ്പൂ​ര്‍ അ​മ​ല്‍ കോ​ള​ജി​ലെ സൗ​ക​ര്യ​ങ്ങ​ളും സ്ട്രോം​ഗ് റൂ​മു​ക​ളും അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശി​ക്കു​ക​യും പോ​രാ​യ്മ​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തു.

ജി​ല്ലാ ക​ള​ക്ട​ര്‍, നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ള്‍ എ​ന്നി​വ​രോ​ടൊ​പ്പ​മാ​ണ് യ​ന്ത്ര​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന സ്ട്രോം​ഗ് റൂ​മു​ക​ളും വോ​ട്ടെ​ണ്ണ​ല്‍ ഹാ​ളു​ക​ളും മ​റ്റും സ​ന്ദ​ര്‍​ശി​ച്ച​ത്. തു​ട​ര്‍​ന്ന് ക​ക്കാ​ടം​പൊ​യി​ലി​ല്‍ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലും മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ പ​ങ്കെ​ടു​ത്തു.

ജി​ല്ല​യി​ലെ മൂ​ന്ന് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ മ​ണ്ഡ​ല​ങ്ങ​ളാ​ണ് വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ലം പ​രി​ധി​യി​ല്‍ വ​രു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളും പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളും സു​ര​ക്ഷാ മു​ന്നൊ​രു​ക്ക​ങ്ങ​ളും അ​ദ്ദേ​ഹം വി​ല​യി​രു​ത്തി. കു​റ്റ​മ​റ്റ​തും സു​താ​ര്യ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

ജി​ല്ലാ ഇ​ല​ക്‌​ഷ​ന്‍ ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. വി​ശ്വ​നാ​ഥ് അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ വി.​എം. ആ​ര്യ, അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് ഇ​ല‌​ക്‌​ട്ര​ല്‍ ഓ​ഫീ​സ​ര്‍ പി. ​കൃ​ഷ്ണ​ദാ​സ്, ഏ​റ​നാ​ട് നി​ല​മ്പൂ​ര്‍, വ​ണ്ടൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളു​ടെ ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ളാ​യ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ കെ. ​ജോ​സി ജോ​സ​ഫ്, നി​ല​മ്പൂ​ര്‍ സൗ​ത്ത് ഡി​എ​ഫ്ഒ ജി. ​ധ​നി​ക് ലാ​ല്‍, നോ​ര്‍​ത്ത് ഡി​എ​ഫ്ഒ പി. ​കാ​ര്‍​ത്തി​ക്, ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ കെ. ​കൃ​ഷ്ണ​കു​മാ​ര്‍, ലാ​ന്‍​ഡ് ബോ​ര്‍​ഡ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ഷേ​ര്‍​ളി, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ. ​മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.