ഉ​ത്പാ​ദ​ന ല​ക്ഷ്യം നേ​ടി ആ​ഢ്യ​ന്‍​പാ​റ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി
Thursday, November 7, 2024 12:58 AM IST
നി​ല​മ്പൂ​ര്‍: പ്ര​തി​വ​ര്‍​ഷ ഉ​ത്പാ​ദ​ന ല​ക്ഷ്യ​മാ​യ 90,10,000 യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പ്പാ​ദി​പ്പി​ച്ച് ആ​ഢ്യ​ന്‍​പാ​റ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യി​ല്‍ ഈ ​വ​ര്‍​ഷ​വും ഉ​ത്പ്പാ​ദ​ന ല​ക്ഷ്യം നേ​ടി. മ​ല​പ്പു​റം ജി​ല്ല​യി​ലെ ഏ​ക ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യാ​ണ് ആ​ഢ്യ​ന്‍​പാ​റ​യി​ലേ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെ​യാ​ണ് 9.01 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് എ​ന്ന ല​ക്ഷ്യം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. 2021, 2022, 2024 വ​ര്‍​ഷ​ങ്ങ​ളി​ലും ഈ ​നേ​ട്ടം കൈ​വ​രി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍, ക​ഴി​ഞ്ഞ വ​ര്‍​ഷം മ​ഴ​യു​ടെ കു​റ​വ് മൂ​ലം 78 ല​ക്ഷം യൂ​ണി​റ്റ് മാ​ത്ര​മാ​ണ് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​നാ​യ​ത്. വി​ല​കു​റ​ഞ്ഞ വൈ​ദ്യു​തി എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കെ​എ​സ്ഇ​ബി രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത​താ​ണ് ആ​ഢ്യ​ന്‍​പാ​റ ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി. ജി​ല്ല​യി​ലെ പ്ര​ഥ​മ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി എ​ന്ന പ്ര​ത്യേ​ക​ത​യും ആ​ഢ്യ​ന്‍​പാ​റ​ക്കു​ണ്ട്. ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ കാ​ഞ്ഞി​ര​പ്പു​ഴ​യി​ല്‍ ആ​ഢ്യ​ന്‍​പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പ​മാ​ണ് പ​ദ്ധ​തി. മ​ഴ​ക്കാ​ല​ത്തെ അ​ധി​ക ജ​ലം ഉ​പ​യോ​ഗി​ച്ച് വ​ര്‍​ഷം 9.01 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പാ​ദ​ന​മാ​ണ് ല​ക്ഷ്യം.

ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ള്‍ കാ​ര്യ​ക്ഷ​മ​വും ലാ​ഭ​ക​ര​വു​മാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് മൂ​ന്ന​ര മെ​ഗാ​വാ​ട്ട് ശേ​ഷി മാ​ത്ര​മു​ള്ള ആ​ഢ്യ​ന്‍​പാ​റ പ​ദ്ധ​തി​യു​ടെ ഈ ​നേ​ട്ടം. 2019 ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ല്‍ ജ​ന​റേ​റ്റിം​ഗ് സ്റ്റേ​ഷ​നി​ലേ​ക്കു വെ​ള്ളം വ​രു​ന്ന തു​ര​ങ്ക​മു​ഖ​വും മൂ​ന്നു ജ​ന​റേ​റ്റ​റു​ക​ളും മ​ണ്ണി​നി​ട​യി​ല്‍​പെ​ട്ടി​ട്ടും ക​ഠി​നാ​ധ്വാ​നം ചെ​യ്ത് മു​ന്‍​കാ​ല ജീ​വ​ന​ക്കാ​രു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ഒ​ത്തൊ​രു​മി​ച്ചു പ്ര​വ​ര്‍​ത്തി​ച്ച​താ​ണ് ഈ ​പ​വ​ര്‍ സ്റ്റേ​ഷ​നെ ജീ​വ​സു​റ്റ​താ​ക്കി​യ​ത്.

ഈ ​വ​ര്‍​ഷ​ത്തെ അ​നു​കൂ​ല കാ​ലാ​വ​സ്ഥ​യും സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള ആ​സൂ​ത്ര​ണ​വും സ​മ​യാ​സ​മ​യ​ങ്ങ​ളി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും വാ​ര്‍​ഷി​ക ഉ​ത്പാ​ദ​ന ല​ക്ഷ്യം വേ​ഗ​ത്തി​ല്‍ സാ​ക്ഷാ​ത്ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞ​താ​യി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

നി​ല​മ്പൂ​ര്‍, പോ​ത്തു​ക​ല്‍ സ​ബ് സ്റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​രും അ​ക​മ്പാ​ടം, പോ​ത്തു​ക​ല്‍, ചു​ങ്ക​ത്ത​റ, എ​ട​ക്ക​ര, വ​ഴി​ക്ക​ട​വ് തു​ട​ങ്ങി​യ സെ​ക്ഷ​ന്‍ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രും പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും 33 കെ.​വി. ലൈ​നു​ക​ളി​ല്‍ വ​രു​ന്ന ത​ക​രാ​റു​ക​ള്‍ പെ​ട്ടെ​ന്ന് പ​രി​ഹ​രി​ക്കു​ന്ന​തി​നും ബ​ദ​ല്‍ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​നും സ​ഹാ​യി​ച്ചു. ചാ​ലി​യാ​റി​ന്‍റെ കൈ​വ​രി പു​ഴ​യാ​യ കാ​ഞ്ഞി​ര​പ്പു​ഴ​യ്ക്കു കു​റു​കെ ഒ​രു ചെ​ക്ക് ഡാം ​നി​ര്‍​മി​ച്ച് ഒ​രു കി​ലോ​മീ​റ്റ​ര്‍ തു​ര​ങ്ക​ത്തി​ലൂ​ടെ വെ​ള്ളം ക​ട​ത്തി​വി​ട്ട് പെ​ന്‍​സ്റ്റോ​ക്ക് പൈ​പ്പി​ലൂ​ടെ പ​വ​ര്‍ ഹൗ​സി​ലെ​ത്തി​ക്കു​ന്നു.

വെ​ള്ള​ച്ചാ​ട്ട​ത്തി​ന് 1.25 കി​ലോ​മീ​റ്റ​ര്‍ മു​ക​ളി​ലാ​യി മാ​യം​പ​ള്ളി​യി​ല്‍ കോ​ണ്‍​ക്രീ​റ്റ് ത​ട​യ​ണ നി​ര്‍​മി​ച്ച് മ​ല തു​ര​ന്നു​ണ്ടാ​ക്കി​യ 976 മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള ട​ണ​ല്‍, ഭൂ​ഗ​ര്‍​ഭ​ജ​ല സം​ഭ​ര​ണി, പെ​ന്‍​സ്റ്റോ​ക് പൈ​പ്പ് എ​ന്നി​വ വ​ഴി പ​വ​ര്‍​ഹൗ​സി​ല്‍ വെ​ള്ള​മെ​ത്തി​ച്ചാ​ണ് ഉ​ത്പാ​ദ​നം. പ​വ​ര്‍​ഹൗ​സി​ല്‍ 1.5 മെ​ഗാ​വാ​ട്ടി​ന്‍റെ ര​ണ്ടും 0.5 മെ​ഗാ​വാ​ട്ടി​ന്‍റെ ഒ​ന്നും ശേ​ഷി​യു​ള്ള ട​ര്‍​ബൈ​നു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്.